ദീര്‍ഘനാളുകളായി വിദേശത്ത് ജോലി ചെയ്യുന്നവരും പഠിക്കുന്നവരും വിദേശത്ത് മറ്റ് പ്രൊജക്ടുകളുടെ ഭാഗമായിരിക്കുന്നവരുമായ പ്രവസികളെ സേവിക്കുന്നതില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമ്പന്നമായ അനുഭവം ഉണ്ട്. പ്രവാസികളായ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്നതിതിലും നല്‍കുന്നതിലും ബഹുദൂരം മുന്നിലാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിപുലമായ അക്കൗണ്ടുകളുടെയും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മൂല്യവര്‍ദ്ധിത സേവനങ്ങളുടെയും ശ്രേണി, ബാങ്കുമായി ഒരു പ്രത്യേക ബന്ധം ആരംഭിക്കുന്നതിനുള്ള ഒരു മികച്ച അവസരം കൂടി പ്രവാസികള്‍ക്ക് നല്‍കുന്നു. സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് പുറമേ, NRE, NRO വിഭാഗത്തിന് കീഴില്‍, ഇന്ത്യന്‍ രൂപയിലും (NRE/NRO) വിദേശ കറന്‍സിയിലും (FCNR/RFC) ഉയര്‍ന്ന റിട്ടേണ്‍ നിക്ഷേപ പദ്ധതികളും സൗത്ത് ഇന്ത്യന്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
Information About
Fixed Deposits, Guaranteed Return Plans & Debt Mutual Fund
Guaranteed Return Plans, Fixed Deposits &
Debt Mutual Fund
Guaranteed Return Plans
Returns Before Tax
7.1% (TAX-FREE)
Fixed Deposits
Returns Before Tax
7% (TAXABLE)
Debt Mutual Fund
Returns Before Tax
8% (TAXABLE)
VIEW PLANS
*For annual premium upto ₹5 Lacs
സൗത്ത് ഇന്ത്യന്‍ ബാങ്ക് NRE ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമിന്റെ പ്രധാന ആകര്‍ഷണങ്ങള്‍
നിരവധി പ്രത്യേകതകളുണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്ക് NRE ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമിന്. അവയില്‍ പ്രധാനപ്പെട്ട സവിശേഷതകള്‍ ഏതൊക്കെയാണെന്ന് നോക്കാം. ഏറ്റവും പ്രധാനം ലളിതമായ പലിശ ത്രൈമാസമായി നല്‍കും എന്നതാണ്. കൂടാതെ മറ്റൊരു പ്രത്യേകത പ്രതിമാസ പലിശ നിരക്കില്‍ കിഴിവ് നിരക്കും ലഭ്യമാണ് എന്നതാണ്. മാത്രമല്ല 1 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവിലേക്ക് നിക്ഷേപങ്ങള്‍ നടത്താനും സൗത്ത് ഇന്ത്യന്‍ ബാങ്ക് NRE ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമിലൂടെ പ്രവാസികള്‍ക്ക് സാധിക്കുന്നു. ഇതിനു പുറമെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ഉപഭോക്താക്കളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പലിശ ഇടയ്ക്കിടെ പിന്‍വലിക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്യാം എന്നതും സൗത്ത് ഇന്ത്യന്‍ ബാങ്ക് NRE ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമിന്റെ ആര്‍ഷണമാണ്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
-
പുതുക്കിയ നിരക്കുകള്‍ പുതിയ നിക്ഷേപങ്ങള്‍ക്കും കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ പുതുക്കുമ്പോഴും മാത്രമേ ബാധകമാകൂ.
-
ഒരു വര്‍ഷത്തിനുള്ളില്‍ പിന്‍വലിച്ചാല്‍ പലിശ നല്‍കില്ല.
-
NRE ടേം ഡെപ്പോസിറ്റ് സ്‌കീമുകള്‍ക്ക് കീഴിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക പലിശ നല്‍കില്ല.
-
01.06.2022 മുതല്‍ ആരംഭിക്കുന്ന/പുതുക്കുന്ന റീട്ടെയില്‍ റുപ്പി ടേം ഡെപ്പോസിറ്റുകള്‍ക്ക് (NRE & റിക്കറിംഗ് ഡെപ്പോസിറ്റുകള്‍ ഉള്‍പ്പെടെ) അകാല പിന്‍വലിക്കലിനും പുനര്‍നിക്ഷേപത്തിനും പിഴ ബാധകമായിരിക്കും. 5 ലക്ഷം രൂപയില്‍ താഴെയുള്ള നിക്ഷേപ തുകകള്‍ക്ക് 0.50% നിരക്കിലും 5 ലക്ഷം രൂപയും അതില്‍ കൂടുതലുമുള്ള നിക്ഷേപ തുകകള്‍ക്ക് 1% നിരക്കിലും ആയിരിക്കും പിഴ ഈടാക്കുക. ബാധകമായ നിരക്കിന്റെ ആകെത്തുകയായിരിക്കും ഇത്. അതായത് നിക്ഷേപം ബാങ്കില്‍ തുടര്‍ന്ന തുകയ്ക്കും കാലയളവിനും (പിഴ നിരക്ക് കുറവ്) അല്ലെങ്കില്‍ യഥാര്‍ത്ഥ കരാര്‍ ചെയ്ത നിരക്കിന്റെ ആകെത്തുക (പിഴ നിരക്ക് കുറവ്) ഏതാണോ കുറവ് അത്.
നോണ്‍ കോളബിള്‍ ഡെപ്പോസിറ്റ്
2025 ഏപ്രില്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നോണ്‍-കോളബിള്‍ ഡൊമസ്റ്റിക്/എന്‍ആര്‍ഒ/എന്‍ആര്‍ഇ ടേം ഡെപ്പോസിറ്റുകളുടെ റീട്ടെയില്‍ പലിശ നിരക്ക്
കാലാവധി |
1 കോടി മുതല്‍ 3 കോടിയില്‍ കുറവ് വരെ
|
|
സാധാരണ പൗരന്‍ |
മുതിര്‍ന്ന പൗരന്‍ |
1 വര്‍ഷവും 7 ദിവസവും |
7.35% |
7.35% |
NRE ബള്‍ക്ക് ഡെപ്പോസിറ്റ്
NRE ബള്‍ക്ക് ഡെപ്പോസിറ്റുമായി ബന്ധപ്പെട്ട പലിശ നിരക്കിന്റെ വിശദാംശങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു
04-05-2025 മുതൽ ആരംഭിക്കുന്ന 3 കോടി രൂപയോ അതിൽ കൂടുതലോ ഉള്ള NRE ടേം നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകൾ
കാലാവധി |
3 കോടിയില്‍ കൂടുതല്‍ 5 കോടി വരെ |
5 കോടി മുതല്‍ 10 കോടിയില്‍ കുറവ് വരെ |
10 കോടി മുതല്‍ 25 കോടിയില്‍ കുറവ് വരെ |
25 കോടി മുതല്‍ 50 കോടിയില്‍ കുറവ് വരെ |
50 കോടി മുതല്‍ 10 കോടിയില്‍ കുറവ് വരെ |
10 കോടി മുതല്‍ 20 കോടിയില്‍ കുറവ് വരെ |
20 കോടിയില്‍ കൂടുതല്‍ |
|
366 ദിവസം മുതല്‍ 389 ദിവസം വരെ |
7.40% |
7.40% |
7.40% |
7.40% |
7.40% |
7.40% |
7.40% |
390 ദിവസം |
7.40% |
7.40% |
7.40% |
7.40% |
7.40% |
7.40% |
7.40% |
390 ദിവസത്തില്‍ കൂടുതല്‍ 2 വര്‍ഷം വരെ |
7.35% |
7.35% |
7.35% |
7.35% |
7.35% |
7.35% |
7.35% |
2 വര്‍ഷത്തില്‍ കൂടുതല്‍ മുതല്‍ 3 വര്‍ഷത്തില്‍ കുറവ് വരെ |
6.00% |
6.00% |
6.00% |
6.00% |
6.00% |
6.00% |
6.00% |
3 വര്‍ഷം |
6.00% |
6.00% |
6.50% |
6.60% |
6.65% |
6.65% |
6.65% |
3 വര്‍ഷത്തില്‍ കൂടുതല്‍ 5 വര്‍ഷത്തില്‍ കുറവ് വരെ |
5.60% |
5.60% |
5.60% |
5.60% |
5.60% |
5.60% |
5.60% |
5 വര്‍ഷം |
5.80% |
5.80% |
5.80% |
5.80% |
5.80% |
5.80% |
5.80% |
5 വര്‍ഷത്തില്‍ കൂടുതല്‍ 10 വര്‍ഷം വരെ |
5.80% |
5.80% |
5.80% |
5.80% |
5.80% |
5.80% |
5.80% |
ഉപസംഹാരം
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 2025-ലെ നോണ്‍-റസിഡന്റ് എക്‌സ്റ്റേണല്‍ (NRE) ഫിക്‌സഡ് ഡെപ്പോസിറ്റ് (FD) പലിശ നിരക്കുകള്‍ കാലാവധിയെയും നിക്ഷേപത്തിന്റെ തുകയും അനുസരിച്ച് വ്യത്യാസപ്പെടുന്നു എന്ന് മനസ്സിലാക്കാം. സാധാരണയായി, 3 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക്, 500 ദിവസത്തെ കാലാവധിക്ക് ഏറ്റവും ഉയര്‍ന്ന നിരക്ക് ഏകദേശം 7.40% ആണ്. 3 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക്, 500 ദിവസത്തെ കാലാവധിക്ക് (SIB 94 പ്ലസ്) ഏറ്റവും ഉയര്‍ന്ന നിരക്ക് ഏകദേശം 7.25% ആണ്.