ഇന്ത്യയിൽ ഉപയോഗിക്കുന്ന ഓരോ വാഹനത്തിൽ നിന്നും നിർബന്ധമായും ഈടാക്കുന്നത് ഒന്നാണ് റോഡ് ടാക്സ്. അത് കാറുകളോ ട്രക്കുകളോ ബൈക്കുകളോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും വാഹനങ്ങളോ ആകട്ടെ പൊതു നിരത്തിലിറങ്ങുന്ന എല്ലാ പുതിയ വാഹനത്തിനും ഈ ടാക്സ് ബാധകമാണ്. റോഡ് ഇൻഫ്രാസ്ട്രക്ചർ പരിപാലിക്കുന്നതിനായി സംസ്ഥാന ഗവൺമെന്റുകൾ റോഡ് ടാക്സ് ഈടാക്കുന്നത്. റോഡുകളുടെയും ഹൈവേകളുടെയും ശൃംഖല വിപുലീകരിക്കുന്നതിനും ഈ നികുതി ഉപയോഗിക്കാം. ഇന്ത്യയിലെ റോഡ് നികുതി, അതിന്റെ കാൽക്കുലേഷൻ, റോഡ് നികുതി എങ്ങനെ ഓൺലൈനായി അടയ്ക്കാം, റോഡ് നികുതി റീഫണ്ട് എന്നിവയെക്കുറിച്ച് കൂടുതലറിയാൻ വായിക്കുക.
കുറവ് മാത്രം വായിക്കൂ
ഇന്ത്യയിൽ ഒരു വാഹനം സ്വന്തമായുള്ള ഓരോ വ്യക്തിയും റോഡ് ടാക്സ് അടയ്ക്കേണ്ടതാണ്. നിങ്ങളുടേത് സ്വകാര്യ വാഹനമോ കൊമേഷ്യൽ വാഹനമൊ ആയിക്കൊള്ളട്ടെ മോട്ടോർ നിയമങ്ങൾ പ്രകാരമുള്ള റോഡ് ടാക്സ് തീർച്ചയായും അടയ്ക്കണം. ഇത്തരത്തിലുള്ള ടാക്സ് കണക്കാക്കുന്നത് വാഹനത്തിന്റെ എക്സ്ഷോറൂം വിലയിൽമേലാണ്.
മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് എല്ലാ സംസ്ഥാനങ്ങളും റോഡ് ടാക്സ് കണക്കാകുന്നത്. ഈ ഘടകങ്ങളിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു:
സാധാരണയായി വാഹന ഉടമ വാഹനം വാങ്ങുന്ന സമയത്ത് ഈ ടാക്സ് അടയ്ക്കുന്നു. ഒരു ഡീലർ നിങ്ങൾക്ക് ഒരു വാഹനം വിൽക്കുമ്പോൾ, അവരാണ് ഈ വാഹനം രജിസ്റ്റർ ചെയ്യുന്നതെങ്കിൽ അദ്ദേഹം/അവർ ഈ ടാക്സ് എക്സ്ഷോറൂം വിലയിൽ ഉൾപ്പെടുത്തുന്നതാണ്. എന്നാൽ നിങ്ങളാണ് വാഹനം രജിസ്റ്റർ ചെയ്യുന്നതെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ സംസ്ഥാനത്തെ RTO യിൽ റോഡ് ടാക്സ് അടക്കാവുന്നതാണ്
ഇതിനുപുറമേ നിങ്ങൾ നിങ്ങളുടെ വാഹനം ഒരു സംസ്ഥാനത്ത് നിന്നു മറ്റൊന്നിലേക്ക് മാറ്റുകയാണെങ്കിൽ അതായത്, ഉദാഹരണത്തിന് ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് എത്തിക്കുകയാണെങ്കിൽ നിങ്ങൾ പ്രസ്തുത സംസ്ഥാനത്തിലെ റോഡ് ടാക്സ് കൂടി അടക്കേണ്ടതുണ്ട്.
ഇന്ത്യയിൽ റോഡ് ടാക്സ് ഓഫ് ലൈനായും ഓൺലൈനായും അടയ്ക്കാം. ചുവടെ രണ്ടുതരത്തിലുള്ള രീതികളും ഞങ്ങൾ വിശദീകരിച്ചിരിക്കുന്നു:
ഗവൺമെന്റ് പോർട്ടലായ പരിവാഹൻ സേവയിൽ നിന്നും നിങ്ങൾക്ക് വാഹനങ്ങളുടെ വിശദാംശങ്ങളോ അല്ലെങ്കിൽ ഡൽഹിയിലെ വാഹന ഉടമയുടെ വിശദാംശങ്ങളോ കണ്ടെത്താവുന്നതാണ്. ഇതിനുള്ള നടപടിക്രമം ആണ് ചുവടെ പറയുന്നത്:
RTO-യിൽ നേരിട്ടെത്തി ടാക്സ് അടയ്ക്കാൻ നിങ്ങൾ താല്പര്യപ്പെടുന്നില്ലെങ്കിൽ നിങ്ങൾക്കത് പരിവാഹൻ സേവാ പോർട്ടൽ വഴി ഓൺലൈനായി അടക്കാവുന്നതാണ്. നിങ്ങളുടെ സംസ്ഥാനത്ത് ഓൺലൈൻ പേയ്മെന്റിന് സഹായകമായ പോർട്ടലാണിത്. ഓൺലൈൻ നടപടിക്രമം എങ്ങനെയാണെന്ന് നോക്കാം.
കുറവ് മാത്രം വായിക്കൂ
*കുറിപ്പ്:റോഡ് ടാക്സ് ഓൺലൈൻ പേയ്മെന്റ് വഴി അടയ്ക്കുന്നതിനുള്ള സൗകര്യം കൊമേഴ്സ്യൽ വാഹനങ്ങൾക്ക് മാത്രം ലഭ്യമാണ്.
ഇതിനുപുറമേ നിങ്ങൾക്ക് പ്രസ്തുത സംസ്ഥാനത്തെ ട്രാൻസ്പോർട്ട് വെബ്സൈറ്റ് സന്ദർശിച്ച് റോഡ് ടാക്സ് ഓൺലൈനായി അടയ്ക്കാവുന്നതാണ് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ടാക്സ് അടക്കുന്നതിനായി ഓൺലൈൻ പോർട്ടലുകൾ ഉണ്ടായിരിക്കും.
മോട്ടോർ വാഹന നിയമം 1988 അനുസരിച്ച് സമയബന്ധിതമായി അടക്കേണ്ടത് നിർബന്ധമാണ്. ടാക്സ് പേയ്മെന്റ് വൈകുന്നതിന് നിങ്ങളുടെ സംസ്ഥാനം ഒരു പിഴ ഈടാക്കുന്നതാണ്, കുടിശ്ശികയുള്ള ടാക്സിനൊപ്പം പിഴതുക കൂടി അടയ്ക്കേണ്ടി വരുന്നു. സാധാരണയായി റോഡ് ടാക്സ് അടക്കുന്നതിനായി 15 ദിവസത്തെ ഗ്രേസ് പിരീഡ് നിങ്ങൾക്ക് ലഭിക്കുന്നതാണ്.
റോഡ് ടാക്സ് സമയബന്ധിതമായി അടച്ചിട്ടില്ലെങ്കിൽ പ്രസ്തുത തുകയുടെ 50% മുതൽ 100% വരെ പിഴ ഈടാക്കാവുന്നതാണ്.
അതിനാൽ നിങ്ങൾ നിങ്ങളുടെ റോഡ് ടാക്സ് സമയബന്ധിതമായി അടക്കുന്നു എന്ന് ഉറപ്പാക്കുക,വലിയൊരു തുക അധികം നല്കുന്നത് ഒഴിവാക്കുക.
രണ്ട് സാഹചര്യങ്ങളിലാണ് റോഡ് ടാക്സിന് റീഫണ്ട് ലഭിക്കുന്നത്.
ആദ്യമായി, നിങ്ങളുടെ വാഹനത്തിന് റിപ്പയർ ചെയ്യാനാകാത്ത വിധം കേടുപാടുകൾ സംഭവിക്കുമ്പോൾ,അതായത് നിങ്ങൾക്ക് സ്ഥിരമായ മൊത്തത്തിലുള്ള നഷ്ടം സംഭവിക്കുന്നു. ഈ സാഹചര്യത്തിൽ ബാക്കിയുള്ള വർഷങ്ങൾക്കു വേണ്ടി നിങ്ങൾ അടച്ച ടാക്സ് സംസ്ഥാന RTO യിൽ നിന്ന് റീഫണ്ട് ചെയ്യുന്നതാണ്. ഉദാഹരണത്തിന്, നിങ്ങൾ ഒറ്റ തവണ ടാക്സ്, അതായത് 15 വർഷത്തേക്കുള്ള ടാക്സ് സംസ്ഥാനത്തിനായി അടച്ചു , എന്നാൽ 10 വർശത്തിന് ശേഷം നിങ്ങളുടെ വാഹനത്തിന് പൂർണ്ണമായും റിപ്പയർ ചെയ്യാനാകാത്ത രീതിയിൽ കേടുപാടുകൾ സംഭവിച്ചു.
ഇങ്ങനെയാണെങ്കിൽ, നിങ്ങൾക്ക് ബാക്കിയുള്ള 5വർഷത്തെ റോഡ് ടാക്സ് റീഫണ്ട് ചെയ്യാനായി വാഹനം രജിസ്റ്റർ ചെയ്ത RTO യിൽ നിന്ന് റീഫണ്ട് ചെയ്യുന്നതിനായി അപേക്ഷിക്കുന്നതാണ്.
രണ്ടാമത്തെ സാഹചര്യം നിങ്ങൾ മറ്റൊരു സംസ്ഥാനത്തിലേക്ക് മാറുമ്പോഴാണ്. ഈ സാഹചര്യത്തിൽ പുതിയ സംസ്ഥാനത്തെ RTO യ്ക്ക് കീഴിൽ നിങ്ങൾ നിങ്ങളുടെ പുതിയ വാഹനം വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനായി പഴയ RTO യിൽ നിന്നും നിങ്ങൾക്ക് ഒരു എൻ.ഒ.സി. നേടേണ്ടതാണ്
ഇങ്ങനെയാണെങ്കിൽ ബാക്കിയുള്ള ടാക്സ് എമൗണ്ട് റീഫണ്ട് ചെയ്യുന്നതിനായി ഒറിജിനൽ RTO യെ സമീപിക്കാവുന്നതാണ്. പുതിയ സംസ്ഥാനത്ത് അവരുടെ നിയമങ്ങൾക്ക് അനുസരിച്ച് വീണ്ടും റോഡ് ടാക്സ് അടയ്ക്കണം.
കുറവ് മാത്രം വായിക്കൂ
നിങ്ങളുടെ നിലവിലെ RTO യിൽ നിന്ന് റോഡ് ടാക്സ് റീഫണ്ടിനായി അപേക്ഷിക്കുന്നതിന്, ഇനിപ്പറയുന്ന രേഖകളോടൊപ്പം RTO സന്ദർശിക്കുക.:
കുറവ് മാത്രം വായിക്കൂ
ഇന്ത്യയിലെ ചില പ്രധാന സംസ്ഥാനങ്ങളിലെ റോഡ് ടാക്സിനെക്കുറിച്ചാണ് താഴെ പറയുന്നത്. ഇത് നമുക്ക് നോക്കാം:
| ഡൽഹിയിലെ റോഡ് ടാക്സ്: | ഡൽഹിയിലെ റോഡ് ടാക്സ് |
| 6 ലക്ഷം രൂപ വരെ | പെട്രോൾ: 4%, ഡീസൽ: 5% |
| 6 ലക്ഷം മുതൽ 10 ലക്ഷം വരെ | പെട്രോൾ: 7%, ഡീസൽ: 8.75% |
| 10 ലക്ഷത്തിന് മുകളിൽ | പെട്രോൾ: 10%, ഡീസൽ: 12.5% |
| ഇലക്ട്രിക് കാർ | റോഡ് ടാക്സ് ഇല്ല |
| ടൂ വീലേഴ്സ്< 50 cc | രൂപ. 650 |
| ടൂ വീലേഴ്സ്> 50 cc | രൂപ. 1,220 |
| മഹാരാഷ്ട്രയിലെ റോഡ് ടാക്സ്: | റോഡ് ടാക്സ് |
| വില <10 ലക്ഷം | സിഎൻജി: 7% പെട്രോൾ: 11% ഡീസൽ: 13% |
| 10 ലക്ഷം - 20 ലക്ഷം | പെട്രോൾ: 12% ഡീസൽ: 14% |
| 20 ലക്ഷത്തിന് മുകളിൽ | പെട്രോൾ: 13% ഡീസൽ: 14% |
| 99 cc വരെ | 10% |
| 100cc മുതൽ 299cc വരെ | 11% |
| ഉത്തർപ്രദേശിലെ റോഡ് ടാക്സ് | തുക (രൂപയിൽ) പ്രതിവർഷം |
| ടു-വീലറുകൾ 20,000 രൂപ മുതൽ 60,000 രൂപ വരെയുള്ളവ | 4% |
| ടു-വീലറുകൾ 60,000 രൂപ മുതൽ 2 ലക്ഷം രൂപ വരെയുള്ളവ | 6% |
| 6 ലക്ഷം രൂപയിൽ കുറവുള്ള കാറുകൾ | മൂല്യത്തിന്റെ 3% |
| 6 ലക്ഷം രൂപയിൽ കുറവുള്ള കാറുകൾ | മൂല്യത്തിന്റെ 3% |
| കാറുകൾ 6 ലക്ഷം രൂപയ്ക്കും 10 ലക്ഷം രൂപയ്ക്കും ഇടയിലുള്ളവ | മൂല്യത്തിന്റെ 6% |
| കാറുകൾ രൂപ 10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിൽ | മൂല്യത്തിന്റെ 8% |
| 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകൾ | മൂല്യത്തിന്റെ 9% |
| കർണ്ണാടകയിലെ റോഡ് ടാക്സ്: | റോഡ് ടാക്സ് |
| പുതിയ ടൂ വീലറുകൾ 50,000 രൂപയിൽ കുറവുള്ളത് | 10% |
| പുതിയ ടൂ വീലറുകൾ 50,000 രൂപയിൽ കൂടുതലുള്ളത് | 12% |
| ഫോർ-വീലറുകൾ രൂപ. 5 മുതൽ 10 ലക്ഷം വരെ | 14% |
| ഫോർ-വീലറുകൾ രൂപ. 10 മുതൽ 20 ലക്ഷം വരെ | 17% |
| ഫോർ-വീലറുകൾ 20 ലക്ഷം രൂപയേക്കാൾ കൂടുതലുള്ളത് | 18% |
വിവിധതരത്തിലുള്ള വാഹനങ്ങൾക്ക് ഓരോ സംസ്ഥാനത്തും ഈടാക്കുന്ന റോഡ് ടാക്സ് കളും വ്യത്യസ്തമാണ്. ഇത് വാഹനത്തിന്റെ കാലാവധി, എക്സ് ഷോറൂം പ്രൈസ്, ഭാരം എഞ്ചിൻcc എന്നിവയനുസരിച്ചാണ് നിർണയിക്കുന്നത്.
അതെ, ഒരു വാഹനം സ്വന്തമായിട്ടുള്ള ഓരോ ഇന്ത്യക്കാരനും പ്രസ്തുത വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാനത്തെ റോഡ് ടാക്സ് അടയ്ക്കേണ്ടതുണ്ട്.
അതെ, മോട്ടോർ വാഹന ആക്ട് 1988 അനുസരിച്ച് ഓരോ പുതിയ വാഹന ഉടമയും അവരവരുടെ സംസ്ഥാനത്തെ റോഡ് ടാക്സ് അടക്കണമെന്നത് നിർബന്ധമാക്കിയിട്ടുണ്ട്.
അല്ല, ഓരോ സംസ്ഥാനത്തെയും പുതിയ വാഹനങ്ങൾ പബ്ലിക് റോഡുകൾക്കായി നൽകുന്ന നികുതിയെയാണ് റോഡ് ടാക്സ് സൂചിപ്പിക്കുന്നത്. എന്നാൽ GST അല്ലെങ്കിൽ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് എന്നത് എല്ലാതരത്തിലുള്ള വാഹനങ്ങളിലും വിലയിൽ ഈടാക്കുന്ന 18% ത്തോളം വരുന്ന ടാക്സ് ആണ്.
ഓരോ പുതിയ വാഹനവും ഒരു നിശ്ചിത സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുമ്പോൾ ബാധകമാകുന്ന ടാക്സ് ആണ് റോഡ് ടാക്സ് എന്നത്. ഇത് സംസ്ഥാന ഗവൺമെന്റ്കൾക്ക് കീഴിൽ നിർബന്ധമാക്കിയിട്ടുള്ള മോട്ടോർ ടാക്സ് ആണ്.
എന്നാൽ ടോൾ ടാക്സ് എന്നത് രണ്ട് സംസ്ഥാനങ്ങളെ മുറിച്ചു കടക്കുന്ന അന്തര് സംസ്ഥാന ഹൈവേകളിലും എക്സ്പ്രസ് ഹൈവേകളിലും ഈടാക്കുന്ന നിർദ്ദിഷ്ട ടോളുകളാണ്. ഈ ടാക്സ് ഇന്ത്യയിലേ നാഷണൽ ഹൈവേ അതോറിറ്റിയുടെ കീഴിലാണ് വരുന്നത്.
*Savings are based on the comparison between the highest and the lowest premium for own damage cover (excluding add-on covers) provided by different insurance companies for the same vehicle with the same IDV and same NCB. Actual time for transaction may vary subject to additional data requirements and operational processes.
Insurance
*Savings are based on the comparison between the highest and the lowest premium for own damage cover (excluding add-on covers) provided by different insurance companies for the same vehicle with the same IDV and same NCB. Actual time for transaction may vary subject to additional data requirements and operational processes.
Policybazaar Insurance Brokers Private Limited CIN: U74999HR2014PTC053454 Registered Office - Plot No.119, Sector - 44, Gurugram - 122001, Haryana Tel no. : 0124-4218302 Email ID: care@policybazaar.com
Policybazaar is registered as a Composite Broker | Registration No. 742, Registration Code No. IRDA/ DB 797/ 19, Valid till 09/06/2027, License category- Composite Broker
Visitors are hereby informed that their information submitted on the website may be shared with insurers.Product information is authentic and solely based on the information received from the insurers.
BEWARE OF SPURIOUS PHONE CALLS AND FICTITIOUS / FRAUDULENT OFFERS IRDAI or its officials do not involve in activities like selling insurance policies, announcing bonus or investment of premiums. Public receiving such phone calls are requested to lodge a police complaint.
© Copyright 2008-2026 policybazaar.com. All Rights Reserved.