- Home

- Malayalam India

- RTO Malayalam

- ഇന്ത്യയിൽ ഡ്രൈവിംഗ് ലൈസൻസ്
ഇന്ത്യയിൽ ഡ്രൈവിംഗ് ലൈസൻസ്
ഇന്ത്യയിൽ മോട്ടോർ വാഹനം ഓടിക്കുന്നതിനായി ഒരു വ്യക്തിയെ അംഗീകരിക്കുന്നതിനുള്ള ഒരു ഒഫീഷ്യൽ ഡോക്യുമെന്റ് ആണ് ഡ്രൈവിംഗ് ലൈസൻസ്. ഇന്ത്യയിലെ മോട്ടോർ നിയമങ്ങൾ അനുസരിച്ച് നിങ്ങളുടെ RTO അനുസരിച്ച് സാധുവായ ഒരു DL കൈവശം വയ്ക്കുന്നത് രാജ്യത്ത് നിയമവിധേയമായി നിർബന്ധിതമായ ഒന്നാണ്. DL നായി ഓഫ്ലൈനിലും ഓൺലൈനിലും ആപ്ലിക്കേഷൻ നൽകാവുന്നതാണ്. എങ്ങനെ അപേക്ഷിക്കാം, അതിന്റെ തരങ്ങൾ, ഫീസ്, യോഗ്യത എന്നിങ്ങനെ ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായി കൂടുതലറിയാൻ വായിക്കൂ.
ഇന്ത്യയിലെ വ്യത്യസ്തതരം ഡ്രൈവിംഗ് ലൈസൻസുകൾ.
വ്യക്തികൾക്ക് അവർ ഓടിക്കുന്ന മോട്ടോർ വാഹനം അനുസരിച്ചാണ് ഒരു വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഇഷ്യൂ ചെയ്യുന്നത്. ഇന്ത്യയിലെ റോഡുകളിൽ നിയമവിധേയമായി ഡ്രൈവ് ചെയ്യുന്നതിന് വ്യത്യസ്ത തരം ഡ്രൈവിംഗ് ലൈസൻസുകളെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസൻസുകൾ ഏതെല്ലാമാണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം:
- ലേണേഴ്സ് ലൈസൻസ്: ഒരു ലേണേഴ്സ് ലൈസൻസ് (DL) പെർമെനന്റ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് മുൻപ് ഇഷ്യൂ ചെയ്യുന്ന ഒന്നാണ് വാഹനത്തിന്റെ ഉടമയ്ക്ക് വാഹനം ഓടിക്കുന്നതിനും, ട്രാഫിക് സൈനുകൾ, സിംബലുകൾ എന്നിവയെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിനും സഹായകരമായ ഒന്നാണിത്. ഈ തരത്തിൽപ്പെട്ട DL 6 മാസ കലാവധിയ്ക്കാണ് ഇഷ്യൂ ചെയ്യുന്നത്, അതിനുശേഷം വാഹന ഉടമയ്ക്ക് സ്ഥിര ലൈസൻസിനായി അപേക്ഷിക്കുന്നതാണ്.
- പെർമനന്റ് ഡ്രൈവിംഗ് ലൈസൻസ്: RTO നിർദ്ദേശിച്ചിട്ടുള്ള എഴുത്ത് പരീക്ഷയും ഡ്രൈവിംഗ് ടെസ്റ്റും വിജയിച്ച ഒരു വ്യക്തിക്ക് പെർമനന്റ് ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി അപേക്ഷിക്കാം. ഒരു പെർമനന്റ് ഡ്രൈവിംഗ് ലൈസൻസ് 20 വർഷത്തേക്ക് സാധുതയുള്ളതാണ് കൂടാതെ ഇത് റിന്യൂ ചെയ്യാനും സാധിക്കും. റോഡിൽ എൽ.എം.വി. ഡ്രൈവ് ചെയ്യുന്നതിനായി നന്നായി അറിയുന്ന ഒരു വ്യക്തിയാണ് നിങ്ങളെന്നും ട്രാഫിക് സിഗ്നലുകളിൽ നിങ്ങൾക്ക് മികച്ച അറിവ് ഉണ്ടെന്നും ലൈസൻസ് ഉറപ്പു നൽകുന്നു .
- കൊമേഴ്ഷ്യൽ ഡ്രൈവിംഗ് ലൈസൻസ്: ആളുകളുടെയോ ചരക്കുകളുടെയോ വാണിജ്യപരമായ ഉദ്ദേശങ്ങൾക്കുള്ള ഗതാഗതത്തിനായി ഹെവി അല്ലെങ്കിൽ മീഡിയം മോട്ടോർ കൊമേഷ്യൽ വാഹനങ്ങൾ ഓടിക്കുന്ന വ്യക്തികൾക്കാണ് ഒരു കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത്. 8 അല്ലെങ്കിൽ അതിൽ കൂടുതൽ സീറ്റിംഗ് കപ്പാസിറ്റിയുള്ള കാറുകൾ ഓടിക്കുന്നതിനും ഇത്തരത്തിലുള്ള ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്
- ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ്: വിദേശ രാജ്യങ്ങളിൽ വാഹനമോടിക്കാൻ താല്പര്യമുള്ള ഇന്ത്യക്കാർക്ക് നൽകുന്നതാണ് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് ഇന്ത്യയിൽ സ്ഥിര താമസക്കാരും സാധുവായ പെർമനന്റ് ഡ്രൈവിംഗ് ലൈസൻസ് കൈവശം വയ്ക്കുന്നവരുമായ വ്യക്തികൾക്കാണ് ഇത് അനുവദിക്കുന്നത്.
ഇന്ത്യയിൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ.
ഇന്ത്യയിൽ ഒരു വ്യക്തിക്ക് ഓൺലൈനായി ഓഫ്‌ലൈനായും ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷിക്കാം. ഇത്തരത്തിലുള്ള രണ്ടു മാർഗങ്ങളും ഇവിടെ വിശദീകരിക്കുന്നു. ഇത് നമുക്ക് നോക്കാം:
ഓൺലൈൻ അപ്ലിക്കേഷൻ
ഒരു ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി ഓൺലൈനായി എങ്ങനെ അപ്ലൈ ചെയ്യണമെന്ന് ഇവിടെ പറയുന്നു:
- ഘട്ടം 1: പരിവാഹൻ സേവയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഘട്ടം 2: 'ഓൺലൈൻ സേവനങ്ങൾ' ടാബിൽ നിന്നും 'ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ' എന്ന ഓപ്ഷൻ ടാപ്പ് ചെയ്യുക.
- ഘട്ടം 3: അതിലുള്ള സംസ്ഥാനങ്ങളുടെ ലിസ്റ്റിൽ നിന്നും DL ന് വേണ്ടി അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സംസ്ഥാനം തിരഞ്ഞെടുക്കുക
- ഘട്ടം 4: ഇതിനുശേഷം 'ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
- ഘട്ടം 5: അപേക്ഷിക്കുന്ന വ്യക്തിയുടെ വിശദാംശങ്ങൾ നൽകുക.
- ഘട്ടം 6: ആവശ്യമായ രേഖകളുടെ കോപ്പികൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്.
- ഘട്ടം 7: ഡ്രൈവിംഗ് ലൈസൻസ് അപ്ലിക്കേഷനുള്ള ഫീസ് അടയ്ക്കുക
- ഘട്ടം 8: നിങ്ങളുടെ ഏറ്റവും അടുത്തുള്ള RTO യയ്ക്ക് കീഴിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിനുള്ള ഒരു സ്ലോട്ട് ബുക്ക് ചെയ്യുക.
- ഘട്ടം 9: ഷെഡ്യൂൾ ചെയ്ത തീയതിക്ക് ടെസ്റ്റിനായി അപ്ലൈ ചെയ്യുക.
- ഘട്ടം 10: നിങ്ങൾ ടെസ്റ്റ് പാസാകുകയാണെങ്കിൽ നിങ്ങളുടെ DL അപ്രൂവ് ആകുന്നതായിരിക്കും.
- ഘട്ടം 11: നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നിങ്ങളുടെ താമസസ്ഥലത്തെ അഡ്രസ്സിലേക്ക് അയച്ചുതരുന്നതായിരിക്കും.
ഓഫ്‌ലൈൻ അപ്ലിക്കേഷൻ
ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി ഓഫ് ലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള പ്രക്രിയയാണ് ഇനി പറയുന്നത്.
- ഘട്ടം 1: നിങ്ങളുടെ ഏറ്റവും അടുത്തുള്ള RTOയിൽ നിന്ന് ഫോം 2 വാങ്ങുക
- ഈ ഫോം 2 ഡ്രൈവിംഗ് ലൈസൻസിനുള്ള അപേക്ഷയാണ്, ഇത് വ്യക്തമായി പൂരിപ്പിക്കുക.
- ഘട്ടം 3: ആവശ്യമായ ഡോക്യുമെന്റുകൾക്കൊപ്പം ഈ ഫോം 2 നിങ്ങളുടെ RTO യ്ക്ക് സമർപ്പിക്കുക.
- ഘട്ടം 4: ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിനായുള്ള ഒരു സ്ലോട്ട് ബുക്ക് ചെയ്യുക.
- ഘട്ടം 5: നിശ്ചയിച്ച തീയതിയിൽ ടെസ്റ്റ് നൽകുക
- ഘട്ടം 6: നിങ്ങൾ ബെസ്റ്റ് പാസാകുകയാണെങ്കിൽ നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് ഇഷ്യൂ ചെയ്യുന്നതായിരിക്കും.
നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കുന്നതിനുള്ള നടപടികൾ
നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കണമെങ്കിൽ നിങ്ങൾക്ക് ഇനി പറയുന്ന ഘട്ടങ്ങൾ പാലിക്കാവുന്നതാണ്.
- ഘട്ടം 1: പരിവാഹൻ സേവ പോർട്ടൽ സന്ദർശിക്കുക.
- ഘട്ടം 2: 'ഓൺലൈൻ സേവനങ്ങൾ' എന്ന ഡ്രോപ്പ് ഡൌണിൽ നിന്നും 'ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ' എന്നതിൽ ക്ലിക്ക് ചെയ്യുക
- ഘട്ടം 3: നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുത്ത് 'അപ്ലിക്കേഷൻ സ്റ്റാറ്റസ്' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- ഘട്ടം 4: ആപ്ലിക്കേഷൻ നമ്പർ, അപേക്ഷിച്ച ആളുടെ ഡി.ഒ.ബി. എന്നിങ്ങനെയുള്ള വിശദാംശങ്ങൾ നൽകുക.
- ഘട്ടം 5: ക്യാപ്ച നൽകിക്കൊണ്ട് സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഘട്ടം 6: നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ സ്റ്റാറ്റസ് അടുത്ത പേജിൽ കാണാവുന്നതാണ്
ഇന്ത്യയിൽ ഡ്രൈവിംഗ് ടെസ്റ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ
ഇന്ത്യയിൽ വിവിധ തരത്തിലുള്ള വാഹനങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങളും വ്യത്യസ്തമാണ്. ഓരോന്നും നമുക്ക് മനസ്സിലാക്കാം
കാറുകൾക്കായുള്ള ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്
കാറുകൾക്കായുള്ള ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ഇനി പറയുന്ന കഴിവുകൾ വിലയിരുത്തുന്നു:
- ഗ്രൗണ്ട്, റോഡ് എന്നിവയുമായി ബന്ധപ്പെട്ട സ്കിൽസ്
- "U", "H", "T", "8", എന്നിങ്ങനെയുള്ള പാറ്റേണുകളിൽ ഡ്രൈവ് ചെയ്യാനുള്ള കഴിവ്
- പാരലൽ പാർക്കിംഗ് ചെയ്യാനുള്ള കഴിവ്
- മുൻപോട്ടും പിറകോട്ടും 'S' പാറ്റേണിൽ ഡ്രൈവ് ചെയ്യാനുള്ള കഴിവ്
ടൂവീലർ/ത്രീവീലർ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്
ടൂവീലറുകൾക്കും ത്രീവീലറുകൾക്കുമുള്ള ഡ്രൈവിംഗ് ടെസ്റ്റ് സീക്വൻസ് ഇനി പറയുന്നതുപോലെയാണ്:
- ഗ്രൗണ്ട്, റോഡ് എന്നിവയുമായി ബന്ധപ്പെട്ട സ്കിൽസ്
- "T", "8" എന്നിങ്ങനെ ആകൃതിയിലുള്ള അടയാളങ്ങളിലൂടെ കാല് നിലത്ത് കുത്താതെ ഡ്രൈവ് ചെയ്ത് ട്രാക്ക് പൂർണ്ണമാക്കുക.
ഞാൻ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ എന്ത് സംഭവിക്കും?
ഒരു വ്യക്തിക്ക് വിശദീകരിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് ഡ്രൈവിംഗ് ടെസ്റ്റിൽ പാസാകാൻ കഴിഞ്ഞില്ലെങ്കിൽ ഏഴ് ദിവസങ്ങൾക്ക് ശേഷം വീണ്ടും ടെസ്റ്റ് നൽകാവുന്നതാണ്. ടെസ്റ്റിനുള്ള ഫീസ് വീണ്ടും RTO-യിലേക്ക് അടയ്ക്കേണ്ടതാണ്.
ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള യോഗ്യത മാനദണ്ഡങ്ങൾ.
ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലും ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നതിന് വേണ്ടി ഒരു വ്യക്തിക്ക് ഇനി പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:
- ഗിയർലെസ് ടൂവീലർ DL-നായി അപേക്ഷിക്കുന്ന വ്യക്തിക്ക് 16 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം.
- എൽ.എം.വി. DL -ന് അപേക്ഷിക്കുന്ന വ്യക്തിക്ക് 18 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം
- കൊമേഴ്സ്യൽ വെഹിക്കിൾ DL നായി അപേക്ഷിക്കുന്ന വ്യക്തിക്ക് 20 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം കൂടാതെ 8 ആം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.
- വ്യക്തികൾക്ക് സാധുവായ ഒരു ലേണേഴ്സ് ലൈസൻസ് ഉണ്ടായിരിക്കണം.
- DL നേടുന്നതിനായി ഡ്രൈവിംഗ് ടെസ്റ്റ് പാസായിരിക്കണം.
ഇന്ത്യയിൽ ഡ്രൈവിംഗ് ലൈസൻസിനായുള്ള ഫീസ്
ഇന്ത്യയിൽ ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള ഫീസ് ഇനിപറയുന്നത് പോലെയാണ്:
| സർവീസ് വിഭാഗങ്ങൾ | ഫീസ് |
| ലേണേഴ്സ് ലൈസൻസ് ഇഷ്യൂ ചെയ്യുന്നത് | രൂപ. 150 |
| ഡ്രൈവിംഗ് ലൈസൻസ് ഇഷ്യൂ ചെയ്യുന്നത് | രൂപ. 200 |
| അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് ഇഷ്യൂ ചെയ്യുന്നത് | രൂപ. 1,000 |
| ഡ്രൈവിംഗ് ലൈസൻസ് റിന്യൂ ചെയ്യുന്നത് | രൂപ. 200 |
ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിന് ആവശ്യമായ രേഖകൾ
ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിന്, അപേക്ഷകൻ ഇനിപ്പറയുന്ന രേഖകൾ നല്കേണ്ടതുണ്ട്.:
- പ്രായം തെളിയിക്കുന്ന രേഖ( ജനന സർട്ടിഫിക്കറ്റ് പാൻ കാർഡ്, പാസ്പോർട്ട് അല്ലെങ്കിൽ ഹൈസ്കൂൾ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും)
- വിലാസ തെളിവ് (വോട്ടർ ഐ.ഡി., റേഷൻ കാർഡ്, എൽ.ഐ.സി. പോളിസി ബോണ്ട്, സംസ്ഥാന- കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങളിൽനിന്നുള്ള പേസ്ലിപ് ഇവയിൽ ഏതെങ്കിലും)
- ഫോം 2-വിൽ നൽകിയ ആപ്ലിക്കേഷൻ
- ഫോം 1A
- 6 കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോ
- ഫോം 1 (ഫിസിക്കൽ ഫിറ്റ്നസ്)
- നിര്‍ദിഷ്ട ഫീസ്
- ഫോം 5
ഇന്ത്യയിൽ ലൈസൻസ് പുതുക്കുന്നതിനായി അപേക്ഷിക്കുന്നതിനള്ള നടപടി ക്രമങ്ങൾ
പ്രൈവറ്റ് ഡ്രൈവിംഗ് ലൈസൻസ് 20 വർഷത്തേക്ക് സാധുതയുള്ളതാണ്, അതിനുശേഷം ഓരോ 10 വർഷത്തിലും പുതുക്കേണ്ടതാണ്. ഇന്ത്യയിൽ എങ്ങനെ ഡ്രൈവിംഗ് ലൈസൻസ് ഓൺലൈനായി പുതുക്കാം എന്ന് നോക്കാം:
- സാരഥി പരിവാഹൻ പോർട്ടൽ സന്ദർശിക്കുക
- നിങ്ങളുടെ DL ന്റെ സംസ്ഥാനം തിരഞ്ഞെടുക്കുക
- "ഡ്രൈവിംഗ് ലൈസൻസ്" മെനുവിൽ നിന്നും ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ എന്നതിൽ ക്ലിക്ക് ചെയ്യുക.
- അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക
- "അടുത്തത്" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
- ഷെഡ്യൂൾ ചെയ്ത തീയ്യതിയിൽ RTO-യെ സന്ദർശിക്കുക
- പാസായി കഴിഞ്ഞാൽ നിങ്ങളുടെ DL ഇഷ്യൂ ചെയ്യുന്നതാണ്.
ഒരു ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ
നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെടുകയാണെങ്കിൽപരിവാഹൻ സേവാ പോർട്ടൽ സന്ദർശിച്ച് ഒരു ഡ്യൂപ്ലിക്കേറ്റിനായി അപേക്ഷിക്കാവുന്നതാണ്. എങ്ങനെയാണിത് ചെയ്യേണ്ടത് എന്ന് നോക്കാം:
- വാഹൻ സാരഥി പോർട്ടൽ സന്ദർശിക്കുക.
- "ഡ്രൈവിംഗ് ലൈസൻസ്" സെക്ഷനിൽ ക്ലിക്ക് ചെയ്യുക.
- അതിനുശേഷം വരുന്ന ലിസ്റ്റിൽ നിന്നും നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക
- "ഡ്യൂപ്ലിക്കേറ്റിനായി അപേക്ഷിക്കുക" എന്ന സേവനത്തിൽ ക്ലിക്ക് ചെയ്യുക
- പോർട്ടലിൽ നിങ്ങളുടെ DL അപ്ലിക്കേഷൻ സമർപ്പിക്കുക
- നിങ്ങളുടെ ഏറ്റവും അടുത്തുള്ള RTO സന്ദർശിച്ച് നിങ്ങളുടെ അപ്ലിക്കേഷൻ ആവശ്യമായ രേഖകളും സാരഥി പോർട്ടലിൽ നിന്നുള്ള റെസീപ്റ്റും സഹിതം സമർപ്പിക്കാവുന്നതാണ്.
- നിങ്ങളുടെ DL വെരിഫൈ ചെയ്ത് ഡ്യൂപ്ലിക്കേറ്റ് താമസസ്ഥലത്തെ വിലാസത്തിലേക്ക് അയക്കുന്നതാണ്.
ഇന്ത്യയിൽ സാധുവായ ഒരു ഡ്രൈവിംഗ് ലൈസൻസ് കൈവശം വയ്ക്കുന്നതിനുള്ള പ്രാധാന്യം
ഇന്ത്യയിൽ നിയമവിധേയമായി ഡ്രൈവ് ചെയ്യുന്നതിന് സാധുവായ ഒരു ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. നിങ്ങൾ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ ഒരു വാഹനം ഓടിക്കുന്നതായി നിങ്ങൾ ട്രാഫിക് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾക്ക് ഭീമമായ ട്രാഫിക് ഫൈനും കൂടാതെ തടവ് ശിക്ഷയും ലഭിക്കുന്നതാണ് ഇന്ത്യൻ റോഡുകളിൽ ഡ്രൈവ് ചെയ്യുന്നതിനായി നിയമപരമായ അധികാരം നൽകുന്ന ഡ്രൈവിംഗ് ലൈസൻസ് ഒരു വ്യക്തിയുടെയും പ്രധാനപ്പെട്ട ഒരു രേഖയാണ്.
ഇതിനുപുറമെ സാധുവായ ഡ്രൈവിംഗ് ലൈസൻസ് നിങ്ങളുടെ പേഴ്സണൽ ഐഡന്റിഫിക്കേഷനുള്ള തെളിവായും ഉപയോഗിക്കാവുന്നതാണ്. ഗവൺമെന്റ് ഓഫീസുകൾ എയർപോർട്ടുകൾ പോലുള്ള സ്ഥലങ്ങളിൽ നിങ്ങൾക്ക് DL ഐഡിയായി നൽകാവുന്നതാണ്. ഇത് കാരണം പാൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐ.ഡി. എന്നിങ്ങനെയുള്ള പേഴ്സണൽ ഐഡന്റിഫിക്കേഷൻ രേഖകൾക്ക് തുല്യമാണ്.
ലൈസൻസ് അത്യാവശ്യമാണ് എന്നതിന് പുറമെ, വാഹന ഇൻഷുറൻസ് പോളിസികൾക്ക് കീഴിൽ ക്ലെയിം ഉന്നയിക്കുന്നതിനും ഇത് പ്രധാനമാണ്. നിങ്ങൾക്ക് സാധുവായ ഒരു ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ ഇൻഷുറൻസ് ദാതാവ് നിങ്ങൾ ഉന്നയിക്കുന്ന മോട്ടോർ ഇൻഷുറൻസ് ക്ലെയിമിന് അനുമതി നൽകുകയുള്ളൂ.
പതിവ് ചോദ്യങ്ങൾ
എം പരിവാഹൻ എന്നത് വാഹന സംബന്ധമായ എല്ലാ വിവരങ്ങളും അടങ്ങിയിരിക്കുന്ന സർക്കാറിന് കീഴിലുള്ള ഒരു മൊബൈൽ ആപ്ലിക്കേഷനാണ്. ഈ ആപ്പിൽ കാണിച്ചിരിക്കുന്ന DL സാധുതയുള്ളതും കൂടാതെ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
എം പരിവാഹൻ അപ്ലിക്കേഷൻ നിന്നും ഒരു വെർച്വൽ ഡ്രൈവിംഗ് ലൈസൻസ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആപ്പ് സന്ദർശിച്ച് നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ പിഡിഎഫ് ഡിജിലോക്കറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടാതെ നിങ്ങൾക്ക് പരിവാഹൻ പോർട്ടൽ സന്ദർശിച്ച് വെബ്സൈറ്റിൽ നിന്ന് DL ഡൗൺലോഡ് ചെയ്യാം
നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ അപേക്ഷ സ്റ്റാറ്റസ് അറിയുന്നതിനായി ഇനി പറയുന്ന നടപടിക്രമം പാലിക്കാം:
- നിങ്ങൾ DL രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാനം തിരഞ്ഞെടുക്കുക
- അടുത്തതായി വരുന്ന സ്ക്രീനിൽ "ഓൺലൈനായി അപേക്ഷിക്കുക" എന്ന മെനുവിൽ നിന്നും "അപ്ലിക്കേഷൻ സ്റ്റാറ്റസ്" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.
- നിങ്ങളുടെ അപ്ലിക്കേഷൻ നമ്പർ ജനനത്തീയതി കൂടാതെ ക്യാപ്ച കോഡ് എന്നിവ നൽകുക
- "സമർപ്പിക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ DL അപ്ലിക്കേഷൻ സംബന്ധിച്ച വിശദാംശങ്ങൾ ഡിസ്പ്ലേ ചെയ്യുന്നതായിരിക്കും
ഡ്രൈവിംഗ് ലൈസൻസ് അപ്പോയിൻമെന്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നതിന് ഇനി പറയുന്ന ഘട്ടങ്ങൾ പാലിക്കുക:
- സാരഥി പരിവാഹൻ വെബ്സൈറ്റ് സന്ദർശിക്കുക
- ഹോം പേജിൽ നിന്നും "ഡ്രൈവിംഗ് ലൈസൻസ്" എന്നതിൽ ക്ലിക്ക് ചെയ്യുക
- സർവീസ് സ്വീകരിച്ചിട്ടുള്ള സംസ്ഥാനം തിരഞ്ഞെടുക്കുക.
- പരാമർശിച്ചിട്ടുള്ള സേവനങ്ങളുടെ ലിസ്റ്റിൽ നിന്നും "അപ്പോയിൻമെന്റുകൾ" എന്നതിൽ ക്ലിക്ക് ചെയ്യുക
- പേജിന്റെ മുകൾഭാഗത്ത് നിന്ന് "സ്ലോട്ട് ബുക്കിംഗ്" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങൾ ഏത് DL ണാന് സ്ലോട്ട് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് തിരഞ്ഞെടുക്കുക
- അപ്ലിക്കേഷൻ നമ്പർ, ഡി.ഒ.ബി., വെരിഫിക്കേഷൻ തീയതി, ക്യാപ്ച എന്നിവ രേഖപ്പെടുത്തുക
- നിങ്ങൾക്ക് താൽപര്യമുള്ള തീയതിയിൽ ഒരു അപ്പാർട്ട്മെന്റ് ബുക്ക് ചെയ്യുക.
- ഷെഡ്യൂൾ ചെയ്ത തീയതിയിൽ ആവശ്യമായ രേഖകളുമായി RTO യെ സന്ദർശിക്കുക.
സാധുവായ ഒരു ഇന്ത്യൻ DL കൈവശം വയ്ക്കുന്ന, ഇന്ത്യയിൽ സ്ഥിരതാമസക്കാരായ വ്യക്തികൾക്ക് മാത്രമേ ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് ഇഷ്യൂ ചെയ്യുകയുള്ളൂ. ഒരു ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നതിന് അപേക്ഷ ഫോം 4Aയിലോ അല്ലെങ്കിൽ എഴുതി തയ്യാറാക്കിയ രൂപത്തിലോ നിങ്ങളുടെ RTO-യ്ക്ക് സമർപ്പിക്കേണ്ടതാണ്. ഇതിൽ സന്ദർശിക്കേണ്ട രാജ്യങ്ങൾ, താമസത്തിന്റെ ദൈർഘ്യം കൂടാതെ മറ്റുള്ള വിശദാംശങ്ങൾ എന്നിവ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.
നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിൽ നൽകിയിട്ടുള്ള അഡ്രസ്സിൽ മാറ്റം വരുത്തുന്നതിനായി:
- സാരഥി പരിവാഹൻ വെബ്സൈറ്റ് സന്ദർശിക്കുക
- ഹോം പേജിൽ നിന്നും "ഡ്രൈവിംഗ് ലൈസൻസ്" എന്നതിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ DL ന്റെ സംസ്ഥാനം തിരഞ്ഞെടുക്കുക
- ഇതിൽ കാണിച്ചിരിക്കുന്ന സേവനങ്ങളുടെ ലിസ്റ്റിൽ നിന്നും "അഡ്രസ് മാറ്റുന്നതിനായി അപേക്ഷിക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുക.
- നിർദ്ദേശങ്ങൾ വായിച്ച് "തുടരുക" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ DL നമ്പർ, ഡി.ഒ.ബി. കൂടാതെ ക്യാപ്ച എന്നിവ നൽകുക.
- ഇതിന് ശേഷം "തുടരുക" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- പുതിയ DLൽ നിങ്ങൾക്ക് ആവശ്യമായ അഡ്രസ്സ് പൂരിപ്പിക്കുകയും
- സമർപ്പിക്കുകയും ചെയ്യുക.
{{INSURER_COMPANIES}}
Explore More Under Motor Insurance
- Motor Insurance
- Car Insurance
- Bike Insurance
- Third Party Insurance
- Third Party Bike Insurance
- Car Insurance Calculator
- Car Insurance Companies
- Bike Insurance Companies
- Bike Insurance Calculator
- Commercial Vehicle Insurance
- Tractor Insurance
- Truck Insurance
- Check Car Insurance Status
- New Cars Price
*Savings are based on the comparison between the highest and the lowest premium for own damage cover (excluding add-on covers) provided by different insurance companies for the same vehicle with the same IDV and same NCB. Actual time for transaction may vary subject to additional data requirements and operational processes.