• City & RTO
  • Car Brand
  • Car Model
  • Car Fuel Type
  • Car Variant
  • Registration Year
രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹന വിവരങ്ങൾ പരിശോധിക്കുക
ప్రాసెసింగ్
    Other models
    Other variants
    Select your variant
    View all variants
      Secure
      We don’t spam
      വിശദാംശങ്ങൾ പരിശോധിക്കൂ
      Please wait..
      By clicking on “വിശദാംശങ്ങൾ പരിശോധിക്കൂ”, you agree to our Privacy Policy & Terms of Use
      Get Updates on WhatsApp
      Select Make
      Select Model
      Fuel Type
      Select variant
      Registration year
      Registration month
      Save & update
      Please wait..
      Search with another car number?

      We have found best plans for you!! Our advisor will get in touch with you soon.

      Please wait ...

      രജിസ്ട്രേഷൻ നമ്പർ പ്ലേയ്റ്റ് അനുസരിച്ച് വാഹന ഉടമയുടെ വിശദാംശങ്ങൾ പരിശോധിക്കൂ

      വാഹനത്തിന്റെ മോഷണം റോഡ് അപകടങ്ങൾ അല്ലെങ്കിൽ മൂന്നാംകക്ഷികൾ ഇടപെട്ടുള്ള സംഭവങ്ങൾ എന്നിവയിലെല്ലാം വാഹന ഉടമസ്ഥന്റെ വിശദാംശങ്ങൾ പരിശോധിക്കുന്നത് ഉപകാരപ്രദമാകാറുണ്ട്. ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുന്നതിനു മുൻപ് RTO വാഹന ഉടമയുടെ വിശദാംശങ്ങൾ പരിശോധിക്കുന്നത് അത്യാവശ്യമാണ്. ഇതുകൂടാതെ നിങ്ങളുടെ വാഹന സംബന്ധമായ രേഖകൾ നഷ്ടപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് ഓൺലൈനായി വാഹന രജിസ്ട്രേഷൻ പരിശോധിച്ചു വിവരങ്ങൾ മനസ്സിലാക്കുന്നതിലൂടെ ട്രാഫിക് നിയമലംഘനങ്ങൾക്ക് വിധേയനാകുന്നതിൽ നിന്ന് രക്ഷപ്പെടാവുന്നതാണ്.

      കുറവ് മാത്രം വായിക്കൂ

      നമ്പർ പ്ലേറ്റിൽ നിന്ന് ലഭിക്കുന്ന വാഹന വിശദാംശങ്ങൾ

      രജിസ്ട്രേഷൻ നമ്പറിൽ വാഹനത്തിന്റെ ഇനിപ്പറയുന്ന വിശദാംശങ്ങൾ ലഭിക്കും:

      • വാഹനത്തിന്റെ തരം, നിർമ്മാണം, മോഡൽ, ഇന്ധന തരം എന്നിവ
      • ഉടമയുടെ പേര് (ഭാഗികമായി ദൃശ്യമാകുന്നു)
      • വാഹന രജിസ്ട്രേഷൻ തീയതി
      • RTO വിശദാംശങ്ങൾ
      • വാഹനത്തിന്റെ RC സാധുത
      • വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ സാധുത
      • വാഹന ഇൻഷുറൻസ് പോളിസിയുടെ സാധുത
      • മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിന്റെ കാലാവധി (PUC)
      • റോഡ് ടാക്സിന്റെ സാധുത
      • വാഹനങ്ങളുടെ ജാമ്യം.

      രജിസ്ട്രേഷൻ നമ്പർ പ്ലേയ്റ്റ് അനുസരിച്ച് വാഹന ഉടമയുടെ വിശദാംശങ്ങൾ പരിശോധികുന്നതിനുള്ള മാർഗ്ഗങ്ങൾ

      നമ്പർ അനുസരിച്ച് വാഹന ഉടമയുടെ വിശദാംശങ്ങൾ പരിശോധിക്കാൻ ചുവടെ സൂചിപ്പിച്ച മാർഗങ്ങൾ ഉപയോഗിക്കാം.:

      • വാഹൻ
      • Policybazaar.com ൽ നിന്ന്
      • ഐഐബി പോർട്ടൽ വഴി

      പരിവഹൻ സേവ ഉപയോഗിച്ച് വാഹന ഉടമയുടെ വിശദാംശങ്ങൾ പരിശോധിക്കൂ

      പരിവാഹൻ വെബ്സൈറ്റ് അല്ലെങ്കിൽ വാഹൻ ഇ-പോർട്ടലിലൂടെ കാർ, ബൈക്ക് എന്നിവയുടെ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് വളരെ പെട്ടന്ന് തന്നെ വാഹനങ്ങളുടെ ഉടമയെ കണ്ടെത്താം. നമ്പർ പ്ലേറ്റ് ഉപയോഗിച്ച് RTO വാഹന വിശദാംശങ്ങൾ അറിയാനുള്ള ഗവൺമെന്റിന് കീഴിലുള്ള ഒരു പോർട്ടൽ ആണ്. വാഹൻ വെബ്സൈറ്റിലൂടെ ഓൺലൈനായി വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനായി എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം:

      1. ഘട്ടം 1: നിങ്ങളുടെ സ്മാർട്ട് ഫോൺ അല്ലെങ്കിൽ ലാപ്ടോപ്പിൽ നിന്ന് പരിവാഹൻസേവ വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്യുക.
      2. ഘട്ടം 2 ഹോം പേജിലെ "ഇൻഫർമേഷണൽ സേവനങ്ങൾ" എന്ന ഡ്രോപ്പ്ഡൗണിൽ ക്ലിക്ക് ചെയ്യുക
      3. ഘട്ടം 3: ഡ്രോപ്പ്ഡൗണിൽ നിന്നും "നിങ്ങളുടെ വാഹന വിശദാംശങ്ങൾ കാണൂ" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
      4. ഘട്ടം 3 : നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ അഡ്രസ്സും ഉപയോഗിച്ച് ഒരു അക്കൗണ്ട് സൃഷ്ടിക്കുക
      5. ഘട്ടം 4: നിങ്ങൾക്ക് ഇതിനകം തന്നെ അക്കൗണ്ട് ഉണ്ടെങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പറും ഒറ്റത്തവണ പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
      6. ഘട്ടം 5: വാഹന നമ്പറും ക്യാപ്ച കോഡും നൽകുക.
      7. ഘട്ടം 6: "വാഹൻ സെർച്ച്" എന്ന ബട്ടനിൽ ക്ലിക്ക് ചെയ്യുക.

      നിങ്ങളുടെ വാഹനത്തെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഉടമയുടെ വിവരങ്ങൾ ഉൾപ്പടെ അടുത്ത പേജിൽ പ്രദർശിപ്പിക്കുന്നതാണ്. ഇത് കൂടാതെ, നിങ്ങൾക്ക് എം പരിവഹാൻ ആപ്ലിക്കേഷനിൽ നിന്നും വാഹനത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കാവുന്നതാണ്.

      കുറവ് മാത്രം വായിക്കൂ

      പോളിസിബസാറിൽ നിന്നും വാഹന ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ നേടൂ

      പോളിസി ബസാർ ഇൻഷുറൻസ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാം. നമ്പർ പ്ലേറ്റ് മുഖേനെ RC വിവരങ്ങൾ അറിയാനായി എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം:

      1. ഘട്ടം 1: Policybazaar.com-ലെ "വാഹന ഉടമയുടെ വിശദാംശങ്ങൾ" എന്ന പേജ് സന്ദർശിക്കുക
      2. ഘട്ടം 2: ഇവിടെ നൽകിയിരിക്കുന്ന ഫോമിൽ, നിങ്ങളുടെ ബൈക്ക് അല്ലെങ്കിൽ കാറിന്റെ രജിസ്ട്രേഷൻ നമ്പർ നൽകുക.
      3. ഘട്ടം 3: "സമർപ്പിക്കുക" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
      4. ഘട്ടം 4 : അടുത്ത പേജിൽ നിങ്ങൾക്ക് വാഹന ഇൻഷുറൻസ് , വാഹന ഉടമയുടെ വിവരങ്ങൾ, രജിസ്ട്രേഷൻ വിവരങ്ങൾ മറ്റുള്ളവയെല്ലാം തന്നെ കാണാവുന്നതാണ്.

      കുറവ് മാത്രം വായിക്കൂ

      ഐ ഐ ബി പോർട്ടലിലൂടെ വാഹന ഉടമയുടെ വിശദാംശങ്ങൾ പരിശോധിക്കുക

      ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോ (ഐ ഐ ബി) മുഖേനെയും വാഹന ഉടമയുടെ വിശദാംശങ്ങൾ നിങ്ങൾക്ക് ഓൺലൈനായി പരിശോധിക്കാവുന്നതാണ്. ഐ ഐ ബി പോർട്ടലിലൂടെ വാഹനത്തിന്റെ നമ്പർ വിവരങ്ങൾ അല്ലെങ്കിൽ വാഹന വിവരങ്ങൾ, നമ്പർ പ്ലേറ്റ് എന്നിവ എങ്ങനെ ഓൺലൈനായി നേടാനാകുമെന്ന് നോക്കാം:

      1. നിങ്ങളുടെ ബ്രൌസറിൽ നിന്നും ഐ ഐ ബി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
      2. "ക്വിക്ക് ലിങ്കുകൾ" എന്ന ഓപ്ഷന് കീഴിൽ കാണിച്ചിരിക്കുന്ന വി-സേവ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
      3. നിങ്ങൾ "ആക്സിഡന്റ് വെഹിക്കിൾ ഇൻഫർമേഷൻ റിട്രീവൽ സിസ്റ്റത്തിലേക്ക് " എത്തിച്ചേരുന്നതാണ്.
      4. വാഹന ഉടമയുടെ പേരും വിലാസവും പൂരിപ്പിക്കുക
      5. നിങ്ങളുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ നല്കുക
      6. വാഹന ഉടമയുടെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നല്കുക
      7. "സമർപ്പിക്കുക" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

      വാഹന ഉടമയുടെ വിവരങ്ങൾ ഇൻഷുറൻസിന്റെ വിശദാംശങ്ങൾ സഹിതം അടുത്ത പേജിൽ പ്രദർശിപ്പിക്കുന്നതാണ്.

      കുറവ് മാത്രം വായിക്കൂ

      വാഹന ഉടമയുടെ വിശദാംശങ്ങൾ ഓൺലൈനായി പരിശോധിക്കേണ്ട ആവശ്യകത

      അപകടങ്ങൾ

      മറ്റൊരാൾക്ക് സംഭവിച്ച അപകടത്തിന് നിങ്ങൾ ഇരയാകുകയോ നിങ്ങളെ ഇടിച്ചിട്ട് ഒരു വാഹനം നിർത്താതെ പോകുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ വാഹന വിവരങ്ങൾ മനസ്സിലാക്കേണ്ടത് ആവശ്യമായി മാറുന്നു. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ മൂന്നാം കക്ഷിയുടെ വാഹന രജിസ്ട്രേഷൻ നമ്പർ ലഭ്യമാണെങ്കിൽ നിങ്ങൾക്ക് മുകളിൽ പറഞ്ഞിട്ടുള്ള മാർഗങ്ങളിലൂടെ വാഹന ഉടമയെ വളരെ എളുപ്പത്തിൽ കണ്ടെത്താവുന്നതാണ്.

      സെക്കൻഡ് ഹാൻഡ് വാഹനം

      ഉപയോഗിച്ച വാഹനം വാങ്ങുമ്പോഴും വാഹന വിശദാംശങ്ങൾ ഓൺലൈനായി പരിശോധിക്കുന്നത് അത്യാവശ്യമാണ്. ഉടമയിൽ നിന്നോ ഡീലറിൽ നിന്നോ ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുകയാണെങ്കിൽ അതിൻറെ യഥാർത്ഥ ഉടമസ്ഥനെ പറ്റിയുള്ള വിവരങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. കൂടാതെ വാഹന ഇൻഷുറൻസ്, രജിസ്ട്രേഷൻ നമ്പർ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലഹരണപ്പെടുന്ന തീയതി, എന്നിങ്ങനെയുള്ള വിശദാംശങ്ങളും വാഹന നമ്പർ പ്ലേറ്റ് ഉപയോഗിച്ച് കണ്ടെത്താവുന്നതാണ്.

      പോലീസ് പരിശോധന

      ചിലപ്പോഴൊക്കെ പതിവ് പരിശോധനയ്ക്കിടയിൽ ട്രാഫിക് പോലീസ് നിങ്ങളുടെ വാഹനവും തടഞ്ഞുനിർത്തിയേക്കാം. വാഹന രേഖകളുടെ ഹാർഡ് കോപ്പി നിങ്ങളുടെ പക്കൽ ഇല്ലെങ്കിൽക്കൂടി വാഹനത്തിന് രജിസ്ട്രേഷൻ നമ്പർ വഴി വാഹൻ അല്ലെങ്കിൽ എം പരിവാഹൻ ആപ്പിലൂടെ ഇത്തരം വിവരങ്ങൾ എളുപ്പത്തിൽ നൽകാവുന്നതാണ്. ഇതിനുപുറമേ, നിങ്ങളുടെ വാഹനത്തിന്റെ രേഖകളുടെ പകർപ്പുകൾ ഡിജിലോക്കർ ആപ്പിൽ സൂക്ഷിച്ചുവച്ച് ഇത്തരത്തിലുള്ള പരിശോധനകളുടെ സമയത്ത് അവ വെരിഫൈ ചെയ്യാനായി നൽകാവുന്നതാണ്.

      വാഹന ഉടമയുടെ വിശദാംശങ്ങൾ എങ്ങനെയാണ് ഓൺലൈനായി പരിശോധിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിലൂടെ ഡ്രൈവ് ചെയ്യുന്ന സമായടതെല്ലാം തന്നെ വാഹന രേഖകളുടെ ഹാർഡ് കോപ്പുകളും കൂടി കയ്യിൽ കരുതുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാവുന്നതാണ്.

      പതിവ് ചോദ്യങ്ങൾ

      എം പരിവാഹൻ അപ്ലിക്കേഷന്റെ സഹായത്തോടെ നിങ്ങൾക്ക് വാഹന ഉടമയുടെ വിശദാംശങ്ങൾ ഓൺലൈനായി കണ്ടെത്താവുന്നതാണ്.

      RC എന്നത് വാഹനത്തിൻറെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനെയാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, എഞ്ചിൻ നമ്പർ, ചേസിസ് നമ്പർ, നിർമ്മാണം, മോഡൽ എന്നിങ്ങനെയുള്ള വിവരങ്ങൾ എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഔദ്യോഗിക രേഖ കൂടിയാണിത്. ഇന്ത്യയിൽ വാഹനം ഓടിക്കുമ്പോൾ ഭീമമായ ട്രാഫിക് ഫൈനുകൾ ഒഴിവാക്കാൻ RC കൈയിൽ കരുതേണ്ടത് നിർബന്ധമാണ്.

      വാഹൻ പോർട്ടൽ വഴി ഓൺലൈനായി RC സ്റ്റാറ്റസ് പരിശോധിക്കുന്നതാണ്. പോർട്ടൽ സന്ദർശിക്കുക, നിങ്ങളുടെ "RC അപ്ലിക്കേഷൻ സ്റ്റാറ്റസ്റ്റ് അറിയുക" എന്നത് തിരഞ്ഞെടുക്കുക, ആവശ്യമായ വിവരങ്ങൾ നൽകുക അതിനുശേഷം സമർപ്പിക്കുക. നിങ്ങളുടെ RC സ്റ്റാറ്റസ് നിമിഷങ്ങൾക്കുള്ളിൽ തന്നെ പ്രദർശിപ്പിക്കപ്പെടുന്നതായിരിക്കും.

      വാഹനത്തിന്റെ നമ്പർ പ്ലേറ്റ് അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് വാഹന ഉടമയുടെ പേര് (ഭാഗികമായി), രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കാലഹരണപ്പെടുന്ന തീയതി, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലഹരണപ്പെടുന്ന തീയതി, വാഹന ഇൻഷുറൻസ് വിശദാംശങ്ങൾ, ജാമ്യം കൂടാതെ RTO വിശദാംശങ്ങൾ എന്നിവ കണ്ടെത്താവുന്നതാണ്.

      ഇന്ത്യയിൽ വാഹന ഉടമയുടെ അല്ലെങ്കിൽ വാഹനത്തിൻറെ വിശദാംശങ്ങൾ പരിവാഹൻ പോർട്ടൽ, Policybazaar.com, ഐ ഐ ബി പോർട്ടൽ എന്നിവയിലൂടെ ഓൺലൈനായി ലഭിക്കും അല്ലെങ്കിൽ ഏറ്റവും അടുത്ത RTO-യെ സന്ദർശിക്കാവുന്നതാണ്.

      വാഹന നമ്പർ ഉപയോഗിച്ച് വാഹനത്തിന്റെ ഇൻഷുറൻസ് വിശദാംശങ്ങൾ മനസ്സിലാക്കുന്നതിനായി Policybazaar.com അല്ലെങ്കിൽ വാഹൻ അല്ലെങ്കിൽ ഐ ഐ ബി പോർട്ടൽ എന്നിവയിലൂടെ പരിശോധിക്കാം.

      Disclaimer: The list mentioned is according to the alphabetical order of the insurance companies. Policybazaar does not endorse, rate or recommend any particular insurer or insurance product offered by any insurer. This list of plans listed here comprise of insurance products offered by all the insurance partners of Policybazaar. For complete list of insurers in India refer to the Insurance Regulatory and Development Authority of India website www.irdai.gov.in
      Disclaimer: The list mentioned is according to the alphabetical order of the insurance companies. Policybazaar does not endorse, rate or recommend any particular insurer or insurance product offered by any insurer. This list of plans listed here comprise of insurance products offered by all the insurance partners of Policybazaar. For complete list of insurers in India refer to the Insurance Regulatory and Development Authority of India website www.irdai.gov.in

      *Savings are based on the comparison between the highest and the lowest premium for own damage cover (excluding add-on covers) provided by different insurance companies for the same vehicle with the same IDV and same NCB. Actual time for transaction may vary subject to additional data requirements and operational processes.

      Close
      Download the Policybazaar app
      to manage all your insurance needs.
      INSTALL
      Claude
      top