കേരളത്തിലെ എല്ലാ വാഹനങ്ങൾക്കും HSRP നമ്പർ പ്ലേറ്റ് നിർബന്ധമാണ്. പുതിയ കാറുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത HSRP നമ്പർ പ്ലേറ്റുകൾ ഉണ്ടായിരിക്കും, അവ നിർമ്മാണ സമയത്ത് തന്നെ നിർമ്മാതാക്കൾ ഘടിപ്പിക്കുന്നതാണ്. എന്നാല് നിങ്ങളുടെ കാർ 2019 ന് മുമ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ഒരു HSRP നമ്പർ പ്ലേറ്റിന് ഓൺലൈനായി അപേക്ഷിക്കേണ്ടതായുണ്ട്. കൂടാതെ വാഹനത്തിൽ ഇത് ഇൻസ്റ്റാൾ ചെയ്യുന്നതിനായി നിങ്ങൾ ഒരു അംഗീകൃത HSRP ഫിറ്റ്മെന്റ് സെന്റർ സന്ദർശിക്കേണ്ടതുണ്ട്. HSRP നമ്പർ പ്ലേറ്റുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി തുടർന്ന് വായിക്കൂ.
Read more
കേരളത്തിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും HSRP നമ്പർ പ്ലേറ്റുകൾ നിർബന്ധമാണ്. 1988 ലെ ഇന്ത്യൻ മോട്ടോർ വാഹന നിയമം പ്രകാരമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒരു HSRP നമ്പർ പ്ലേറ്റ് ഒരു ടാംപർ പ്രൂഫ് ഡിസൈൻ ഉപയോഗപ്പെടുത്തുന്ന ഉയർന്ന സുരക്ഷാ നമ്പർ പ്ലേറ്റാണ്. യൂണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ ഉൾപ്പെടെയുള്ള നൂതനമായ സുരക്ഷാ നടപടികളും ഈ നമ്പർ പ്ലേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സവിശേഷതകൾ മൂലം കുറ്റവാളികൾക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി HSRP പ്ലേറ്റുകളുടെ ഡ്യൂപ്ലിക്കേറ്റുകൾ നിർമ്മിക്കാനോ അവ ദുരുപയോഗം ചെയ്യാനോ സാധിക്കില്ല.
HSRP നമ്പർ പ്ലേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ, വാഹന സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നതിനാൽ വാഹന ഉടമകൾക്ക് മനസമാധാനത്തോടെയിരിക്കാനാകും. HSRP പ്ലേറ്റുകളുടെ ചില പ്രയോജനങ്ങളാണ് ഇനിപ്പറയുന്നത്:
കേരളത്തിലെ നഗരങ്ങളിൽ HSRP നമ്പർ പ്ലേറ്റ് നേടുന്നതിനുള്ള വിവിധ മാർഗ്ഗങ്ങൾ ഇതാ:
കേരളത്തിൽ മേക്ക് മൈ HSRP വെബ്സൈറ്റ് വഴി ഓൺലൈനായി HSRP നമ്പർ പ്ലേറ്റിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
നിങ്ങൾ അപ്പോയിന്റ്മെന്റ് എടുത്ത ദിവസം അംഗീകൃത HSRP ഫിറ്റ്മെന്റ് സെന്റർ സന്ദർശിച്ച് നിങ്ങൾക്കായുള്ള കേരള HSRP ലൈസൻസ് പ്ലേറ്റ് ഘടിപ്പിക്കാവുന്നതാണ്.
എസ് ഐ എ എം വെബ്സൈറ്റ് വഴിയും ഓൺലൈനായി HSRP നമ്പർ പ്ലേറ്റിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
നിങ്ങളുടെ HSRP നമ്പർ പ്ലേറ്റ് ലഭിക്കുന്നതിന് മുകളിൽ പറഞ്ഞിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക.
നിങ്ങളുടെ HSRP നമ്പർ പ്ലേറ്റ് ലഭിക്കുന്നതിന് നിങ്ങൾ ഇവിടെ നല്കിയത് പോലെ ചില രേഖകൾ കൂടി സമർപ്പിക്കേണ്ടതായി വന്നേക്കാം:
സാധാരണയായി, വാഹനത്തിന്റെ തരം അനുസരിച്ച് HSRP നമ്പർ പ്ലേറ്റിന്റെ വിലയും വ്യത്യാസപ്പെടുന്നു. കേരളത്തിൽ വിവിധ വാഹനങ്ങൾക്കുള്ള HSRP പ്ലേറ്റുകളുടെ ഏകദേശ വിലയും ഫിറ്റ്മെന്റ് ചാർജുകളുമാണ് ഇനിപറയുന്നത്:
| വാഹന തരം | രൂപയിലുള്ള വില (ജിഎസ്ടി ഒഴികെ) |
| ടു-വീലറുകൾ | ₹500 - ₹600 |
| ഫോർ-വീലറുകൾ | ₹1000 - ₹1200 |
ഇനിപറയുന്ന ഘട്ടങ്ങളിലൂടെ നിങ്ങളുടെ കേരള HSRP നമ്പർ പ്ലേറ്റ് സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്:
നിങ്ങളുടെ കേരള HSRP നമ്പർ പ്ലേറ്റ് സ്റ്റാറ്റസ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതാണ്.
ഇനിപ്പറയുന്ന ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് കേരളത്തിൽ ഒരു ഡ്യൂപ്ലിക്കേറ്റ് HSRP നമ്പർ പ്ലേറ്റിനായി അപേക്ഷിക്കാവുന്നതാണ്:
നിങ്ങളുടെ വാഹനത്തിൽ ഡ്യൂപ്ലിക്കേറ്റ് HSRP നമ്പർ പ്ലേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് ഷെഡ്യൂൾ ചെയ്ത ദിവസം തന്നെ HSRP ഫിറ്റ്മെന്റ് സെന്റർ സന്ദർശിക്കുക.
ഒരു HSRP നമ്പർ പ്ലേറ്റും സാധാരണ നമ്പർ പ്ലേറ്റും തമ്മിലുള്ള ചില പ്രധാന വ്യത്യാസങ്ങൾ ചുവടെയുള്ള പട്ടികയിൽ നല്കിയിരിക്കുന്നു:
| സവിശേഷത | HSRP നമ്പർ പ്ലേറ്റ് | സാധാരണ നമ്പർ പ്ലേറ്റ് |
| കളർ കോഡ് ചെയ്ത സ്റ്റിക്കറുകൾ | ലഭ്യമാണ് | ലഭ്യമല്ല |
| പുനരുപയോഗം | വീണ്ടും ഉപയോഗിക്കാനാവില്ല | പുനരുപയോഗിക്കാവുന്നതാണ് |
| അശോക ചക്ര | ലഭ്യമാണ് | ലഭ്യമല്ല |
| ആധികാരികത | ക്വിക്ക് വെരിഫിക്കേഷൻ സാധ്യമാണ് | ക്വിക്ക് വെരിഫിക്കേഷൻ സവിശേഷതകൾ ഇല്ല |
| സുരക്ഷാ സവിശേഷതകൾ | യുഐഎൻ, ഹോളോഗ്രാം, ടാംപർ പ്രൂഫ് മുതലായവ | ആധുനിക സുരക്ഷാ സവിശേഷതകൾ ഇല്ല |
HSRP ലൈസൻസ് പ്ലേറ്റുകൾക്കൊപ്പം HSRP കളർ കോഡഡ് സ്റ്റിക്കറുകളും നിർബന്ധമാണ്. ഈ സ്റ്റിക്കറുകൾ വാഹനത്തിന്റെ മൂന്നാമത്തെ രജിസ്ട്രേഷൻ എന്നും അറിയപ്പെടാറുണ്ട്. ഈ സ്റ്റിക്കറുകളിൽ വാഹന രജിസ്ട്രേഷൻ നമ്പറും രജിസ്ട്രേഷൻ തീയതിയും ഉൾപ്പെടെ നിർണായക വാഹന വിവരങ്ങൾ പ്രദർശിപ്പിക്കുന്നു. സ്റ്റിക്കറുകളിലെ ഓരോ നിറവും പ്രതിനിധീകരിക്കുന്നത് എന്താണെന്ന് നോക്കാം:
കേരളത്തിൽ HSRP നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിച്ചാൽ 5,000 രൂപയാണ് പിഴ. ഇത്തരം ട്രാഫിക് ഫൈനുകൾ ഒഴിവാക്കാൻ, വാഹന ഉടമകൾ അവരുടെ വാഹനങ്ങളിൽ HSRP നമ്പർ പ്ലേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നുവെന്ന് ഉറപ്പാക്കണം.
അതെ. കേരളത്തിലെ എല്ലാ വാഹനങ്ങൾക്കും HSRP നമ്പർ പ്ലേറ്റുകൾ നിർബന്ധമാണ്.
പഴയ വാഹനങ്ങളിൽ HSRP നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റാൻഡേർഡ് നിരക്കുകൾ കേരള സർക്കാർ ഇതുവരെ നിശ്ചയിച്ചിട്ടില്ല. 2019 ന് മുമ്പ് രജിസ്റ്റർ ചെയ്ത കാറുകളിൽ HSRP നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കാനായി HSRP ഡീലർമാർ 1,200 രൂപയോളം ഈടാക്കുന്നു.
നിങ്ങളുടെ വാഹനത്തിന്റെ HSRP നമ്പർ പ്ലേറ്റിന് കേടുപാടുകൾ സംഭവിക്കുകയാണെങ്കിൽ, ഒരു ഡ്യൂപ്ലിക്കേറ്റ് എടുക്കേണ്ടത് ആവശ്യമാണ്. ബുക്ക്-മൈ-HSRP എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി നിങ്ങൾക്ക് റീപ്ലേസ്മെന്റിനായി അപേക്ഷിക്കാവുന്നതാണ്.
കേരളത്തിൽ നിങ്ങളുടെ വാഹനത്തിൽ HSRP നമ്പർ പ്ലേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിന്, ഒരു HSRP പ്ലേറ്റിനായി അപേക്ഷിക്കുകയും അപ്പോയിന്റ്മെന്റ് നേടുകയും ചെയ്യേണ്ടതാണ്, അതിന് ശേഷം നിങ്ങളുടെ ഒഇഎം അല്ലെങ്കിൽ ഓട്ടോമൊബൈൽ ഡീലറെ സന്ദർശിക്കുക.
കേരളത്തിൽ HSRP നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് 5,000 രൂപ വരെ പിഴ ഈടാക്കുന്നതാണ്.
*Savings are based on the comparison between the highest and the lowest premium for own damage cover (excluding add-on covers) provided by different insurance companies for the same vehicle with the same IDV and same NCB. Actual time for transaction may vary subject to additional data requirements and operational processes.
Insurance
*Savings are based on the comparison between the highest and the lowest premium for own damage cover (excluding add-on covers) provided by different insurance companies for the same vehicle with the same IDV and same NCB. Actual time for transaction may vary subject to additional data requirements and operational processes.
Policybazaar Insurance Brokers Private Limited CIN: U74999HR2014PTC053454 Registered Office - Plot No.119, Sector - 44, Gurugram - 122001, Haryana Tel no. : 0124-4218302 Email ID: care@policybazaar.com
Policybazaar is registered as a Composite Broker | Registration No. 742, Registration Code No. IRDA/ DB 797/ 19, Valid till 09/06/2027, License category- Composite Broker
Visitors are hereby informed that their information submitted on the website may be shared with insurers.Product information is authentic and solely based on the information received from the insurers.
BEWARE OF SPURIOUS PHONE CALLS AND FICTITIOUS / FRAUDULENT OFFERS IRDAI or its officials do not involve in activities like selling insurance policies, announcing bonus or investment of premiums. Public receiving such phone calls are requested to lodge a police complaint.
© Copyright 2008-2026 policybazaar.com. All Rights Reserved.