കേരള സമ്പദ് വ്യവസ്ഥയുടെ നെടുതൂണാണ് പ്രവാസികള്. ഏതാണ്ട് 4.6 ദശലക്ഷത്തോളം മലയാളികള് കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തുമായി ജോലി ചെയ്യുന്നു. ഇതില് 3 ദശലക്ഷത്തോളം ആളുകള് വിദേശത്താണ്. വീടും നാടും ഉപേക്ഷിച്ച് ജീവിതം പച്ചപിടിപ്പിക്കാന് മറുനാടുകളില് നല്ലകാലം ചിലവഴിക്കുന്ന ഈ പ്രവാസികളാണ് കേരളത്തിന്റെ വികസനത്തേരാളികള്. ഓരോ വര്ഷവും 1.5 ലക്ഷം കോടിയിലധികം രൂപയാണ് കേരളത്തിന് പുറത്ത്, മറ്റ് ഇന്ത്യന് സംസ്ഥാനങ്ങളിലും (NRK) വിദേശത്തും (NRI) ജോലി ചെയ്യുന്ന മലയാളികള് നാട്ടിലേക്ക് അയക്കുന്നത്. സംസ്ഥാന സമ്പദ് ഘടനയുടെ ജീവനാഡിയാണ് ഈ പണം. പക്ഷേ ഭൂരിഭാഗം പ്രവാസികളും അസംഘടിതമേഖലകളിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ പെന്ഷന് പോലുള്ള തൊഴില് ആനുകൂല്യങ്ങളൊന്നും അവര്ക്ക് ലഭിക്കാറില്ല. പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചുവരുന്ന മലയാളികള്ക്ക്, പ്രത്യേകിച്ച് കുറഞ്ഞ വരുമാനത്തില് ജോലി ചെയ്തവര്ക്ക് പിന്നീടുള്ള ജീവിതത്തില് സാമ്പത്തിക അരക്ഷിതാവസ്ഥ വലിയ വെല്ലുവിളി തന്നെയാണ്.
Read more
Peaceful Post-Retirement Life
Tax Free Regular Income
Wealth Generation to beat Inflation
4.8++ Rated
12.02 CroreRegistered Consumer
51 PartnersInsurance Partners
5.9 CrorePolicies Sold
We are rated++
12.02 Crore
Registered Consumer
51
Insurance Partners
5.9 Crore
Policies Sold
Start Investing ₹10k/Month & Build a corpus of ₹1 Crore# on Retirement
നീണ്ടകാലത്തെ മറുനാടന് ജീവിതം മതിയാക്കി നാട്ടിലേക്ക് വരുന്ന മലയാളികള്ക്ക് സാമ്പത്തിക സുരക്ഷിതത്വവും ഭേദപ്പെട്ട ജീവിത സാഹചര്യങ്ങളും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ 2018 ഏപ്രിലില് സംസ്ഥാന സര്ക്കാര് അവതരിപ്പിച്ച പദ്ധതിയാണ് പ്രവാസി പെന്ഷന് പദ്ധതി. എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കാന് അവസരമൊരുക്കി ജോലിയില്ലാത്ത ഒരു കാലത്തേക്കായി അവരെ പ്രാപ്തരാക്കുക, സാമ്പത്തിക സ്വാതന്ത്ര്യം നല്കുക എന്നിവയെല്ലാമാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്.
പദ്ധതിയുടെ സവിശേഷതകള്
2008ലെ പ്രവാസി മലയാളി ക്ഷേമനിധി നിയമത്തിന് കീഴിലാണ് പ്രവാസി പെന്ഷന് പദ്ധതി വരുന്നത്. കേരള പ്രവാസി ക്ഷേമ ബോര്ഡാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്ത ഓരോ മലയാളിക്കും (വിദേശത്താണെങ്കിലും ഇന്ത്യയിലെ മറ്റിടങ്ങളില് ആണെങ്കിലും) ജോലിയില് നിന്ന് വിരമിച്ചതിന് ശേഷം മാന്യമായ വരുമാനം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ കാതല്. കുറഞ്ഞത് രണ്ട് വര്ഷമെങ്കിലും മറുനാട്ടില് ജോലി ചെയ്ത് കേരളത്തില് തിരിച്ചെത്തുന്നവര്ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
ഈ പദ്ധതിയുടെ സവിശേഷതകള് എന്തെല്ലാമാണെന്ന് നോക്കാം.
പെന്ഷന് ലഭിക്കുന്നത് എപ്പോള്
പദ്ധതിയില് അംഗങ്ങളായവര്ക്ക് 60 വയസ്സിന് ശേഷം അര്ഹതപ്പെട്ട തുക പെന്ഷനായി ലഭിക്കും.
യോഗ്യത
19 വയസ്സിനും 60 വയസ്സിനും ഇടയില് പ്രായമുള്ള, കേരളത്തിന് വെളിയില് ജോലി ചെയ്യുന്ന എല്ലാ മലയാളികള്ക്കും ഈ പദ്ധതിയില് അംഗങ്ങളാകാം. സര്ക്കാര് ഉദ്യോഗസ്ഥര് പദ്ധതിക്ക് അര്ഹരല്ല.
വിവിധ വിഭാഗങ്ങള്
കാറ്റഗറി 1A- വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്.
കാറ്റഗറി 1 B - വിദേശത്ത് കുറഞ്ഞത് രണ്ട് വര്ഷമെങ്കിലും ജോലി ചെയ്ത് തിരിച്ചെത്തിയ മലയാളികള്.
കാറ്റഗറി 2 A- ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില് ജോലി ചെയ്യുന്ന മലയാളികള്.
വിഹിതങ്ങള്
ഇന്ത്യയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവര് പ്രതിമാസം 300 രൂപ അടയ്ക്കണം. ഇന്ത്യയിലെ മറ്റിടങ്ങളില് ജോലി ചെയ്യുന്നവര് പ്രതിമാസം 100 രൂപ അടയ്ക്കണം.
റദ്ദാക്കല്
ഒരു വര്ഷം തുടര്ച്ചയായി വിഹിതം അടച്ചില്ലെങ്കില് പദ്ധതി അംഗത്വം റദ്ദാക്കപ്പെടും. പിഴയോടുകൂടി അടയ്ക്കാനുള്ള തുക ഒടുക്കിയാല് അംഗത്വം പുതുക്കപ്പെടും.
വിവിഹ കാലയളവ്
ഏറ്റവും കുറഞ്ഞത് അഞ്ച് വര്ഷമെങ്കിലും വിഹിതം അടച്ചിരിക്കണം.
പെന്ഷന് തുക
ഏത് വിഭാഗത്തിലാണ് പെടുക എന്നതിനനുസരിച്ച് 60 വയസ്സ് മുതല്ക്ക് 2,000 രൂപ മുതല് 3,500 രൂപ വരെ പെന്ഷന് ലഭിക്കാം.
ആനുകൂല്യങ്ങള്
തുടര്ച്ചയായി അഞ്ച് വര്ഷത്തില് കൂടുതല് കൃത്യമായി വിഹിതം അടയ്ക്കുന്ന അംഗങ്ങള്ക്ക് 5 വര്ഷത്തിന് ശേഷം ഓരോ വര്ഷവും മിനിമം പെന്തുകയുടെ 3 ശതമാനം അധികമായി ലഭിക്കും.
മറ്റ് ആനുകൂല്യങ്ങള്
അംഗങ്ങള്ക്ക് പ്രവാസി ക്ഷേമ ഫണ്ടിലൂടെ ആരോഗ്യ, വിദ്യാഭ്യാസ, കുടുംബക്ഷേമ സഹായങ്ങള് ലഭ്യമാകും.
പദ്ധതി പ്രവാസി മലയാളികള്ക്ക് എങ്ങനെ ഗുണകരമാകുന്നു?
ദശാബ്ദങ്ങളോളം വിദേശത്തും മറുനാടുകളിലും കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവരാണ് പ്രവാസികള്. വരുമാനത്തെ കരുതി ശാരീരിക അധ്വാനം കൂടുതലുള്ളതോ സുരക്ഷിതമല്ലാത്തതോ ആയ ജോലികള് പോലും ചെയ്യാന് ഇവര് പലപ്പോഴും നിര്ബന്ധിതരാകുന്നു. എന്നിട്ടും ഇവര് നാട്ടില് തിരിച്ചെത്തുമ്പോള് സാമ്പത്തിക അരക്ഷിതാവസ്ഥയാണ് ഇവരെ കാത്തിരിക്കുന്നത്. കാര്യമായ സമ്പാദ്യമോ പെന്ഷന് പരിരക്ഷയോ ഇവര്ക്ക് ഉണ്ടാകാറില്ല. പ്രത്യേകിച്ച് വരുമാനം കുറഞ്ഞ, അസംഘടിത മേഖലകളില് ജോലി ചെയ്തവര്ക്ക്.
ഇവര്ക്ക് കൈത്താങ്ങാണ് പ്രവാസി പെന്ഷന് പദ്ധതി. ഈ പദ്ധതിയിലൂടെ അവര്ക്ക് ലഭിക്കുന്ന ഗുണങ്ങള്:
ആജീവനാന്ത സാമ്പത്തിക സുരക്ഷ
പ്രതിമാസം 2000 രൂപയാണെങ്കില് പോലും വാര്ധക്യകാലത്ത് അടിസ്ഥാനപരമായ സാമ്പത്തിക സുരക്ഷിതത്വം ഇവര്ക്ക് കൈവരുന്നു. കാര്യമായ സമ്പാദ്യമില്ലാതെ നാട്ടില് എത്തിയവര്ക്ക് ഇത് വലിയ ആശ്വാസമായിത്തീരുന്നു.
സമൂഹം ചേര്ത്തുനിര്ത്തുന്നു
സംസ്ഥാന സര്ക്കാരിന്റെ പിന്തുണയോടെയുള്ള ഈ ക്ഷേമ പദ്ധതി, പ്രവാസി മലയാളികള് കേരള സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും സമ്പദ് ഘടനയ്ക്ക് അവര് നല്കിയ സംഭാവനകള് സമൂഹം മറക്കില്ലെന്നും ഉറപ്പാക്കുന്നു.
പ്രവാസം മതിയാക്കാന് പ്രചോദനമേകുന്നു
നാട്ടിലേക്ക് തിരിച്ചുപോയാലും സാമ്പത്തിക സുരക്ഷ ഉറപ്പാണെന്ന തോന്നല് പ്രവാസികളില് ജനിപ്പിക്കുന്നു. ഇത് നാട്ടിലേക്ക് മടങ്ങാനുള്ള പ്രചോദനമേകുന്നു.
കുടുംബങ്ങള്ക്ക് സുരക്ഷ
പ്രവാസികളുടെ കുടുംബത്തിനും ഈ പദ്ധതി സാമ്പത്തിക സുരക്ഷയേകുന്നു. കുടുംബത്തിന്റെ അത്താണിയായിരുന്ന ഒരംഗം പ്രവാസം മതിയാക്കി മടങ്ങിയെത്തിയാലും പെന്ഷനിലൂടെ മാന്യമായ ജീവിതസാഹചര്യങ്ങള് ആ കുടുംബത്തിന് ലഭിക്കുന്നു.
മറ്റ് ക്ഷേമ പദ്ധതികളിലേക്കുള്ള വാതില്
പ്രവാസി പെന്ഷന് പദ്ധതിയില് അംഗമാകുന്നതിലൂടെ മറ്റ് നിരവധി ക്ഷേമ പദ്ധതികള്ക്കുള്ള അവസരങ്ങള് അവര്ക്ക് മുമ്പില് തുറക്കപ്പെടുന്നു. വിദ്യാഭ്യാസ ഗ്രാന്റുകള്, ചികിത്സാസഹായം, ഇന്ഷുറന്സ് പരിരക്ഷ, കുടുംബ പെന്ഷന് എന്നിവ അവയില് ചിലതാണ്. ഇത് പ്രവാസി കുടുംബങ്ങള്ക്ക് സമഗ്രമായ സുരക്ഷ വാഗ്ദാനം ചെയ്യുന്നു.
പ്രവാസികള്ക്കുള്ള മറ്റ് ക്ഷേമ പദ്ധതികള്
പ്രവാസി ക്ഷേമ പദ്ധതി കേരളത്തിലെ പ്രവാസികള്ക്കുള്ള ക്ഷേമ പദ്ധതികളില് ഒന്നുമാത്രമാണ്. ഏതാണ്ട് 500,000 അംഗങ്ങളുള്ള കേരള പ്രവാസി ക്ഷേമ ഫണ്ട് മറ്റ് നിരവധി പദ്ധതികള് കൈകാര്യം ചെയ്യുന്നുണ്ട്.
പ്രവാസി കുടുംബ പെന്ഷന് പദ്ധതി - പദ്ധതിയില് അംഗമായ പ്രവാസി മരണപ്പെട്ടാല് അവരുടെ കുടുംബത്തിന് അംഗത്തിന് ലഭിക്കേണ്ട തുകയുടെ 50 ശതമാനം കുടുംബത്തിന് പെന്ഷനായി ലഭിക്കും.
വികലാംഗര്ക്കുള്ള പെന്ഷന് - കുറഞ്ഞത് 3 വര്ഷെങ്കിവും വിഹിതം അടയ്ക്കുകയും ശേഷം വികലാംഗത്വം വരികയും ചെയ്ത അംഗങ്ങള്ക്ക് ഈ പെന്ഷന് ലഭിക്കും.
മരണശേഷമുള്ള സഹായം - അസുഖം മൂലമോ അപകടം മൂലമോ അംഗം മരണപ്പെട്ടാല് കുടുംബത്തിന് 50,000 രൂപ വരെ സഹായം ലഭിക്കും.1B വിഭാഗത്തില് പെട്ടയാളാണ് മരിച്ചതെങ്കില് 30,000 രൂപ വരെ സഹായം. മുന്നാമത്തെ വിഭാഗത്തില് പെട്ടവര്ക്ക് 25,000 രൂപ സഹായം ലഭിക്കും.
ചികിത്സാ സഹായം - അസ്സല് ബില്ലുകളും ഡോക്ടറുടെ സാക്ഷ്യപത്രവും ഉണ്ടെങ്കില് ചികിത്സാച്ചിലവിനായി 50,000 രൂപ വരെ സഹായം ലഭിക്കും. പക്ഷേ അംഗീകൃത ആശുപത്രികളിലെ ചികിത്സയ്ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മറ്റേതെങ്കിലും ചികിത്സാ ആനുകൂല്യങ്ങള് കൈപ്പറ്റിയവര്ക്ക് ഈ സഹായം ലഭിക്കില്ല. പെന്ഷന് ലഭിക്കുന്നവര്ക്ക് ചികിത്സാസഹായം ഉണ്ടാകില്ല.
വിവാഹ, വിദ്യാഭ്യാസ ഗ്രാന്റുകള് - 3 വര്ഷം വിഹിതം അടച്ച, പദ്ധതിയില് അംഗങ്ങളായുള്ളവരുടെ പെണ്കുട്ടികളുടെ വിവാഹത്തിന് 10,000 രൂപ വരെയും 2 വര്ഷം വിഹിതം അടച്ചവരുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് സഹായവും ലഭിക്കും
ഗര്ഭിണികള്ക്കുള്ള സഹായം - രണ്ട് വര്ഷത്തോളം വിഹിതം അടച്ച സ്ത്രീകള്ക്ക് 3,000 രൂപ പ്രവസാനുകൂല്യമായി ലഭിക്കും. ഗര്ഭഛിദ്രം സംഭവിച്ചാല് 2,000 രൂപയും ലഭിക്കും.
പാര്പ്പിട സഹായം - 5 വര്ഷം കൃത്യമായി വിഹിതം അടച്ചവര്ക്ക് പാര്പ്പിട വായ്പയ്ക്ക് വേണ്ട സാമ്പത്തിക സഹായം നല്കും.
പ്രവാസി പെന്ഷന് പദ്ധതി ഒരേ സമയം ഒരു സാമ്പത്തിക ഉപാധിയും പ്രവാസി സമൂഹത്തിനുള്ള കൈത്താങ്ങുമാണ്. കേരളത്തിന്റെ വികസനത്തിനും സമ്പദ് വ്യവസ്ഥയ്ക്കും പ്രവാസികള് നല്കിയ സംഭാവനകളുടെ തിരിച്ചറിയല് കൂടിയാണ് ഈ പദ്ധതി. എല്ലാ മാസവും ചെറിയ തുക മാറ്റിവെക്കുന്നതിലൂടെ വാര്ധക്യ കാലത്ത് സ്ഥിരതയുള്ള വരുമാനം ഉറപ്പാക്കാന് പ്രവാസികള്ക്ക് ഈ പദ്ധതിയിലൂടെ സാധിക്കുന്നു.
മറുനാടന് ജീവിതം മതിയാക്കി നാട്ടിലേക്ക് വരുന്ന മലയാളികള്ക്ക് സാമ്പത്തിക സുരക്ഷിതത്വവും ഭേദപ്പെട്ട ജീവിത സാഹചര്യങ്ങളും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ 2018 ഏപ്രിലില് സംസ്ഥാന സര്ക്കാര് അവതരിപ്പിച്ച പദ്ധതിയാണ് പ്രവാസി പെന്ഷന് പദ്ധതി. എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കാന് അവസരമൊരുക്കി ജോലിയില്ലാത്ത ഒരു കാലത്തേക്കായി അവരെ പ്രാപ്തരാക്കുക, സാമ്പത്തിക സ്വാതന്ത്ര്യം നല്കുക എന്നിവയെല്ലാമാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്.
പ്രവാസി പെന്ഷന് പദ്ധതിയില് അംഗമാകുന്നതിനുള്ള യോഗ്യതകള് എന്തെല്ലാം
19 വയസ്സിനും 60 വയസ്സിനും ഇടയില് പ്രായമുള്ള, കേരളത്തിന് വെളിയില് ജോലി ചെയ്യുന്ന എല്ലാ മലയാളികള്ക്കും ഈ പദ്ധതിയില് അംഗങ്ങളാകാം. സംസ്ഥാന, കേന്ദ്ര സര്ക്കാര് ഉദ്യോഗസ്ഥര് പദ്ധതിക്ക് അര്ഹരല്ല.
പെന്ഷന് വിഹിതമായി എത്ര തുക പ്രതിമാസം അടയ്ക്കണം
ഇന്ത്യയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവര് പ്രതിമാസം 300 രൂപ അടയ്ക്കണം. ഇന്ത്യയിലെ മറ്റിടങ്ങളില് ജോലി ചെയ്യുന്നവര് പ്രതിമാസം 100 രൂപ അടയ്ക്കണം.
എത്ര തുകയാണ് പെന്ഷനായി ലഭിക്കുക
ഏത് വിഭാഗത്തിലാണ് പെടുക എന്നതിനനുസരിച്ച് 60 വയസ്സ് മുതല്ക്ക് 2,000 രൂപ മുതല് 3,500 രൂപ വരെ പെന്ഷന് ലഭിക്കാം.
പദ്ധതിയില് അംഗമാകാന് അപേക്ഷിക്കേണ്ടത് എങ്ങനെ
കേരള പ്രവാസി ക്ഷേമ ബോര്ഡിന്റെ വെബ്സൈറ്റ് സന്ദര്ശിക്കുക
സര്വ്വീസ് എന്നത് തിരഞ്ഞെടുക്കുക
ഓണ്ലൈന് രജിസ്ട്രേഷന് മെനുവിലെ ഓണ്ലൈനായി അപ്ലൈ ചെയ്യുക എന്നത് തിരഞ്ഞെടക്കുക.
അപേക്ഷ ഫോമില് ഏത് വിഭാഗമാണെന്ന് തിരഞ്ഞെടുക്കുക
ആവശ്യമായ വിവരങ്ങള് നല്കുക
ആവശ്യമായ രേഖകളുടെ സോഫ്റ്റ്കോപ്പികള് സമര്പ്പിക്കുക
സബ്മിറ്റ് എന്ന ബട്ടണ് ക്ലിക്ക് ചെയ്യുക
എന്തെല്ലാം രേഖകളാണ് ആവശ്യം
തിരിച്ചറിയല് രേഖ - സാധുതയുള്ള പാസ്പോര്ട്ട്, ആധാര് കാര്ഡ്, ജനന സര്ട്ടിഫിക്കറ്റ്, വോട്ടര് ഐഡി എന്നിവയില് ഏതെങ്കിലും ഒന്ന്.
വിലാസം തെളിയിക്കുന്ന രേഖ - കറന്റ്, വെള്ളം പോലുള്ള യൂട്ടിലിറ്റി ബില്ലുകള്, ബാങ്കിലെ പാസ്പുക്ക്, ആധാര്കാര്ഡ്, പാസ്പോര്ട്ട്
പ്രധാന രേഖകള് - സാധുവായ വിസ, പാസ്പോര്ട്ട്
മറ്റ് രേഖകള് - പാസ്പോര്ട്ട് സൈസ് ഫോട്ടോ, ഒപ്പിന്റെ ഡിജിറ്റല് പകര്പ്പ്
˜The insurers/plans mentioned are arranged in order of highest to lowest first year premium (sum of individual single premium and individual non-single premium) offered by Policybazaar’s insurer partners offering life insurance investment plans on our platform, as per ‘first year premium of life insurers as at 31.03.2025 report’ published by IRDAI. Policybazaar does not endorse, rate or recommend any particular insurer or insurance product offered by any insurer. For complete list of insurers in India refer to the IRDAI website www.irdai.gov.in *All savings are provided by the insurer as per the IRDAI approved insurance
plan.
^The tax benefits under Section 80C allow a deduction of up to ₹1.5 lakhs from the taxable income per year and 10(10D) tax benefits are for investments made up to ₹2.5 Lakhs/ year for policies bought after 1 Feb 2021. Tax benefits and savings are subject to changes in tax laws.
+Returns Since Inception of LIC Growth Fund
¶Long-term capital gains (LTCG) tax (12.5%) is exempted on annual premiums up to 2.5 lacs. ++Source - Google Review Rating available on:- http://bit.ly/3J20bXZ
^^The information relating to mutual funds presented in this article is for educational purpose only and is not meant for sale. Investment is subject to market risks and the risk is borne by the investor. Please consult your financial advisor before planning your investments.