• City & RTO
  • Car Brand
  • Car Model
  • Car Fuel Type
  • Car Variant
  • Registration Year
കേരളത്തിലെ വാഹന ഇ-ചലാൻ സ്റ്റാറ്റസ് പരിശോധിക്കുക
ప్రాసెసింగ్
    Other models
    Other variants
    Select your variant
    View all variants
      Secure
      We don’t spam
      വിശദാംശങ്ങൾ പരിശോധിക്കൂ
      Please wait..
      By clicking on “വിശദാംശങ്ങൾ പരിശോധിക്കൂ”, you agree to our Privacy Policy & Terms of Use
      Get Updates on WhatsApp
      Select Make
      Select Model
      Fuel Type
      Select variant
      Registration year
      Registration month
      Save & update
      Please wait..
      Search with another car number?

      We have found best plans for you!! Our advisor will get in touch with you soon.

      Please wait ...

      ഇ-ചലാൻ സ്റ്റാറ്റസ് പരിശോധിക്കുക

      ഇന്ത്യയിൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് കുറ്റകരമാണ്, അതുകൊണ്ടുതന്നെ നിങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ എപ്പോഴും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുക. ട്രാഫിക് നിയമം ലംഘിക്കുകയാണെങ്കിൽ, ഉദാഹരണത്തിന് മോട്ടോർ ഇൻഷുറൻസ് പോളിസി ഇല്ലാതെ ഡ്രൈവ് ചെയ്യുകയാണെങ്കിൽ, 2000 രൂപ വരെ പിഴ ഈടാക്കിയേക്കാം. നിർഭാഗ്യവശാൽ ട്രാഫിക് പോലീസ് പിടിക്കുകയാണെങ്കിലോ, അവർ നിങ്ങൾക്ക് ഒരു ചലാൻ നൽകിയേക്കാം, അത് സമയത്ത് തന്നെ അടയ്ക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്. ഇന്ത്യയിലെ വാഹന ചലാൻ, എങ്ങനെയാണ് പണം അടക്കേണ്ടത്, ഇ-ചലാൻ സ്റ്റാറ്റസ് എങ്ങനെ ഓൺലൈനായി പരിശോധിക്കാം എന്നതിനെക്കുറിച്ചെല്ലാം കൂടുതൽ വായിക്കൂ.

      കൂടുതൽ വായിക്കുക

      എന്താണ് ഇ-ചലാൻ?

      നിങ്ങൾ ട്രാഫിക് നിയമങ്ങളോ നിയന്ത്രണങ്ങളോ ലംഘിക്കുകയാണെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന ഇലക്ട്രോണിക്കലി ജനറേറ്റ് ചെയ്ത ചലാനാണ് ഇ-ചലാൻ എന്ന് സൂചിപ്പിക്കുന്നത്. മുൻപ് ട്രാഫിക് നിയമങ്ങൾ ലംഘിക്കുമ്പോൾ ട്രാഫിക് പോലീസ് എഴുതി തയ്യാറാക്കിയ റസീപ്റ്റുകളാണ് ചലാന് പകരം നൽകിയിരുന്നത് എന്നാൽ ഇപ്പോൾ മുൻപുണ്ടായിരുന്ന ചലാൻ റസീപ്റ്റുകൾ നൽകുന്ന രീതി മാറി പകരം ഇ-ചലാൻ സംവിധാനം നിലവിൽ വന്നിരിക്കുന്നു.

      ചലാൻ സ്റ്റാറ്റസ് ഓൺലൈൻ ആയി പരിശോധിക്കൂ

      ഇന്ത്യയിൽ നിങ്ങളുടെ കാറിന്റെ അല്ലെങ്കിൽ ബൈക്കിന്റെ ചലാൻ സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാൻ പ്രധാനമായും രണ്ട് മാർഗ്ഗങ്ങളുണ്ട്.

      ഓൺലൈനായി Policybazaar.com വഴി പരിശോധിക്കാം

      പോളിസി ബസാർ ഇൻഷുറൻസ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നിങ്ങളുടെ വാഹന ചലാൻ സ്റ്റാറ്റസ് വളരെ ലളിതമായി പരിശോധിക്കാൻ സഹായിക്കുന്നു. എങ്ങനെയാണിത് ചെയ്യേണ്ടത് എന്ന് നോക്കാം:

      1. Policybazaar.com ലെ "വാഹന ചാലാൻ സ്റ്റാറ്റസ്" എന്ന പേജ് സന്ദർശിക്കുക.
      2. നൽകിയിരിക്കുന്ന ഫോമിൽ നിങ്ങളുടെ വാഹനത്തിന്റെ (കാർ/ബൈക്ക്) നമ്പർ നൽകുക.
      3. "തുടരുക" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
      4. നിങ്ങളുടെ വാഹന ചലാൻ സ്റ്റാറ്റസ്, RC കാലഹരണ തീയതി, വാഹന ഇൻഷുറൻസ് വിശദാംശങ്ങൾ, PUCC എന്നിവ ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ കാണാനാകും.
      5. നിങ്ങളുടെ വാഹനവുമായി ബന്ധപ്പെട്ട ബാക്കി ചലാൻ വിവരങ്ങൾ പരിശോധിക്കുക.

      ചാലാൻ സ്റ്റാറ്റസ് ഓൺലൈനായി പരിവാഹൻ സേവയിലൂടെയും പരിശോധിക്കാം

      പരിവാഹൻ സേവ വെബ്സൈറ്റിന്റെ സഹായത്തോടെയും ചാലാൻ സ്റ്റാറ്റസ് ഓൺലൈൻ ആയി പരിശോധിക്കാം. എങ്ങനെയാണെന്ന് നോക്കാം:

      1. പരിവാഹൻ വെബ്സൈറ്റ് സന്ദർശിക്കൂ.
      2. ഹോം പേജിൽ 'ഇ-ചലാൻ സിസ്റ്റം' എന്ന സർവീസിൽ ക്ലിക്ക് ചെയ്യുക.
      3. നിങ്ങൾക്ക് ലഭ്യമായ വിശദാംശങ്ങൾ, അതായത് ചലാൻ നമ്പർ, വാഹന നമ്പർ അല്ലെങ്കിൽ DL നമ്പർ എന്നിവ നൽകുക.
      4. വെരിഫിക്കേഷൻ ക്യാപ്ച നൽകുക.
      5. 'വിശദാംശങ്ങൾ നേടൂ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

      ഇ-ചലാൻ വിശദാംശങ്ങൾ: എന്തൊക്കെ പരിശോധിക്കണം?

      • RTO വിശദാംശങ്ങൾ
      • വാഹന ഉടമയുടെ പേര്, വിലാസം
      • RC സ്റ്റാറ്റസും കാലാവധി തീയതിയും
      • ഡ്രൈവിംഗ് ലൈസൻസ് സ്റ്റാറ്റസ്
      • PUC സർട്ടിഫിക്കറ്റ് (PUCC) സ്റ്റാറ്റസ്
      • ചലാൻ വിശദാംശങ്ങളും അടയ്ക്കേണ്ട തുകയും

      ചലാൻ അടയ്ക്കുന്നതിനുള്ള മാർഗങ്ങൾ

      ഓൺലൈൻ ഇ-ചലാൻ പേയ്മെന്റ്

      ഇനി പറയുന്ന നടപടിക്രമങ്ങളിലൂടെ പരിവാഹൻ സേവ പോർട്ടലിൽ ഇ-ചലാൻ ഓൺലൈനായി അടക്കാവുന്നതാണ്:

      • ഹോം പേജിൽ "ഓൺലൈൻ ആയി പണം അടയ്ക്കുക" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
      • ചലാൻ നമ്പർ അല്ലെങ്കിൽ വാഹനത്തിന്റെ നമ്പർ അല്ലെങ്കിൽ DL നമ്പർ എന്നിവ കൃത്യമായി പൂരിപ്പിക്കുക.
      • ക്യാപ്ച കോഡ് നൽകുക.
      • "വിശദാംശങ്ങൾ നേടൂ" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
      • നിങ്ങൾക്ക് അടച്ചു തീർക്കാൻ ബാക്കിയുള്ള ചലാനുകളുടെ വിശദാംശങ്ങൾ കാണാനാകും.
      • ഏതെങ്കിലും ഓൺലൈൻ പേയ്മെന്റ് മോഡ് വഴി കുടിശ്ശികയുള്ള ചലാനുകൾ അടച്ചു തീർക്കാവുന്നതാണ്.

      ഓഫ്ലൈൻ ചലാൻ പേയ്മെന്റ്

      ട്രാഫിക് ചലാൻ ഓഫ്ലൈനായി അടയ്ക്കുന്നതിന് അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി, ഇ-ചലാൻ റെസീപ്റ്റ് കാണിക്കാവുന്നതാണ്. ഇതിന് പുറമേ, അടുത്തുള്ള ട്രാഫിക് പോലീസിനെ സമീപിക്കുകയും, ഇ-ചലാൻ മെഷീന്റെ സഹായത്തോടെ അവിടെ വെച്ച് തന്നെ ചലാൻ അടയ്ക്കുകയും ചെയ്യാം.

      ഇ-ചലാൻ സംവിധാനത്തിന്റെ പ്രയോജനങ്ങൾ

      ഒരു ഇ-ചലാൻ സിസ്റ്റം പലതരത്തിൽ നമുക്ക് ഉപകാരപ്രദമാണ്. പരമ്പരാഗതമായ ചലാൻ രീതിയേക്കാൾ ഇ-ചലാൻ സംവിധാനം കൂടുതൽ കാര്യക്ഷമമാണ്. ചലാൻ ഇഷ്യൂ ചെയ്യാനുള്ള സമയം കുറയ്ക്കുന്നതിലൂടെ എല്ലാ പ്രവർത്തനങ്ങളും കൂടുതൽ ദ്രുതഗതിയിലാക്കുന്നു. ഇ-ചലാൻ മിനിറ്റുകൾക്കുള്ളിൽ ഇഷ്യൂ ചെയ്യപ്പെടുകയും വാഹന ഉടമ സംഭവ സ്ഥലത്ത് ഇല്ലെങ്കിലും SMS അല്ലെങ്കിൽ വാട്സ് ആപ്പ് വഴി വിവരങ്ങൾ ഉടൻ അറിയിക്കപ്പെടുകയും ചെയ്യുന്നു. ഇ-ചലാൻ സംവിധാനം കൈക്കൂലി ഉൾപ്പെടെയുള്ള അഴിമതി പ്രവർത്തനങ്ങൾ തടയുന്നതിനാൽ പൂർണ്ണമായ സുതാര്യത ഉറപ്പുവരുത്തുന്നു. ഇ-ചലാനുകൾ ഇലക്ട്രോണിക് രീതിയിൽ സൃഷ്ടിക്കപ്പെടുന്നതിനാൽ വസ്തുതാപരമായ പിശകുകളും കുറവായിരിക്കും.

      2024 ൽ ഇന്ത്യയിൽ സാധാരണയായി ഉള്ള ട്രാഫിക് ചലാനുകളും പിഴകളും

      ചുവടെയുള്ള പട്ടികയിൽ ചില പൊതുവായ ട്രാഫിക് നിയമലംഘനങ്ങളും അവയ്ക്ക് ബാധകമാകുന്ന പിഴകളും നൽകിയിരിക്കുന്നു.

      ട്രാഫിക് നിയമ ലംഘനം ട്രാഫിക് ചലാൻ (രൂപ.)
      മദ്യപിച്ച് വാഹനമോടിക്കൽ 10,000 കൂടാതെ/അല്ലെങ്കിൽ 6 മാസം തടവ്, ആവർത്തിക്കുകയാണെങ്കിൽ 15,000 കൂടാതെ/അല്ലെങ്കിൽ 2 വർഷം തടവ്
      അമിത വേഗത 1,000 മുതൽ 5,000 വരെ
      ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ 5,000
      വാഹന ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കൽ 2,000 കൂടാതെ/അല്ലെങ്കിൽ 3 മാസം ജയിൽ, കമ്മ്യൂണിറ്റി സേവനം
      ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത് 1,000
      PUC സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനമോടിക്കൽ 1,000
      സീറ്റ് ബെൽറ്റ് ഇല്ലാതെ കാർ ഓടിക്കുന്നത് 1,000

      ട്രാഫിക് ചലാൻ അടക്കേണ്ടിവരുന്നത് എങ്ങനെ ഒഴിവാക്കാം?

      • വാഹനം ഓടിക്കുമ്പോൾ എല്ലായിപ്പോഴും സീറ്റ് ബെൽറ്റ്/ഹെൽമറ്റ് ധരിക്കുക. പില്യൻ ഹെൽമെറ്റ് ധരിക്കുന്നതും നിർബന്ധമാണ്.
      • സാധുവായ DL, വാഹന ഇൻഷുറൻസ് പേപ്പറുകൾ, RC, PUCC, ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് തുടങ്ങിയ ആവശ്യമായ എല്ലാ രേഖകളും കൈവശം കരുതുക.
      • വാഹനം ഓടിക്കുമ്പോൾ ട്രാഫിക് ലൈറ്റുകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
      • വാഹനത്തിന് അമിതവേഗത അരുത്.
      • മദ്യപിച്ച് വാഹനമോടിക്കരുത്.
      • ബൈക്ക് അല്ലെങ്കിൽ കാറിൽ അധികം ആളുകളെ കയറ്റുന്നത് ഒഴിവാക്കുക.
      • 'നോ പാർക്കിംഗ്' പ്രദേശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.

      പതിവ് ചോദ്യങ്ങൾ

      നിങ്ങളുടെ നഗരം എന്താണെന്ന് പരിഗണിക്കാതെ തന്നെ പരിവാഹൻ വെബ്സൈറ്റ്, Policybazaar.com അല്ലെങ്കിൽ നിങ്ങളുടെ സംസ്ഥാനത്തെ RTO വെബ്സൈറ്റിലൂടെ ഇ-ചലാൻ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.

      നിങ്ങൾ ഒരു ട്രാഫിക് ചലാൻ അടയ്ക്കാൻ മറന്നു പോവുകയോ അടക്കാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ ട്രാഫിക് പോലീസ് നേരിട്ട് എത്തി കുടിശ്ശികയായ പേയ്മെന്റ് ശേഖരിക്കുന്നതാണ്. നിങ്ങൾ ആ സമയത്ത് ലഭ്യമല്ലാതിരിക്കുകയോ അല്ലെങ്കിൽ നിങ്ങൾക്ക് പേയ്മെന്റ് അടക്കാൻ കഴിയാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് കോടതിയിൽ നിന്നുള്ള സമൻസ് ലഭിക്കുകയും കോടതിയിൽ പണമടയ്ക്കേണ്ടതായി വരുകയും ചെയ്യും.

      ഒരു ഇ-ചലാൻ ഇഷ്യൂ ചെയ്ത് 60 ദിവസങ്ങൾക്കുള്ളിൽ തന്നെ പണം അടക്കേണ്ടതാണ്.

      പരിവാഹൻ സേവ അല്ലെങ്കിൽ വാഹൻ വെബ്സൈറ്റിൽ നിങ്ങളുടെ വാഹന നമ്പർ നൽകി ഇ-ചലാൻ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. നിങ്ങളുടെ വാഹനത്തിന്റെ നമ്പറും ക്യാപ്ചയും മാത്രമേ നൽകേണ്ടതുള്ളൂ, നിങ്ങളുടെ ചലാൻ വിശദാംശങ്ങൾ എല്ലാം തന്നെ ലഭ്യമാകുന്നതാണ്.

      Disclaimer: The list mentioned is according to the alphabetical order of the insurance companies. Policybazaar does not endorse, rate or recommend any particular insurer or insurance product offered by any insurer. This list of plans listed here comprise of insurance products offered by all the insurance partners of Policybazaar. For complete list of insurers in India refer to the Insurance Regulatory and Development Authority of India website www.irdai.gov.in
      Disclaimer: The list mentioned is according to the alphabetical order of the insurance companies. Policybazaar does not endorse, rate or recommend any particular insurer or insurance product offered by any insurer. This list of plans listed here comprise of insurance products offered by all the insurance partners of Policybazaar. For complete list of insurers in India refer to the Insurance Regulatory and Development Authority of India website www.irdai.gov.in

      *Savings are based on the comparison between the highest and the lowest premium for own damage cover (excluding add-on covers) provided by different insurance companies for the same vehicle with the same IDV and same NCB. Actual time for transaction may vary subject to additional data requirements and operational processes.

      Close
      Download the Policybazaar app
      to manage all your insurance needs.
      INSTALL
      Claude
      top