പ്രതിരോധ ആരോഗ്യ പരിശോധന

രോഗാവസ്ഥകൾ കണ്ടുപിടിക്കുന്നതിനോ തടയുന്നതിനോ സഹായകമാകുന്ന തരത്തിലുള്ള നിരവധി മെഡിക്കൽ പരിശോധനകളാണ് പ്രതിരോധ ആരോഗ്യ പരിശോധനകളിൽ ഉൾപ്പെടുന്നത്. സൗജന്യമായി പ്രതിരോധ ആരോഗ്യ പരിശോധനകൾക്ക് സൗകര്യമൊരുക്കുന്ന ഒരു ആരോഗ്യ ഇൻഷുറൻസ് പ്ലാൻ വാങ്ങുമ്പോൾ, നിങ്ങളുടെ വാർഷിക മെഡിക്കൽ പരിശോധനകൾക്ക് പണം നൽകേണ്ടി വരില്ല.

കൂടുതൽ വായിക്കുക

പോളിസിബാസാർ പ്രത്യേക ആനുകൂല്യങ്ങൾ
Monthly & EMI payment available
PED coverage from day 1
Faster claim assistance
2 Hours hospitalization covered
ആളുകൾ പോളിസിബസാറിൽ വിശ്വസിക്കുന്നു^
15.8 കോടി
രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾ
53
ഇൻഷുറൻസ് പങ്കാളികൾ
7.16 കോടി
വിറ്റഴിച്ച പോളിസികൾ
പോളിസിബസാർ ഇന്ത്യയിലെ തന്നെ മുൻനിരയിലുള്ള ഡിജിറ്റൽ ഇൻഷുറൻസ് പ്ലാറ്റ്ഫോമാണ്
0%
ഇനി എല്ലാ ആശുപത്രികളിലും പണരഹിത ചികിത്സാ സൗകര്യം!

നിങ്ങൾ ഇൻഷ്വർ ചെയ്യാൻ ആഗ്രഹിക്കുന്ന അംഗങ്ങളെ തിരഞ്ഞെടുക്കൂ

  • കൂടുതൽ അംഗങ്ങൾ
  • മുൻപത്തെ സ്റ്റെപ്പ്
    തുടരുക
    തുടരുന്നതിലൂടെ നിങ്ങൾ പോളിസിബസാർ-ൽ നിന്ന് സഹായം സ്വീകരിക്കാൻ സമ്മതിക്കുകയും ഞങ്ങളുടെ സ്വകാര്യതാ നയം, ഉപയോഗ നിബന്ധനകൾ എന്നിവ അംഗീകരിക്കുകയും ചെയ്യുന്നു.
    കുട്ടികളുടെ പരമാവധി എണ്ണം 4 ആണ്
    നിങ്ങളുടെ കുടുംബത്തിനായുള്ള പ്രീമിയവും ഡിസ്കൗണ്ടുകളും കണക്കാക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു.
    മുൻപത്തെ സ്റ്റെപ്പ്
    തുടരുക
    നിങ്ങളുടെ നഗരത്തിലെ ക്യാഷ്ലെസ്സ് ഹോസ്പിറ്റലുകളുടെ ലിസ്റ്റ് കണ്ടെത്താൻ ഞങ്ങളെ സഹായിക്കുന്നു.

      ജനപ്രിയ നഗരങ്ങൾ

      മുൻപത്തെ സ്റ്റെപ്പ്
      തുടരുക
      അടുത്ത തവണ ഞങ്ങളെ സന്ദർശിക്കുമ്പോൾ നേരിട്ട് പ്ലാനുകളിലേക്ക് പോകൂ.
      നിങ്ങളുടെ സജീവമായ അന്താരാഷ്ട്ര നമ്പർ നല്കുക
      മുൻപത്തെ സ്റ്റെപ്പ്
      തുടരുക
      Which time zone are you in?
      തുടരുക
      നിങ്ങളുടെ നിബന്ധന കവർ ചെയ്യുന്ന പ്ലാനുകൾ ഞങ്ങൾ നിങ്ങൾക്ക് കാണിക്കുന്നതാണ്.

      ഏതെങ്കിലും അംഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്ന അസുഖങ്ങൾ നിലവിലുണ്ടോ?

      മുൻപത്തെ സ്റ്റെപ്പ്

      When did you recover from Covid-19?

      Some plans are available only after a certain time

      മുൻപത്തെ സ്റ്റെപ്പ്
      Our certified advisor will help you choose the best health insurance plan. See how it works ›
      Select one option
      6 lakh+ successful home visits done
      Previous step

      എന്താണ് പ്രതിരോധ ആരോഗ്യ പരിശോധനകൾ?

      ഒരു വ്യക്തിയ്ക്ക ബാധിക്കപ്പെട്ടേക്കാവുന്ന വിവിധ രോഗങ്ങളെ പ്രതിരോധിക്കാനുള്ള നടപടികൾ നിർണ്ണയിക്കുന്നതിന് വേണ്ടി നടത്തുന്ന ഒരു കൂട്ടം വൈദ്യ പരിശോധനകളാണ് പ്രതിരോധ ആരോഗ്യ പരിശോധനകൾ. പോളിസി ഉടമയുടെ നിലവിലെ ആരോഗ്യസ്ഥിതി വിലയിരുത്താനും രോഗാങ്ങൾ ഉണ്ടെങ്കിൽ അവ നേരത്തേ കണ്ടെത്താനും ഇത് സഹായകമാകുന്നു. ചില പ്രത്യേക ശീലങ്ങൾ, അണുബാധകൾ, പെരുമാറ്റങ്ങൾ, ശാരീരികമായ അവസ്ഥകൾ എന്നിവ വഷളാകുന്നതിനോ ഗുരുതരമായ ഘട്ടത്തിലേക്ക് എത്തുന്നതിനോ മുൻപ് തിരിച്ചറിയാൻ ഇത്തരം പ്രതിരോധ ആരോഗ്യ പരിശോധനകൾ സഹായിക്കുന്നു.

      പ്രതിരോധ ആരോഗ്യ പരിശോധനകളുടെ പ്രയോജനങ്ങൾ

      പ്രതിരോധ ആരോഗ്യ പരിശോധനയുടെ ചില ഗുണങ്ങളാണ് ഇവിടെ നൽകിയിട്ടുള്ളത്:

      • ആരോഗ്യം വിലയിരുത്തുന്നതിന് - പരിശോധനയ്ക്ക് വിധേയരാകുന്ന വ്യക്തികളുടെ ആരോഗ്യം വിലയിരുത്താനും അവർക്ക് അസുഖം. വരാനുള്ള സാധ്യത മുൻകൂറായി മനസ്സിലാക്കാനും സഹായിക്കുന്നു.
      • സമയബന്ധിതമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്- ഏതെങ്കിലും രോഗമോ രോഗാവസ്ഥയോ ഉണ്ടാകുന്നത് തടയാനായി സമയോചിതമായ ഇടപെടലുകൾ നടത്താനും മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ഇത് സഹായകമാകുന്നു.
      • രോഗങ്ങൾ നേരത്തെ തന്നെ കണ്ടെത്തുന്നതിന് - ചികിത്സ കൊണ്ട് ഭേദമാക്കാൻ സാധിക്കുന്ന ഒരു രോഗം കൂടുതൽ ഗുരുതരവും സങ്കീര്ണവുമാകുന്നതിന് മുൻപ് തന്നെ കണ്ടെത്താൻ ഇത് ഡോക്ടർമാരെ സഹായിക്കുന്നു.
      • നിലവിലുള്ള രോഗങ്ങളുടെ പതിവായ നിരീക്ഷണം - ആളുകൾക്ക് ഇതിനകം തന്നെ ബാധിക്കപ്പെട്ടിട്ടുള്ള രോഗങ്ങളെ പതിവായി നിരീക്ഷിക്കാനും അവയുടെ തീവ്രത കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സമയബന്ധിതമായി സ്വീകരിക്കുന്നതിനും പരിശോധനകൾ സഹായകമാകുന്നു.
      • ആരോഗ്യത്തോടെയിരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു- നല്ല ഭക്ഷണക്രമം പിന്തുടരുകയും പതിവായി വ്യായാമം ചെയ്യുകയും, അമിതമായ മദ്യപാനം, പുകവലി, അനാരോഗ്യകരമായ കൊഴുപ്പ് ഉപഭോഗം എന്നിങ്ങനെയുള്ള ഹാനികരമായ ശീലങ്ങൾ ഉപേക്ഷിച്ചു ആരോഗ്യകരമായ ജീവിതം നയിക്കാൻ പോളിസി ഉടമകൾക്ക് പ്രോത്സാഹനം നല്കുന്നു.
      • ഉറക്കശീലങ്ങൾക്ക് കൃത്യത വരുത്താന് ശ്രദ്ധിക്കുന്നു- ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ശീലങ്ങൾ നിരീക്ഷിച്ച് സ്ലീപ് സൈക്കിളിൽ കൂടുതൽ കൃത്യത വരുത്താൻ വ്യക്തികൾക്ക് സഹായകമാകുന്നു. അങ്ങനെ ആരോഗ്യവും പതിവായി നിരീക്ഷിക്കപ്പെടുന്നു.
      • ചികിത്സാ ചെലവുകൾ കുറയ്ക്കുന്നു - സ്വന്തം ആരോഗ്യം കൂടുതലായി നിരീക്ഷിക്കുന്നതിലൂടെ പിന്നീട് വരാൻ സാധ്യതയുള്ള രോഗങ്ങളെ തടയുകയും അങ്ങനെ ഗുരുതമായേക്കാവുന്ന രോഗങ്ങളുടെ ചെലവേറിയ ചികിത്സയ്ക്കായി ചെലവഴിക്കുമായിരുന്ന പണം ലാഭിക്കുകയും ചെയ്യുന്നു.
      • സ്വന്തം ആരോഗ്യ സംരക്ഷണത്തിനായുള്ള സജീവ പങ്കാളിത്തം -ആളുകൾ സ്വന്തം ആരോഗ്യം പരിപാലിക്കുന്നതിനു സജീവമായി പ്രവർത്തിക്കുകയും അങ്ങനെ ആരോഗ്യകരമായ ഒരു ജീവിത ശൈലി രൂപപ്പെടുത്തിയെടുക്കുകയും ചെയ്യുന്നു.
      • ദീർഘ കാല സ്വാസ്ഥ്യത്തെ പ്രോത്സാഹിപ്പിക്കുന്നു - സ്വന്തം ആരോഗ്യ സ്ഥിതിയിൽ ശ്രദ്ധിക്കാൻ ആളുകളെ പ്രാപ്തരാക്കുന്നതിലൂടെ ദീർഘകാല സ്വാസ്ഥ്യത്തെ പ്രോത്സാഹിപ്പിക്കുന്നു.
      • നികുതി ആനുകൂല്യങ്ങൾ - 1961 ലെ നികുതി നിയമത്തിന്റെ വകുപ്പ് 80D പ്രകാരം ഒരു സാമ്പത്തിക വർഷത്തിൽ 5000 രൂപ വരെ നികുതിയിളവ് നേടാനും സാഹായകമാകുന്നു.

      പ്രതിരോധ ആരോഗ്യ പരിശോധനകൾക്ക് കീഴിൽ നടത്തുന്ന മെഡിക്കൽ ടെസ്റ്റുകളുടെ ലിസ്റ്റ്

      മിക്ക പ്രതിരോധ ആരോഗ്യ പരിശോധനകളുടെയും ഭാഗമായി നടത്തുന്ന മെഡിക്കൽ പരിശോധനകളുടെ പട്ടിക ഇനിപ്പറയുന്നു :

      വൈദ്യപരിശോധനയുടെ തരം വൈദ്യപരിശോധനകളുടെ ലിസ്റ്റ്
      അടിവയർ അബ്ഡൊമിനൽ അൾട്രാസൌണ്ട്
      കാൻസർ / ട്യൂമർ മാർക്കറുകൾ സ്തന മാമോഗ്രാഫി (30 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക്)
      പാപ്പ് സ്മിയർ/ TVS(40 വയസ്സിനും അതിനു മുകളിലുമുള്ള സ്ത്രീകൾക്ക്)
      PSA (45 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്ക്)
      ഹൃദയാവസ്ഥയുടെ സൂചകങ്ങൾ ചെസ്റ്റ് എക്സ്-റേ
      ECG
      2D എക്കോകാർഡിയോഗ്രാം
      കൊറോണറി ആൻജിയോഗ്രാഫി
      പ്രമേഹം ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ
      റാൻഡം ബ്ലഡ് ഷുഗർ
      വൃക്ക ബ്ലഡ് യൂറിയ
      സീറം ക്രിയേറ്റിനൈൻ
      BUN
      ലിപിഡ് പ്രൊഫൈൽ ബ്ലഡ് കൊളസ്ട്രോൾ
      HDL
      LDL
      ട്രൈഗ്ലിസറൈഡ്
      കരൾ കരൾ എൻസൈമുകൾ
      സെറം ബിലിറൂബിൻ
      തൈറോയ്ഡ് TSH
      T3 ലെവൽ
      T4 ലെവൽ

      പ്രതിരോധ ആരോഗ്യ പരിശോധനകളുടെ വിഭാഗങ്ങൾ

      പ്രതിരോധ ആരോഗ്യ പരിശോധന വളരെ സാധാരണമായ ചില വിഭാഗങ്ങളാണ് ചുവടെ നൽകിയിട്ടുള്ളത്:

      • ഫുൾ ബോഡി ചെക്കപ്പ്- നിങ്ങളുടെ ശരീരം മുഴുവനായും പരിശോധനയ്ക്ക് വിധയമാക്കുന്ന തരത്തിലുള്ള പരിശോധനകളാണ് ഫുൾ ബോഡി ചെക്കപ്പിൽ ഉൾപ്പെടുന്നത്. ബ്ലഡ് ഷുഗർ ടെസ്റ്റ്, ലിപിഡ് പ്രൊഫൈൽ ടെസ്റ്റ്, കിഡ്‌നി ഫംഗ്‌ഷൻ ടെസ്റ്റ്, ലിവർ ഫംഗ്‌ഷൻ ടെസ്റ്റ്, തൈറോയ്ഡ് ടെസ്റ്റുകൾ എന്നിങ്ങനെയുള്ള പ്രത്യേകം പ്രത്യേകമായുള്ള പരിശോധനകളുടെ ഒരു കൂട്ടമാണ് ഇതിൽ ഉൾപ്പെടുന്നത്. ഫുൾ ബോഡി ചെക്കപ്പ് ചെലവുകൾ ഉൾക്കൊള്ളുന്ന ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾക്കായി പരിശോധിക്കാവുന്നതാണ്.
      • സ്ത്രീകൾക്കായുള്ള ഹെൽത്ത് ചെക്കപ്പ് - ഈ വിഭാഗത്തിൽ പെട്ട പ്രതിരോധ ആരോഗ്യ പരിശോധനകളിൽ സ്ത്രീകളുടെ പൊതുവായ ആരോഗ്യം വിലയിരുത്തുന്നതിനും ഗർഭാശയ സംബന്ധമായ രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള വൈദ്യ പരിശോധനകളാണ് ഉൾപ്പെടുത്തുന്നത്. ഇതിൽ സ്തനാർബുദത്തിനും ഗർഭാശയ അർബുദത്തിനുമുള്ള സ്കോരീനിംഗ് പരിശോധനകൾ ഉൾപ്പെടുന്നു. ഉദാഹരണത്തിന് സ്ത്രീകൾക്കായുള്ള പരിശോധനകളിൽ ഒരു പാപ് സ്മിയർ ടെസ്റ്റ്, പെൽവിസ്പരിശോധന, സ്തനങ്ങളുടെ ക്ലിനിക്കൽ പരിശോധന എന്നിവ ഉൾപ്പെടുത്തുന്നു. സ്ത്രീകൾക്കായുള്ള ആരോഗ്യ ഇൻഷുറൻസുകൾ വാങ്ങുമ്പോൾ, ഇത്തരം പ്രതിരോധ ആരോഗ്യ പരിശോധനടെ ചെലവുകൾ കൂടി പോളിസി മുഖേനെ വഹിക്കുന്നുവെന്ന് ഉറപ്പു വരുത്തുക
      • കുട്ടികളുടെ ആരോഗ്യ പരിശോധന - ഒരു കുട്ടിയുടെ ആരോഗ്യവും ശാരീരികമായ വികാസവും വിലയിരുത്തുന്നതിന് വേണ്ടി നടത്തുന്ന പരിശോധനകളാണ് കുട്ടികളുടെ ആരോഗ്യ പരിശോധനകളിൽ ഉൾപ്പെടുന്നത്. കുട്ടികൾക്കായുള്ള പരിശോധനകളിൽ ശ്രവണ പരിശോധന, നേത്ര പരിശോധന എന്നിവയും ഒപ്പം മറ്റ് ചില പരിശോധന നടപടികളും ഉൾപ്പെടുന്നു. കുട്ടികൾക്കായുള്ള ആരോഗ്യ ഇൻഷുറൻസ് വാങ്ങുമ്പോൾ ഇത്തരം പരിശോധനകൾക്കായുള്ള ചിലവുകൾ ഉൾപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ മറക്കരുത്
      • പ്രമേഹ പരിശോധന- ഒരു വ്യക്തിയ്ക്ക് പ്രമേഹ രോഗമുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള ടെസ്റ്റുകളാണ് പ്രമേഹ പരിശോധനയിൽ ഉൾപ്പെടുന്നത്. ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ടെസ്റ്റ്, ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ്, HbA1C എന്നിങ്ങനെയുള്ള പരിശോധനകൾ നടത്തി രക്തത്തിലെ ബ്ലഡ് ഷുഗർ നിർണ്ണയിക്കുന്നതിനുള്ള പരിശോധനകളാണ് ഇവയിൽ ഉൾപ്പെടുന്നത്. പ്രമേഹരോഗികൾക്ക് പ്രതിരോധ ആരോഗ്യ പരിശോധനകളുടെ ചെലവുകൾ വഹിക്കാൻ ഉതകുന്ന പ്രമേഹ രോഗികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് വാങ്ങാനും കഴിയും.
      • ഹെൽത്തി ഹാർട്ട് ചെക്കപ്പ് - ഹൃദയ പരിശോധനയിൽ ഒരു വ്യക്തിയുടെ ഹൃദയാരോഗ്യം വിലയിരുത്തുന്നതിനായുള്ള മെഡിക്കൽ പരിശോധനകൾ ഉൾപ്പെടുന്നു. ലിപിഡ് പ്രൊഫൈൽ, ECG, ചെസ്റ്റ് എക്സ്-റേ തുടങ്ങിയ പരിശോധനകളുടെ സഹായത്തോടെ ഒരു വ്യക്തിയുടെ ഹൃദയവ്യവസ്ഥയുടെ വിശദമായ പരിശോധന ഇതിൽ ഉൾപ്പെടുന്നു. ഹൃദ്രോഗികൾക്ക് ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ പരിശോധിക്കൂ, കൂടാതെ ഹൃദയ പരിശോധനകളുടെ ചെലവുകൾ വഹിക്കുന്നതിനുള്ള ഇൻഷുറൻസും കണ്ടെത്താവുന്നതാണ്

      വ്യത്യസ്ത പ്രായങ്ങളിലുള്ളവർക്ക് പരിഗണിക്കാവുന്ന പ്രധാനപ്പെട്ട പ്രതിരോധ പരിശോധനകൾ

      ഒരു ആരോഗ്യ പരിശോധനയ്‌ക്ക് വിധേയനാകുന്ന ഒരു വ്യക്തിയ്ക്ക് പരിഗണിക്കാവുന്ന പ്രതിരോധ മെഡിക്കൽ പരിശോധനകൾ വിവിധ പ്രായങ്ങൾക്ക് അനുസരിച്ച് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു

      പ്രായ ഗ്രൂപ്പ് പ്രതിരോധ വൈദ്യപരിശോധനകളുടെ ലിസ്റ്റ്
      0-10 വയസ്സ് അസ്കൾറ്റേഷൻ
      ഓട്ടിസം സ്പെക്ട്രം ഡിസോർഡർ
      ശ്രവണ പരിശോധന
      നവജാതശിശുവിലെ മഞ്ഞപ്പിത്തം
      നേത്ര പരിശോധന
      വായ് പരിശോധന
      പാൽപേഷൻ
      ശരീരത്തിൽ തട്ടിക്കൊണ്ടുള്ള പരിശോധന
      റിഫ്ലക്സുകൾ
      10-20 വയസ്സ് അനീമിയ
      ക്ലമിഡിയ
      പ്രമേഹ പരിശോധന
      ഗൊണോറിയ
      ഹെപ്പറ്റൈറ്റിസ് B
      ഹെപ്പറ്റൈറ്റിസ് C
      ഉയർന്ന രക്തസമ്മർദ്ദം
      HIV
      ലിപിഡ് പ്രൊഫൈൽ / ഹൈ കൊളസ്ട്രോൾ
      അമിതവണ്ണം
      ക്ഷയരോഗം
      20-30 വയസ്സ് നേത്ര പരിശോധന
      പ്രമേഹ പരിശോധന
      ഹെപ്പറ്റൈറ്റിസ് C
      ഉയർന്ന രക്തസമ്മർദ്ദം
      ലിപിഡ് പ്രൊഫൈൽ / ഹൈ കൊളസ്ട്രോൾ
      പാപ്പ് സ്മിയർ (സ്ത്രീകൾക്ക് മാത്രം)
      പെൽവിക് പരിശോധന (സ്ത്രീകൾക്ക് മാത്രം)
      30-40 വയസ്സ് കോളൻ കാൻസർ സ്ക്രീനിംഗ്
      ദന്ത പരിശോധന
      പ്രമേഹ പരിശോധന
      നേത്ര പരിശോധന
      ഹെപ്പറ്റൈറ്റിസ് സി
      ഉയർന്ന രക്തസമ്മർദ്ദം
      ലിപിഡ് പ്രൊഫൈൽ / ഹൈ കൊളസ്ട്രോൾ
      പാപ്പ് സ്മിയർ (സ്ത്രീകൾക്ക് മാത്രം)
      പെൽവിക് പരിശോധന (സ്ത്രീകൾക്ക് മാത്രം)
      സ്കിൻ ക്യാൻസർ പരിശോധന
      ടെസ്റ്റിക്കുലാർ പരിശോധന (പുരുഷന്മാർക്ക് മാത്രം)
      40-60 വയസ്സ് ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റ് (സ്ത്രീകൾക്ക് മാത്രം)
      സ്തനാർബുദ സ്ക്രീനിംഗ് (സ്ത്രീകൾക്ക് മാത്രം)
      സെർവിക്കൽ കാൻസർ സ്ക്രീനിംഗ് / HPV ടെസ്റ്റ് (സ്ത്രീകൾക്ക് മാത്രം)
      കൊളോറെക്ടൽ കാൻസർ സ്ക്രീനിംഗ്
      ദന്ത പരിശോധന
      പ്രമേഹ പരിശോധന
      നേത്ര പരിശോധന
      ശ്രവണ പരിശോധന
      ഹൃദ്രോഗ സ്ക്രീനിംഗ്
      ഉയർന്ന രക്തസമ്മർദ്ദം
      അണുബാധ മൂലമുണ്ടാകുന്ന രോഗങ്ങളുടെ സ്ക്രീനിംഗ്
      ലിപിഡ് പ്രൊഫൈൽ / ഹൈ കൊളസ്ട്രോൾ
      ശ്വാസകോശ കാൻസർ പരിശോധന (പുരുഷന്മാർക്ക് മാത്രം)
      ഓസ്റ്റിയോപൊറോസിസ് പരിശോധന
      പാപ്പ് സ്മിയർ (സ്ത്രീകൾക്ക് മാത്രം)
      പെൽവിക് പരിശോധന (സ്ത്രീകൾക്ക് മാത്രം)
      പ്രോസ്റ്റേറ്റ് കാൻസർ സ്ക്രീനിംഗ് (പുരുഷന്മാർക്ക് മാത്രം)
      സ്കിൻ ക്യാൻസർ പരിശോധന
      ടെസ്റ്റിക്കുലാർ പരിശോധന (പുരുഷന്മാർക്ക് മാത്രം)
      60 വയസ്സിനു ശേഷം അന്യൂറിസം
      ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റ് (സ്ത്രീകൾക്ക് മാത്രം)
      സ്തനാർബുദ സ്ക്രീനിംഗ് (സ്ത്രീകൾക്ക് മാത്രം)
      സെർവിക്കൽ കാൻസർ സ്ക്രീനിംഗ് / HPV ടെസ്റ്റ് (സ്ത്രീകൾക്ക് മാത്രം)
      കൊളോറെക്ടൽ കാൻസർ സ്ക്രീനിംഗ്
      പ്രമേഹ പരിശോധന
      വിഷാദരോഗ സ്ക്രീനിംഗ്
      കണ്ണ്
      ശ്രവണ പരിശോധന
      ഉയർന്ന രക്തസമ്മർദ്ദം
      ലിപിഡ് പ്രൊഫൈൽ / ഹൈ കൊളസ്ട്രോൾ
      പാപ്പ് സ്മിയർ (സ്ത്രീകൾക്ക് മാത്രം)
      പെൽവിക് പരിശോധന (സ്ത്രീകൾക്ക് മാത്രം)
      പ്രോസ്റ്റേറ്റ് കാൻസർ സ്ക്രീനിംഗ് (പുരുഷന്മാർക്ക് മാത്രം)

      ജീവിതശൈലി രോഗങ്ങളെ തടയുന്നതിന് എങ്ങനെയാണ് പ്രതിരോധ ആരോഗ്യ പരിശോധനകൾ സഹായകമാണ്?

      ജീവിത ശൈലി രോഗങ്ങളെ 'നിശബ്ദ കൊലയാളികൾ' എന്നാണ് പൊതുവെ വിളിക്കപ്പെടുന്നത്, ഇവയെ കണ്ടെത്തുന്നതിന് പ്രതിരോധ മെഡിക്കൽ പരിശോധനകൾ തീർച്ചയായും ആവശ്യമാണ്. ഇത്തരം രോഗങ്ങൾ അനുചിതമായ ജീവിത ശൈലി മൂലം ശരീരത്തിൽ വികസിക്കുകയും അറിയാവുന്ന തരത്തിലുള്ള ബാഹ്യ ലക്ഷണങ്ങൾ കണ്ടെത്തുന്നതിന് മുൻപ് തന്നെ ശരീരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ക്യാൻസർ, പ്രമേഹം തുടങ്ങിയ മിക്ക ജീവിതശൈലി രോഗങ്ങൾക്കുംകൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ അവ ജീവന് തന്നെ ഭീഷണിയായേക്കാം. ഒരു വ്യക്തിയിൽ ജീവിതശൈലി രോഗങ്ങളുടെ സാന്നിധ്യം സമയബന്ധിതമായി നിര്ണയിക്കുന്നതിനുള്ള പ്രധാന മാർഗ്ഗമാണ് പതിവ് പ്രതിരോധ ആരോഗ്യ പരിശോധനകൾ.

      ഉദാഹരണത്തിന്, ക്യാൻസർ രോഗം തുടക്കത്തിലേ നിര്ണയിക്കുന്നതിനുള്ള ഒരേയൊരു മാർഗ്ഗം പതിവായുള്ള ആരോഗ്യ പരിശോധനകൾ മാത്രമാണ്, കാരണം ഇത്തരം രോഗങ്ങൾക്ക് ഒരുപക്ഷെ തുടക്കത്തിൽ ലക്ഷണങ്ങൾ ഒന്നും തന്നെ കാണപ്പെടുന്നില്ല . അതുപോലെ, രക്തസമ്മർദ്ദവും രക്തത്തിലെ കൊളസ്‌ട്രോളും പതിവായി പരിശോധിക്കുന്നത് ഹൃദ്രോഗം വരാതിരിക്കാൻ പ്രധാനമാണ്. പ്രമേഹമുള്ളവർക്ക് കാലുകളും കണ്ണുകളും പതിവായി പരിശോധിക്കുന്നതിലൂടെ കാലിലെ വൃണങ്ങൾ, റെറ്റിനോപ്പതി എന്നിങ്ങനെ പ്രമേഹവുമായി ബന്ധപ്പെട്ട മറ്റ് അപാകതകളും കണ്ടെത്താനാകും.

      ആരൊക്കെയാണ് പ്രതിരോധ ആരോഗ്യ പരിശോധന നടത്തേണ്ടത്?

      ഇന്നത്തെ നമ്മുടെ ജീവിത സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ എല്ലാ പ്രായത്തിലുമുള്ള ആളുകളും വർഷത്തിൽ ഒരു തവണയെങ്കിലും ഒരു ഫുൾ ബോഡി ചെക്കപ്പ് നടത്തേണ്ടതാണ്. വാർദ്ധക്യത്തിൽ മാത്രമേ പതിവ് പരിശോധനകളെ ആവശ്യമായി വരുന്നുള്ളൂ എന്നാണു നമ്മുടെ പൊതുവായ ധാരണ, എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി കുട്ടികളിലും മുതിർന്നവരിലും ധാരാളം രോഗങ്ങളും മെഡിക്കൽ അവസ്ഥകളും നിർണ്ണയിക്കപ്പെടുന്നുണ്ട്.

      അതിനാൽ, 30 വയസും അതിൽ കൂടുതലുമുള്ള ആളുകൾ പ്രതിരോധ ആരോഗ്യ പരിശോധനകൾ നിർബന്ധമായും നടത്തേണ്ടതാണ്. ക്യാൻസർ, പ്രമേഹം, പൊണ്ണത്തടി, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി വിവിധ രോഗങ്ങളെ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താൻ ഇത് സഹായകമാകും

      പ്രതിരോധ ആരോഗ്യ പരിശോധനകളുമായി ബന്ധപ്പെട്ട നികുതി ആനുകൂല്യം

      1961 ലെ ആദായനികുതി നിയമം അനുസരിച്ച്, സെക്ഷൻ 80D പ്രകാരം പ്രതിരോധ ആരോഗ്യ പരിശോധനകൾക്കും നികുതി കിഴിവുകൾ ലഭ്യമാകുന്നു. നിലവിലെ നികുതി വ്യവസ്ഥ അനുസരിച്ച്, IT നിയമത്തിലെ സെക്ഷൻ 80D പ്രകാരം പ്രതിരോധ ആരോഗ്യ പരിശോധനകളുടെ ചെലവിലേക്ക് വർഷം തോറും 5,000 രൂപ വരെ നികുതിയിളവ് നേടാവുന്നതാണ്. നിങ്ങൾക്കും പങ്കാളിയ്ക്കും, നിങ്ങളെ ആശ്രയിക്കുന്ന കുട്ടികൾ, പ്രായമായ മാതാപിതാക്കൾ എന്നിവർക്ക് ആവശ്യമായി വന്നേക്കാവുന്ന പരിശോധനകൾ സംബന്ധിച്ച ചെലവുകളിൽ കിഴിവ് ബാധകമാകുന്നു.

      ഒരു സാമ്പത്തിക വർഷത്തിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളിൽ ലഭ്യമായ പരമാവധി നികുതിയിളവ് 25,000 രൂപയാണ്, ഇതില് പ്രതിരോധ ആരോഗ്യ പരിശോധനകൾക്കായി 5,000 രൂപയുടെ നികുതി ലാഭം വകയിരുത്തപ്പെട്ടിട്ടുണ്ട്. പ്രായമായവർക്ക്, ഒരു നിർദിഷ്ട സാമ്പത്തിക വർഷത്തിൽ ഇൻഷുറൻസ് പ്രീമിയങ്ങളിലൂടെ ലഭിക്കുന്ന പരമാവധി നികുതിയിളവ് 50,000 രൂപയാണ്. അതിൽ 5,000 രൂപയാണ് പ്രതിരോധ ആരോഗ്യ പരിശോധനകളുടെ വിഹിതമായി ഏർപ്പെടുത്തുന്നത്.

      ഒരു പ്രതിരോധ ആരോഗ്യ പരിശോധനയ്ക്ക് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

      ഒരു വ്യക്തി പ്രതിരോധ പരിശോധന നടപടികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇതാ:

      • മിക്കവാറും ആരോഗ്യ പരിശോധനകൾക്കും കുറഞ്ഞത് ഭക്ഷണം കഴിച്ചു 10 മണിക്കൂറെങ്കിലും കഴിഞ്ഞിരിക്കണമെന്ന് ആവശ്യപ്പെടുന്നതിനാൽ വെറുംവയറ്റിൽ പരിശോധനയ്ക്ക് പോകുന്നതായിരിക്കും ഉചിതം.
      • ആവശ്യമെങ്കിൽ എളുപ്പത്തിൽ നീക്കാൻ അയഞ്ഞതും സൗകര്യപ്രദവുമായ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
      • എക്സ്-റേ, സിടി സ്കാൻ, ബോൺ ഡെൻസിറ്റോമെട്രി മുതലായവ പോലുള്ള ഇമേജിംഗ് ടെസ്റ്റുകൾക്ക് വിധേയനാകുമ്പോൾ ഏതെങ്കിലും തരത്തിലുള്ള ലോഹ വസ്തുക്കളോ അനുബന്ധ ആഭരണങ്ങളോ ധരിക്കരുത്
      • ടെസ്റ്റുകൾ ആരംഭിക്കുന്നതിന് മുമ്പ് ശരീരത്തിലെ ഏതെങ്കിലും കൃത്രിമദന്തം, പേസ്മേക്കർ, അനുബന്ധ വസ്തുക്കൾ എന്നിവയുണ്ടെങ്കിൽ അത് ഡോക്ടറെ അറിയിക്കാൻ മറക്കരുത്.
      • പതിവായി ആരോഗ്യ പരിശോധനകൾ നടത്തുകയും ആവശ്യമെങ്കിൽ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താനുള്ള ബോധപൂർവമായ ശ്രമങ്ങള് നടത്തുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക

      ഇന്ത്യയിലെ പ്രതിരോധ ആരോഗ്യ പരിപാലന പാക്കേജുകളുടെ ലിസ്റ്റ്

      മിക്ക ആശുപത്രികളിലും, ക്ലിനിക്കുകളും, ഡയഗ്നോസ്റ്റിക് സെന്ററുകളിലും ആരോഗ്യ പരിചരണ ദാതാക്കൾ പൊതു ജനങ്ങൾക്കായി പ്രതിരോധ ആരോഗ്യ പരിശോധനകൾ പ്രദാനം ചെയ്യുന്നു. ഈ പാക്കേജുകൾ പൊതുവെ ഏതെങ്കിലും രോഗങ്ങൾക്കോ, ലിംഗ വിഭാഗങ്ങൾക്കോ കൂടാതെ പ്രായ ഗ്രൂപ്പുകൾ അനുസരിച്ചോ നൽകുന്നു. ഇന്ത്യയിൽ ലഭ്യമായ ആരോഗ്യ പരിചരണ പാക്കേജുകളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം:

      • ബേസിക് ഹെൽത്ത് പാക്കേജ്- ബേസിക് ഹെൽത്ത് പാക്കേജുകളിൽ ഒരു പ്രത്യേക രോഗത്തിനെയോ ലിംഗ വിഭാഗത്തിന്റെയോ പ്രായ പരിധിയിൽപ്പെട്ടവരെയോ പരിഗണിക്കാതെ തന്നെ അടിസ്ഥാനപരമായ ശാരീരിക പരിശോധനകളാണ് ആളുകൾക്ക് നൽകുന്നത്. ഇതിൽ പൊതുവെ ബ്ലഡ് ഗ്ളൂക്കോസ് ഫാസ്റ്റിംഗ്, കമ്പ്ലീറ്റ് ബ്ലഡ് കൌണ്ട് എന്നിങ്ങനെയുള്ള ചികിത്സകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
      • ഫുൾ ബോഡി പാക്കേജ് - ആളുകൾക്ക് ശാരീരിക പരിശോധന നടത്തി ഒരു പ്രത്യേക രോഗാമോ അനാരോഗ്യകരമായ അവസ്ഥയോ ഉണ്ടോയെന്ന് കണ്ടത്താനാണ് സഹായകമാകുന്ന പരിശോധന പാക്കേജ് ആണിത്. ഇതിൽ കമ്പ്ലീറ്റ് ബ്ലഡ് കൌണ്ട്, ലിപിഡ് പ്രൊഫൈൽ, ബ്ലഡ് ഷുഗർ ലെവൽ എന്നിങ്ങനെയുള്ള പരിശോധനകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
      • ഡയബെറ്റിക്സ് പാക്കേജ് - പ്രമേഹ നിലയിലും , പ്രധാനപ്പെട്ട ആന്തരിക അവയവങ്ങളുടെ ആരോഗ്യത്തിലും പതിവായ നിരീക്ഷണം നടത്തി സങ്കീർണതകൾ ഒഴിവാക്കുന്നതിന് വേണ്ടി പ്രമേഹ രോഗികൾക്കായി പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ളതാണ് ഈ പാക്കേജ്. പ്രമേഹ സംബന്ധമായ പരിശോധനകളിൽ ബ്ലഡ് ഗ്ളൂക്കോസ് ഫാസ്റ്റിംഗ്, വൃക്കകളുടെ പ്രവർത്തനം എന്നിവയും മറ്റു പൊതുവായ പരിശോധനകളും ഉൾപ്പെടുന്നു
      • കാർഡിയാക് പാക്കേജ് - ആളുകളിൽ ഹൃദയ സ്തംഭനം, പക്ഷാഘാതം എന്നിങ്ങനെയുള്ള കാർഡിയോ വാസ്കുലാർ വ്യവസ്ഥ സംബന്ധിച്ചുള്ള അപകടങ്ങളുടെ സാധ്യത വിലയിരുത്തുന്നതിനും അതിന്റെ ഗുരുതരാവസ്ഥ കുറയ്ക്കാനായി സമയബന്ധിതമായി നടപടികൾ സ്വീകരിക്കുന്നതിനുമാണ് കാർഡിയാക് പാക്കേജ് രൂപപ്പെടുത്തിയിട്ടുള്ളത്. ഹെലോത്തി ഹാർട്ട് ചെക്കപ്പുകളിൽ ചെസ്റ്റ് എക്സ്-റേകൾ.ECG എന്നിവയും ഉൾപ്പെടുന്നു
      • കാൻസർ പാക്കേജുകൾ - ആളുകളിൽ വ്യത്യസ്ത വിഭാഗത്തിലുള്ള കാൻസറുകൾ കണ്ടതുന്നതിനും അവയെ പ്രതിരോധിക്കുന്നതിനും വേണ്ടിയുള്ള നടപടികൾക്കായാണ് കാൻസർ പാക്കേജുകൾ രൂപപ്പെടുത്തിയിട്ടുള്ളത്. ഇതിൽ പാപ് സ്മിയർ ടെസ്റ്റ്, ക്ലിനിക്കൽ പരിശോധനകൾ, രക്ത പരിശോധന എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. കാൻസർ പാക്കേജിന്റെ ചെലവുകൾ വഹിക്കുന്ന തരത്തിലുള്ള കാൻസർ ഇൻഷുറൻസ് പ്ലാനുകൾ നിങ്ങൾ തിരഞ്ഞെടുക്കുന്നുവെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
      • HIV പാക്കേജ് - ഒരു വ്യക്തിയ്ക്ക് HIV ഉണ്ടോ എന്ന് നിര്ണയിക്കുന്നതിനും അത് വഴി രോഗ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിനുമായ HIV പാക്കേജുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. HIV 1&2 ബോഡീസ്, കമ്പ്ലീറ്റ് ഹീമോഗ്രം, ബ്ലഡ് ഗ്ളൂക്കോസ് ഫാസ്റ്റിംഗ് എന്നിങ്ങനെയുള്ള പരിശോധനകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. HIV രോഗികൾക്കായുള്ള ഇൻഷുറൻസിൽ HIV പാക്കേജിനുള്ള ചെലവുകൾ വഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്
      • ഫെർട്ടിലിറ്റി പാക്കേജുകൾ - ഗർഭധാരണം നടത്താൻ ബുദ്ധിമുട്ടനുഭവപ്പെടുന്ന അല്ലെങ്കിൽ വന്ധ്യതാ ചികിത്സ സംബന്ധമായ പരിശോധനകൾ ആവശ്യമായ ദമ്പതിമാർക്ക് വേണ്ടിയാണ് ഫെർട്ടിലിറ്റി പാക്കേജുകൾ രൂപപ്പെടുത്തിയിട്ടുള്ളത്. ഇതിൽ പെല്വിക് സ്കാൻ, റാൻഡം ബ്ലഡ് ഷുഗർ, AMH ടെസ്റ്റ് മുതലായവ ഉൾപ്പെടുന്നു. ഇത്തരം വ ന്ധ്യതാ ചികിത്സ സംബന്ധമായ ചെലവുകൾ വഹിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കാൻ മറക്കരുത്
      • വുമൺ പാക്കേജ് - സ്ത്രീകൾ നേരിടേണ്ടി വരുന്ന അനാരോഗ്യകരമായ അവസ്ഥകൾ വിലയിരുത്തുന്നതിനും സ്ത്രീകളിലുണ്ടാകുന്ന രോഗാവസ്ഥകൾ തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനാണു ഈ പാക്കേജ് ഏർപ്പെടുത്തിയിട്ടുള്ളത് . ഈ സ്ത്രീകൾക്കായുള്ള ആരോഗ്യപരിശോധനകളിൽ പൊതുവായി പെൽവിക് പരിശോധനകൾ , ബ്രെസ്റ്റ് മാമോഗ്രാഫി എന്നിവ ഉൾപ്പെടുന്നു
      • ഫാമിലി പാക്കേജ് - ഫാമിലി പാക്കേജുകളിൽ മുഴുവൻ കുടുംബത്തിനാവശ്യമായ ഫുൾ ബോഡി ചെക്കപ്പുകൾ ഉൾപ്പെടുന്നു. വിവിധ അസുഖങ്ങൾ ഉണ്ടോയെന്ന് നിർണ്ണയിക്കുന്നതിനായി കുടുംബത്തിലെ എല്ലാ അംഗങ്ങളുടെ ആരോഗ്യം നിരീക്ഷിക്കുകയും ചെയ്യുന്നു ഇതിൽ ലിവർ ഫംഗ്‌ഷൻ ടെസ്റ്റ്, കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, ലിപിഡ് പ്രൊഫൈൽ എന്നിവ ഉൾപ്പെടുന്നു. നിങ്ങളുടെ മുഴുവൻ കുടുംബത്തിൻ്റെയും ആരോഗ്യ പരിശോധനാ ചെലവുകൾ പരിരക്ഷിക്കുന്നതിന് കുടുംബ ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്
      • പീഡിയാട്രിക് പാക്കേജ് - 13 വയസ്സുവരെയുള്ള കുട്ടികളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിന് ആവശ്യമായ പരിശോധനകൾ ഉൾപ്പെടുത്തിയാണ് ഈ പാക്കേജ് ഡിസൈൻ ചെയ്തിരിക്കുന്നത്. കുട്ടികൾക്കായുള്ള ആരോഗ്യ പരിശോധനകളിൽ ദന്ത പരിശോധനകൾ, നേത്ര പരിശോധന, കുട്ടികളുടെ പൊതുവായ ശാരീരിക പരിശോധന എന്നിവ ഉൾപ്പെടുന്നു
      • ഡെന്റൽ പാക്കേജ് - ഒരു വ്യക്തിയുടെ ദന്താരോഗ്യം പരിഗണിച്ചുകൊണ്ടാണ് ഈ പാക്കേജ് ഏർപ്പെടുത്തിയിട്ടുള്ളത്. പ്ലാക്ക്, സുഷിരങ്ങൾ, ദന്തക്ഷയം കൂടാതെ ഒരാൾ ക്യാൻസർ എന്നിവയുടെ സാധ്യതകൾ ഒഴിവാക്കുന്നതിന് ഇവ സഹായകമാണ്. ഡെന്റൽ പാക്കേജുകൾ സംബന്ധമായ ചിലവ് വഹിക്കുന്നതിനുള്ള ഡെന്റൽ ഇൻഷുറൻസ് പ്ലാനുകൾ കണ്ടെത്തൂ.

      പ്രതിരോധ ആരോഗ്യ പരിശോധനകൾ സംബന്ധിച്ച FAQ കൾ

      • Q1. എനിക്ക് പ്രതിരോധ ആരോഗ്യ പരിശോധനകൾക്കായി ക്ലെയിം ചെയ്യാനാകുമോ?

        Ans: തീര്ച്ചയായും. പ്രതിരോധ ആരോഗ്യ പരിശോധനകൾക്കായുള്ള ചെലവുകൾ നിങ്ങൾക്ക് 1961 ലെ ആദായ നികുതി നിയമത്തിന് കീഴിൽ ക്ലെയിം ചെയ്യാവുന്നതാണ്.
      • Q2. പ്രതിരോധ ആരോഗ്യ പരിശോധനടെ കാര്യത്തിൽ എന്താണ് ഞാൻ തെളിവായി നൽകേണ്ടത്?

        Ans: നിങ്ങൾക്ക് നികുതിയിളവ് ലഭിക്കാനായി പ്രതിരോധ ആരോഗ്യ പരിശോധനകളുടെ ബില്ലുകൾ സമർപ്പിക്കാവുന്നതാണ്.
      • Q3. പ്രതിരോധ ആരോഗ്യ പരിശോധനകൾക്കായി ഒരു ആരോഗ്യ ഇൻഷുറൻസ് വാങ്ങണം എന്നത് നിർബന്ധമാണോ?

        Ans: അല്ല, :ഒരു പ്രതിരോധ ആരോഗ്യ പരിശോധന നടത്താനും അതിനെ ചെലവുകൾക്കായി നികുതിയിളവിനു ക്ലെയിം ചെയ്യാനും നിങ്ങൾ ആരോഗ്യ ഇൻഷുറൻസ് വാങ്ങണമെന്ന് നിർബന്ധമില്ല.
      • Q4. ഇന്ത്യയിൽ ഒരു പ്രതിരോധ ആരോഗ്യ പരിശോധനയ്ക്കായുള്ള ചെലവുകൾ എങ്ങനെയാണ്?

        Ans: ഒരു വ്യക്തിയ്ക്ക് ഇന്ത്യയിൽ ലഭ്യമായ പ്രതിരോധ ആരോഗ്യ പരിശോധനകളുടെ ചിലവ് ഏകദേശം 399 രൂപ മുതൽ 25,000 രൂപ വരെയാണ്, ഇത് പാക്കേജുകൾക്ക് അടിസ്ഥാനമായി വ്യത്യാസപ്പെടുന്നു.
      • Q5. ഒരു പ്രതിരോധ ആരോഗ്യ പരിശോധനയ്ക്കായി ഞാൻ എന്റെ ഇൻഷുറൻസ് കമ്പനിയിൽ പണമടയ്‌ക്കേണ്ടതായുണ്ടോ?

        Ans: ഇൻഷുറൻസ് പോളിസികൾക്ക് കീഴയിലും പ്രതിരോധ ആരോഗ്യ പരിശോധനകൾ സൗജന്യമായി ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഈ പരിരക്ഷ ലഭ്യമാകുന്നത് ഇത് വർഷത്തിൽ ഒരിക്കലോ അല്ലെങ്കിൽ ഓരോ 2-4 ക്ലെയിം രഹിത വർഷങ്ങൾക്ക് ശേഷമുള്ള വർഷങ്ങളിൽ ഒരിക്കലോ ആയിരിക്കും.
      Confused which plan to buy?
      Get expert advice at your home
      Book at your convenience
      No obligation to buy
      Trusted and reliable advice
      Book a FREE home visit ›
      Disclaimer: The list mentioned is according to the alphabetical order of the insurance companies. Policybazaar does not endorse, rate or recommend any particular insurer or insurance product offered by any insurer. For complete list of insurers in India refer to the Insurance Regulatory and Development Authority of India website www.irdai.gov.in

      *We will respond in the first instance within 30 minutes of the customers contacting us. 30-minute claim support service is for the purpose of giving reasonable assistance to the policyholder in pursuance of the claim. Settlement of claim (including cashless claim) is the responsibility of the insurer as per policy terms and conditions. The 30- minute claim support is subject to our operations not being impacted by a system failure or force majeure event or for reasons beyond our control. For further details, 24x7 Claims Support Helpline can be reached out at 1800-258-5881.

      *Product information is authentic and solely based on the information received from the Insurer. Policybazaar is acting only as a facilitator and claims settlement shall be at the sole discretion of the Insurer. Policybazaar does not provide any medical or surgical advice or diagnosis and is not responsible for your interactions / treatment by a medical practitioner/hospital. Please consult a registered medical practitioner for any medical or surgical advice. The Information that you obtain or receive from Policybazaar, and its employees, or otherwise on the Website is for informational purposes only. As per the Insurance guidelines, you are allowed to cancel the policy with-in 30 days from the date of Issuance of policy.This option is available incase of policies with a term of one year or more.

      *All the health insurance plans cover hospitalization expenses including COVID-19 treatment cover up to the specified limits. You can also buy specific COVID-19 health insurance policies such as Corona Kavach Policy and Corona Rakshak policy.

      **All savings and online discounts are provided by insurers as per IRDAI approved insurance plans. #Tax Benefits are subject to changes in tax laws.

      *₹1748/month is the starting price for a 1 crore health insurance for an 18-year-old male, with no pre-existing diseases. Discount on renewal premium is subject to the number of wellness points earned in the health insurance policy. For more details about the plans, please read the sale brochure carefully to get upto 100% discount on renewal premium.

      *₹400/month is the starting price for ₹ 5 lakh Health insurance for a 30 year old male & 29 years old female, living in Delhi with no pre-existing diseases

      *₹541/month is the starting price for ₹ 10 lakh Health insurance for a 30 year old male & 29 years old female, living in Delhi with no pre-existing diseases

      *₹762/month is the starting price for ₹ 1 Crore Health insurance for a 30 year old male & 29 years old female, living in Delhi with no pre-existing diseases

      *₹243/month(₹ 8/day) is the starting price for a 5 lakh health insurance for a 20-year-old male, non-smoker, living in Bengaluru with no pre-existing diseases

      *₹2020/month is the starting price for ₹ 1 Cr Health insurance for a 50 year old male & 50 years old female, living in Bangalore with no pre-existing diseases rounded off to nearest 10.

      *₹390/month (₹13 per day) is starting price for 1 cr. Health insurance for 25 years old male, with pre-existing diseases, residing from tier 1 city rounded off to the nearest 10.

      *No medical tests are required unless requested by the insurer’s underwriter. In-case of pre-existing diseases relevant medical proof would be required as per the terms and condition of the policy opted.

      *The values taken for effective cost calculation are indicative values and may change as per the selected plan.

      *Coverage upto double the amount of Sum Insured is available on certain covers for a minimum plan of Rs. 5 Lakh on the first claim only to an individual of upto 45 years of age with no pre-existing diseases. The benefit is available with or without extra cost depending on the plan chosen.

      *Coverage of pre-existing diseases is provided by insurer as per their underwriting policy.

      *The scope of coverage may vary from plan to plan.

      ~Source: Google Review Rating available on:- http://bit.ly/3J20bXZ

      ##On ground claim assistance is available in 114 cities

      Tax Benefits are subject to changes in tax laws. For more details on risk factors, terms and conditions, please read the sales brochure and applicable rules and regulation carefully before concluding a sale.

      STANDARD TERMS AND CONDITIONS APPLY. For more details on risk factors, terms and conditions, please read the sales brochure carefully before concluding a sale.

      Policybazaar is a registered Composite Broker |Registration No. 742, Valid till 09/06/2027, License category- Composite Broker| Visitors are hereby informed that their information submitted on the website may be shared with insurers.

      Policybazaar Insurance Brokers Private Limited | CIN: U74999HR2014PTC053454 | Registered Office - Plot No.119, Sector - 44, Gurgaon, Haryana - 122001 Contact Us | Legal and Admin Policies

      © Copyright 2008-2025 policybazaar.com. All Rights Reserved.

      Claude
      top
      Close
      Download the Policybazaar app
      to manage all your insurance needs.
      INSTALL