ട്രാവൽ ഇൻഷുറൻസ്

നിങ്ങളുടെ ആഭ്യന്തര-അന്താരാഷ്ട്ര യാത്രകൾക്ക് സാമ്പത്തികമായ സുരക്ഷ നൽകുന്നതിനുള്ളഇൻഷുറൻസുകളാണ് ആണ് ട്രാവൽ ഇൻഷുറൻസ് അഥവാ യാത്ര ഇൻഷുറൻസ്. ഇതിൽ യാത്രക്കിടയിലുള്ള മെഡിക്കൽ ചെലവുകൾ, ലഗേജ് നഷ്ടപ്പെടൽ, ഫ്ലൈറ്റ് ക്യാൻസൽ ചെയ്യൽ, മറ്റ് അപ്രതീക്ഷിതമായ സംഭവങ്ങളുടെ പരിരക്ഷ എന്നിവ ഉൾപ്പെടുന്നതാണ്. ഇൻഷൂറൻസ് ഇല്ലാതെ ഇത്തരത്തിലുണ്ടാകുന്ന സംഭവങ്ങള്ക്ക് നിങ്ങൾക്ക് വളരെക്കൂടുതൽ പണം ചിലവഴിക്കേണ്ടതായി വന്നേക്കാം.

Read more

Why Policybazaar?
No Health Checkup Required
Get travel insurance without any medical checkup
24*7 Support Helpline
Get assistance anytime, anywhere
Quick Claim Settlement
With cashless facility
PED Covered
Get coverage with existing health issues
Ratings
We are rated
5.9 crore
Policies Sold
Instant Policy
In 2 Minutes
Visa- Compliant
All policies
Policybazaar is one of India's leading digital insurance platform
Your Trip Is Priceless, Protect It Affordably
Popular Destinations (You can select multiple destinations)
Schengen Countries
You can select multiple destinations
close
0 Traveller(s)
+Add travellers
When are you travelling?
You can change your trip dates at later stage
close
Start date:
End date:
How many people are travelling?
You can edit travellers and medical conditions later on
close
1
2
3
4
5
6+

No. of travellers

-
6
+

Does any of the traveller have any pre-existing medical condition like BP, diabetes etc? See what it means ›

Please let us know if any of the traveller(s) have a known illness, injury or health condition like BP, diabetes, heart disease, cancer etc. for which they take regular medication. It will help us to suggest you a better plan

Please select the travellers who have a pre-existing medical condition

By clicking on "" you agree to receive assistance and agree to our Privacy Policy and Terms Of Use

Now covers COVID-19

എന്താണ് ട്രാവൽ ഇൻഷുറൻസ്?

യാത്രയുമായി ബന്ധപ്പെട്ട സാധാരണ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന ഇൻഷുറൻസ് പോളിസിയാണ് ട്രാവൽ ഇൻഷുറൻസ്. ഇത്തരം പോളിസികളിൽ സാധാരണയായി മെഡിക്കൽ എമർജൻസികൾ, വ്യക്തിഗതമായ ബാധ്യതകൾ, ലഗേജുകൾ വൈകുന്നതോ നഷ്ടപ്പെടുന്നതോ, ചികിൽസ സംബന്ധമായി മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുന്നതോ മറ്റൊരു രാജ്യത്ത് നിന്നു കൊണ്ടു വരുന്നതോ, ക്യാൻസലേഷനുകൾ എന്നിവയ്ക്ക് പരിരക്ഷ നൽകുന്നു. അഡ്വെഞ്ചർ സ്പോർട്സുകളിലെ സുരക്ഷ അല്ലെങ്കിൽ മുൻപ് തന്നെ നിലവിലുണ്ടായിരുന്ന അസുഖങ്ങൾ എന്നിങ്ങനെ പൊതുവെ പരിരക്ഷ ലഭിക്കാത്ത സാഹചര്യങ്ങൾക്ക് ഉചിതമായ ട്രാവൽ ഇൻഷുറൻസ് ആഡ് ഓണുകൾ വാങ്ങാവുന്നതാണ്, ഇത് നിങ്ങളുടെ ബേസ് കവറേജ് കൂടുതൽ മെച്ചപ്പെടുത്തുന്നു.

ഇത് കൂടാതെ, ഷെഞ്ചൻ അംഗത്വ രാജ്യങ്ങൾ, തുർക്കി, ക്യൂബ എന്നിവ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലെ വിസ നിയമങ്ങൾക്ക് കീഴിൽ ട്രാവൽ ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ട്രാവൽ ഇൻഷുറൻസ് കമ്പനികൾ കുടുംബങ്ങൾ, വിദ്യാർത്ഥികൾ,മുതിർന്ന പൗരന്മാർ കൂടാതെ മറ്റു ഗ്രൂപ്പുകൾക്ക് എന്നിങ്ങനെ വ്യത്യസ്ത ഗ്രൂപ്പുകൾക്ക് വിസ അടിസ്ഥാനമാക്കിയുള്ളതും നിങ്ങൾക്ക് യാത്രയിൽ ഉടനീളം സംരക്ഷണം നൽകുന്നതുമായ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ട്രാവൽ ഇൻഷുറൻസ് ഒറ്റനോട്ടത്തിൽ

ട്രാവൽ ഇൻഷുറൻസ് പോളിസികളുടെ ദ്രുതഗതിയിലുള്ള ഒരു അവലോകനം ഇതാ:

ട്രാവൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന രാജ്യങ്ങൾ 200+ രാജ്യങ്ങൾ
പോളിസി ദൈർഘ്യം ദിവസം 1 മുതൽ 2 വർഷങ്ങൾ വരെ (യാത്രയുടെ കാലാവധിയും പോളിസിയും അനുസരിച്ച് )
ഉയർന്നതും കുറഞ്ഞതുമായ പ്രായപരിധി 1 ദിവസം മുതൽ 99 വയസ്സ് വരെ (പോളിസി അനുസരിച്ച്)
ക്ലെയിം സെറ്റിൽമെന്റ് കാലാവധി ബാഗേജ്: 1 മുതൽ 2 ആഴ്ചകൾ
മെഡിക്കൽ: 20 മുതൽ 25 വരെയുള്ള ദിവസങ്ങൾ (പോളിസി അനുസരിച്ച് )
ലഭ്യമായ ഓപ്ഷണൽ കവറേജ് മുൻകൂർ നിലനിന്നിരുന്ന രോഗങ്ങളുടെ പരിരക്ഷ (PED), അഡ്വെഞ്ചർ സ്പോർട്സ് കവറേജ്, ക്രൂയിസ് കവറേജ്, വീടുകളുടെ കവർച്ചയിന്മേലുള്ള പരിരക്ഷ മുതലായവ

ട്രാവൽ ഇൻഷുറൻസിനുള്ള ചെലവ് vs യാത്രയിലെ അത്യാഹിതങ്ങൾക്കുള്ള ചെലവുകൾ

അപ്രതീക്ഷിത സംഭവങ്ങൾക്കായുള്ള യഥാർത്ഥ ചെലവുകൾ വഹിക്കുന്നതിനേക്കാൾ നല്ലത് ചെലവുകൾ ഇൻഷുറൻസിനൊപ്പം കൈകാര്യം ചെയ്യുന്നത് തന്നെയാണ്, ഇതിനായി ഓവർസീസ് ട്രാവൽ ഇൻഷുറൻസ് എങ്ങനെ സഹായകമാകുന്നതെന്ന് നമുക്ക് നോക്കാം.

യാത്രയിലെ അത്യാഹിത സാഹചര്യങ്ങൾ ഏകദേശ ചെലവ് (അന്താരാഷ്ട്ര ട്രാവൽ ഇൻഷുറൻസ് ഇല്ലാതെ)
ഓസ്ട്രേലിയയിലെ ആശുപത്രിവാസം AUD 954 (ഏകദേശം രൂപ. 61,500 ) ഒരു സിംഗിൾ റൂമിന് ഒരു രാത്രിയിലെ താമസത്തിന്
UKയിൽ നഷ്ടപ്പെട്ടതോ അപാകതകൾ സംഭവിച്ചതോ അല്ലെങ്കിൽ കളവു ചെയ്യപ്പെട്ടതോ ആയ ഇന്ത്യൻ പാസ്പോർട്ടുകൾ വീണ്ടെടുക്കുന്നത് സാധാരണം: GBP 118 (രൂപ. 14,500)
തത്കാൽ: GBP 235 (രൂപ. 28,900)
കാനഡയിലേക്കുള്ള ഒരു ട്രിപ്പ് ക്യാൻസൽ ചെയ്യുന്നത് (ഫ്ലൈറ്റുകൾ + താമസം + മറ്റു ബുക്കിംഗുകൾ) 10-12 ദിവസങ്ങളിലേക്കുള്ള ഒരു ട്രിപ്പ് രൂപ 4,25,000
ഫ്ലൈറ്റ് ക്യാൻസൽ ചെയ്യുന്നത്/ ഇന്ത്യയിൽ നിന്നും US ലേക്ക് ഉള്ള കണക്റ്റിംഗ് ഫ്ലൈറ്റ് ലഭ്യമാകാതെ പോകുന്നത്. ഇന്ത്യയിലെ ന്യൂഡൽഹിയിൽ നിന്നും USA യിലെ ന്യൂയോർക്കിലേക്കുള്ള അവസാന നിമിഷ ഫ്ലൈറ്റുകൾ ഏകദേശം രൂപ.75000 വന്നേക്കാം
ജർമ്മനിയിൽ നിന്നും ഇന്ത്യയിലേക്കുള്ള എയർ ആംബുലൻസ് ചിലവ് രൂപ 10,00,000 മുതൽ 15,00,000 വരെ

നിങ്ങൾക്ക് മതിയായ ഇൻഷുറൻസ് കവറേജ് ഉള്ള ട്രാവൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ ഇത്തരം ചിലവുകൾപോളിസി മുഖേന പരിരക്ഷിക്കപ്പെടുന്നതാണ്. അതായത് നിങ്ങളുടെ പോക്കറ്റിൽ നിന്നുള്ള ഭീമമായ ഒരു തുക ചെലവാക്കേണ്ടി വരുന്നില്ല. ട്രാവൽ ഇൻഷുറൻസുകളുടെ കവറേജ് മൂല്യമായ ആയിരക്കണക്കിന് ഡോളർ/യൂറോ കവറേജുമായി താരതമ്യം ചെയ്യുമ്പോൾ ട്രാവൽ ഇൻഷുറൻസ് വാങ്ങുന്നതിന് വളരെ തുച്ഛമായ ചിലവ് മാത്രമേ വരുന്നുള്ളൂ. ഉദാഹരണത്തിന്, 15 ദിവസത്തെ ജർമ്മനി ട്രിപ്പിനാ യുള്ള ട്രാവൽ ഇൻഷുറൻസിന് നിങ്ങൾക്ക് വെറും 750 രൂപ മാത്രമേ വരൂ.

ട്രാവൽ ഇൻഷൂറൻസിന്റെ പ്രധാന സവിശേഷതകൾ

നിങ്ങളുടെ യാത്രകൾക്ക് ട്രാവല്‍ ഇൻഷുറൻസ് അത്യാവശ്യ ഘടകം ആക്കി മാറ്റുന്ന തരത്തിൽ ഇതിനുള്ള ഏറ്റവും പ്രധാന സവിശേഷതകൾ എന്തെല്ലാമാണ് എന്ന് നോക്കാം

24/7 കസ്റ്റമർ സപ്പോർട്ട്

ആഗോളതലത്തിൽ ലഭ്യമാകുന്ന സപ്പോർട്ട് നിങ്ങളുടെ ക്ലെയിമുകൾ കൈകാര്യം ചെയ്യുന്നതിനും, ഹോസ്പിറ്റലൈസേഷനും അല്ലെങ്കിൽ യാത്ര സംബന്ധിച്ച് മറ്റേതെങ്കിലും എമരജൻസി സഹചര്യങ്ങൾക്കും ഏത് സമയത്തും സഹായകമാകുന്നു.

ക്യാഷ് ലെസ്സ് ഹോസ്പിറ്റലൈസേഷന്റെ പ്രയോജനങ്ങൾ

ക്യാഷ്ലെസ്സ് ഹോസ്പിറ്റലൈസേഷൻ സൗകര്യത്തിന് കീഴിൽ നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളിൽ നിന്നുള്ള നിങ്ങളുടെ മെഡിക്കൽ ബെല്ലുകൾ ഇൻഷുറൻസ് കമ്പനി നേരിട്ട് തന്നെ തീർപ്പാക്കുന്നതാണ്.

പെട്ടെന്നുള്ള പോളിസി ഇഷ്യൂചെയ്യൽ

പോളിസികൾ ഓൺലൈനായി തന്നെ വാങ്ങാം, കൂടാതെ അവ കുറഞ്ഞ സമയത്തില് ഇഷ്യൂ ചെയ്യപ്പെടുന്നു, അതായത് നിങ്ങൾക്ക് ആവശ്യമായ പരിരക്ഷ ലഭിക്കാൻ വെറും മിനിറ്റുകൾ മാത്രം മതി.

ആഡ് ഓണുകളുടെ അധിക സംരക്ഷണം

മിക്ക ഇൻഷുറൻസ് ദാതാക്കളും സാഹസിക വിനോദങ്ങൾ അല്ലെങ്കിൽ PED കൾ എന്നിങ്ങനെയുള്ള അപകട സാധ്യതകൾക്കായി ബേസിക് പ്ലാനുകളിലൂടെ സംരക്ഷണം നൽകാറില്ല. എന്നാൽ ഇത്തരം അപകട സാധ്യതകളുടെ പരിരക്ഷയ്ക്കായി നിങ്ങൾക്ക് ആഡ് ഓണുകൾ വാങ്ങാവുന്നതാണ്.

വിവിധ തരത്തിലുള്ള ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ

ഓരോ യാത്രയും വ്യത്യസ്തമാണ്, അതുകൊണ്ടുതന്നെ മാറുന്ന ആവശ്യകതകൾ നിർവഹിക്കുന്നതിനായി ഇൻഷുറൻസിലും വ്യത്യസ്തമായ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. വ്യത്യസ്ത തരത്തിലുള്ള യാത്രക്കാരെയും, യാത്ര ലക്ഷ്യങ്ങളെയും, കാലാവധി, പ്രായം കൂടാതെ പല ഘടകങ്ങളേയും പരിഗണിച്ചുകൊണ്ട് ഓരോ പോളിസിയും പ്രത്യേകമായി തയ്യാറാക്കപ്പെട്ടിരിക്കുന്നു.

डोमेस्टिक ट्रैवल इंश्योरेंस

ഡൊമെസ്റ്റിക് ട്രാവൽ ഇൻഷുറൻസ്

ഈ പോളിസി ഇന്ത്യക്ക് അകത്തുള്ള യാത്രകൾക്ക് പരിരക്ഷ നൽകുന്നതാണ്. ചികിൽസ സംബന്ധമായ അടിയന്തരാവസ്ഥകൾ. ട്രിപ്പുകൾ ക്യാൻസൽ ചെയ്യുക, ലഗേജ് നഷ്ടപ്പെട്ടു പോകുക, കൂടാതെ യാത്ര സംബന്ധമായ മറ്റു ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് പരിരക്ഷ നൽകുന്നതിനായാണ് ഇവ തയ്യാറാക്കിയിട്ടുള്ളത്.
इंटरनेशनल ट्रैवल इंश्योरेंस

ഇന്റർനാഷണൽ ട്രാവൽ ഇൻഷുറൻസ്

ഈ പോളിസി അന്താരാഷ്ട്ര യാത്രകൾക്ക് ബാധകമായിട്ടുള്ളതാണ്. വിദേശങ്ങളിൽ നിന്നും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ മൂലം മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോവുകയോ അവിടെ നിന്നും തിരികെ കൊണ്ടുവരുകയോ ചെയ്യുന്നത്, പാസ്പോർട്ടുകൾ നഷ്ടപ്പെടുന്നത്, യാത്രകൾ വൈകുന്നത് കൂടാതെ മറ്റ് യാത്ര സംബന്ധമായ സാധ്യതകളാണ് ഇതുമായി ബന്ധപ്പെട്ടിരിക്കുന്നത്.
मल्टी-ट्रिप ट्रैवल इंश्योरेंस

മൾട്ടി ട്രാവൽ ഇൻഷുറൻസ്

ഇടയ്ക്കിടെ യാത്ര ചെയ്യുന്ന (അതായത് ഒരു വർഷത്തിൽ മൂന്നുതവണയിൽ കൂടുതൽ യാത്ര ചെയ്യുന്നത്) എന്നാൽ പോളിസി വീണ്ടും വീണ്ടും പർച്ചേസ് ചെയ്യാൻ താല്പര്യമില്ലാത്ത യാത്രക്കാർക്കാണ് ഈ പോളിസി ഏറ്റവും ഉചിതമായിട്ടുള്ളത്.
सिंगल-ट्रिप ट्रैवल इंश्योरेंस

സിംഗിൾ ട്രിപ്പ് ട്രാവൽ ഇൻഷുറൻസ്

സിംഗിൾ ട്രിപ്പ് പോളിസികൾ സാധാരണഗതിയിൽ ഒരു തവണത്തെ യാത്രയ്ക്കുള്ള പരിരക്ഷ നൽകുന്നു അതായത് യാത്ര തുടങ്ങുന്ന തീയതി മുതൽ തിരികെയെത്തുന്നത് തീയതി വരെ.
स्टूडेंट ट्रैवल इंश्योरेंस

സ്റ്റുഡൻസ് ട്രാവൽ ഇൻഷുറൻസ്

ഇത്തരം പോളിസികൾ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണ്. ഇതിൽ ദീർഘകാല പരിരക്ഷയുംപഠനത്തിലെ തടസ്സങ്ങൾ, സ്പോൺസറുടെ പരിരക്ഷ, കമ്പാഷനേറ്റ് വിസിറ്റ് എന്നിങ്ങനെ വിദ്യാർത്ഥികളുടെ പ്രത്യേകമായുള്ള ആവശ്യങ്ങൾക്കും സംരക്ഷണം നല്കുന്നു.
फ़ैमिली ट्रैवल इंश्योरेंस

ഫാമിലി ട്രാവൽ ഇൻഷുറൻസ്

ഇത്തരം പോളിസികളിൽ ഒരൊറ്റ പോളിസി തന്നെ മുഴുവൻ കുടുംബത്തിനും പരിരക്ഷ നൽകുന്നു ഇത് നിങ്ങളുടെ ജീവിതപങ്കാളിക്കും നിങ്ങളെ ആശ്രയിച്ചുള്ള കുട്ടികൾക്കും മാതാപിതാക്കൾക്കും ചില സാഹചര്യങ്ങളിൽ പങ്കാളിയുടെ കുടുംബത്തിനും പരിരക്ഷ ഉറപ്പാക്കുന്നു.
सीनियर सिटिज़न ट्रैवल इंश्योरेंस

സീനിയർ സിറ്റിസൺ ട്രാവൽ ഇൻഷുറൻസ്

60 വയസ്സോ അതിനു മുകളിലുള്ള യാത്രക്കാർക്ക് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ളതാണ് ഈ വിഭാഗത്തിൽപ്പെട്ട പോളിസികൾ.
ग्रुप ट्रैवल इंश्योरेंस

ഗ്രൂപ്പ് ട്രാവൽ ഇൻഷുറൻസ്

കോർപ്പറേറ്റ് സംഘങ്ങൾ ഗ്രൂപ്പുകൾ വലിയ യാത്ര സംഘങ്ങൾ എന്നിവർക്ക്ആണ് ഈ പ്ലാൻ കൂടുതൽ അനുയോജ്യമായുള്ളത്, ഇതിൽ ഒരൊറ്റ പോളിസിക്ക് കീഴിൽ തന്നെ ഒന്നിലധികം അംഗങ്ങൾക്ക് പരിരക്ഷ നൽകുന്നു.

എന്തെല്ലാമാണ് ട്രാവൽ ഇൻഷുറൻസിന് കീഴിൽ ഉൾപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്തിട്ടുള്ളത് ?

ഓവർസീസ് ട്രാവൽ ഇൻഷുറൻസ് നിങ്ങളുടെ യാത്രയിൽ സംഭവിച്ചേക്കാവുന്ന അപ്രതീക്ഷിതമായ സംഭവങ്ങൾക്ക് സാമ്പത്തികപരിരക്ഷ നല്കുന്നു. എന്നാൽ മറ്റുള്ള പോളിസുകളിലേത് പോലെ തന്നെ ഇതിൽ ഉൾപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്തിട്ടുള്ളവ വ്യക്തമാക്കുന്നു. ഇത്തരം വസ്തുതകളുടെ ഒരു ചുരുക്ക രൂപമാണ് ഇവിടെ നല്കിയിട്ടുള്ളത്:

പോളിസിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു

ട്രാവൽ ഇൻഷുറൻസിന് കീഴിൽ എന്തെല്ലാമാണ് പരിരക്ഷിക്കപ്പെട്ടിട്ടുള്ളത്:

  • അപകടങ്ങളോ പെട്ടെന്നുള്ള അസുഖങ്ങളോ മൂലം ആവശ്യമായി വന്നേക്കാവുന്ന ആശുപത്രി വാസം ഉൾപ്പെടെ മെഡിക്കൽ അടിയന്തര ഘട്ടങ്ങളിലെ ചികിത്സ. ഇതിൽ ആംബുലൻസ് ചാർജുകൾ, ഡയഗണോസ്റ്റിക് ടെസ്റ്റുകൾ കൂടാതെ നിർദ്ദേശിക്കപ്പെടുന്ന മരുന്നുകൾ എന്നിവയ്ക്കുള്ള ചെലവ് ഉൾപ്പെടുന്നു.

  • വൈദ്യസംബന്ധമായി ഒരു രാജ്യത്ത് നിന്നും മറ്റൊന്നിലേക്കുള്ള യാത്രകൾആവശ്യമാകുമ്പോൾ അല്ലെങ്കിൽ മരണം സംഭവിക്കുകയും സ്വന്തം രാജ്യത്തേക്ക് തിരികെയെത്തിക്കുകയും ചെയ്യേണ്ടിയ വരുന്ന സാഹചര്യങ്ങളിൽ ഇത്തരം നടപടികൾക്കുള്ള ചിലവുകൾ.

  • യാത്രയ്ക്കിടയിൽ അപകടമരണം സംഭവിക്കുകയാണെങ്കിലും സ്ഥിരമായ വൈകല്യം സംഭവിക്കുകയാണെങ്കിലും നിങ്ങളുടെ കുടുംബത്തിനായി ഒറ്റ തവണ പെയ്മെന്റ്.

  • പെട്ടെന്നുള്ള അപകടം അല്ലെങ്കിൽ വേദന ചികിത്സിക്കുന്നതിനായുള്ള എമർജൻസി ഡെന്റൽ ട്രീറ്റ്മെന്റ്.

  • പ്രവർത്തനത്തിൽ ഉണ്ടാകുന്ന അപാകതകൾ അല്ലെങ്കിൽ മോശം കാലാവസ്ഥ മൂലം ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്യുന്നത്, വൈകി വരുന്നത് അല്ലെങ്കിൽ കണക്റ്റിംഗ് ഫ്ലൈറ്റുകൾ ലഭിക്കാതെ പോകുന്നത്.

  • ഒരു യാത്രയ്ക്കിടയിൽ മനപ്പൂർവ്വം അല്ലാതെ ഏതെങ്കിലും നിങ്ങൾ വസ്തുക്കൾക്ക് കേടുപാടു വരുത്തുകയോ വ്യക്തികളുടെ അപകടത്തിന് കാരണമാകുകയോ ചെയ്യുമ്പോൾ നിയമപരമായി നിങ്ങൾക്ക് ഉത്തരവാദിത്വമുള്ള വ്യക്തിഗതമായ ബാധ്യത.

  • ചെക്കിൻ ചെയ്ത ലഗേജുകൾ നഷ്ടപ്പെടുന്നത് അല്ലെങ്കിൽ ഡെലിവറി ചെയ്യുന്നതിൽ വരുന്ന കാലതാമസം .

  • പാസ്പോർട്ട് നഷ്ടപ്പെടുന്നതും മറ്റൊരു ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കിൽ റീ ഇഷ്യൂ ചെയ്ത പാസ്പോർട്ട് നേടുന്നതിനുള്ള ചെലവുകൾ.

  • വിദേശങ്ങളിൽ വച്ച് വാലറ്റ്/ കാർഡ് എന്നിവ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്യുകയാണെങ്കിൽ അടിയന്തര സാഹചര്യത്തിൽ ഉള്ള സാമ്പത്തിക സഹായം.

  • ഒരു ഹൈജാക്ക് സാഹചര്യം അതിന് പരിരക്ഷ നൽകുന്നതിനുള്ള ഹൈജാക്ക് ഡിസ്ട്രസ് അലവൻസ്

പോളിസിയിൽ ഉൾപ്പെടുത്തിയിട്ടില്ല

ട്രാവൽ ഇൻഷുറൻസിന് കീഴിൽ പരിരക്ഷ നൽകാത്തവ എന്തെല്ലാമാണ്:
  • നിയമവിരുദ്ധ പ്രവർത്തനങ്ങൾ മൂലം ഉണ്ടാകുന്ന ഏതെങ്കിലും നഷ്ടം

  • വഞ്ചനാപരമായ ക്ലെയിമുകൾ, തെറ്റായ പ്രഖ്യാപനങ്ങൾ അല്ലെങ്കിൽ ഇൻഷ്വർ ചെയ്തയാൾ മനപ്പൂർവ്വം വരുത്തിയ കേടുപാടുകൾ.

  • ഒരു സാഹസിക സ്പോർട്സ് ആഡ്-ഓൺ വാങ്ങാതെ തന്നെ അപകടകരമായ അല്ലെങ്കിൽ സാഹസിക കായിക ഇനങ്ങളിൽ പങ്കെടുക്കുക.

  • മുമ്പുണ്ടായിരുന്ന രോഗങ്ങൾക്ക് പരിരക്ഷ നല്കുന്ന ആഡ്-ഓൺ തിരഞ്ഞെടുത്തില്ലെങ്കിൽ PED-യുമായി ബന്ധപ്പെട്ട സങ്കീർണതകൾ.

  • മനഃപൂർവമായ സ്വയം പരിക്ക്, ആത്മഹത്യാ ശ്രമങ്ങൾ അല്ലെങ്കിൽ ലഹരി മൂലം ഉണ്ടാകുന്ന ക്ലെയിമുകൾ.

  • ഒരു ഡോക്ടറുടെ ഉപദേശത്തിന് വിരുദ്ധമായി യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന മെഡിക്കൽ ചെലവുകൾ.

  • സൌന്ദര്യവർദ്ധക അല്ലെങ്കിൽ പ്ലാസ്റ്റിക് സർജറി, ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സകൾ അല്ലെങ്കിൽ അത്തരം മറ്റ് അത്യാവശ്യമല്ലാത്ത മെഡിക്കൽ നടപടിക്രമങ്ങൾ.

  • പ്രസവം അല്ലെങ്കിൽ ഗർഭധാരണവുമായി ബന്ധപ്പെട്ട ചെലവുകൾ.

  • യുദ്ധങ്ങളിൽ നിന്നും യുദ്ധസമാനമായ സാഹചര്യങ്ങളിൽ നിന്നും ഉണ്ടാകുന്ന നഷ്ടങ്ങൾ.

എങ്ങനെയാണ് ഒരു ട്രാവൽ ഇൻഷുറൻസ് പോളിസി ഓൺലൈൻ ആയി വാങ്ങുന്നത്?

ഓൺലൈനിൽ എളുപ്പത്തിലും വേഗത്തിലും ട്രാവൽ ഇൻഷുറൻസ് വാങ്ങുന്നതിനുള്ള മാർഗ്ഗങ്ങൾ ഇതാ:

ഇപ്പോൾ തന്നെ യാത്രാ ഇൻഷുറൻസ് നേടൂ

യാത്രാ വിശദാംശങ്ങൾ നൽകാം:

യാത്രയ്ക്ക് അനുയോജ്യമായ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ ലഭിക്കുന്നതിന് പേര്, മൊബൈൽ നമ്പർ, യാത്രായുടെ ലക്ഷ്യസ്ഥാനം, പ്രായം, യാത്രാ തീയതികൾ തുടങ്ങിയ അടിസ്ഥാന വിശദാംശങ്ങൾ നല്കേണ്ടതുണ്ട്.

പര്യവേക്ഷണം ചെയ്ത് ഉചിതമായ പ്ലാൻ തിരഞ്ഞെടുക്കാം:

യാത്രാ ഇൻഷുറൻസ് ഓപ്ഷനുകളുടെ പട്ടികയിൽ നിന്ന് നിങ്ങളുടെ ആവശ്യങ്ങൾക്കും ബജറ്റിനും ഏറ്റവും അനുയോജ്യമായവ തിരഞ്ഞെടുക്കുക.

പ്രീമിയം അടയ്ക്കാം:

ഫൈനലൈസ് ചെയ്ത് കഴിഞ്ഞാൽ, യാത്രാ ഇൻഷുറൻസ് പദ്ധതിക്കായി ഓൺലൈനായി പണമടയ്ക്കുക. UPI, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ്ബാങ്കിംഗ് മുതലായയിൽ നിന്ന് സൌകര്യപ്രദമായ പേയ്മെന്റ് രീതി ഉപയോഗിക്കുക.

പോളിസിയുടെ കോപ്പി നേടാം:

നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പോളിസി ഉടൻ തന്നെ ഇഷ്യൂ ചെയ്യുകയും നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് അയയ്ക്കുകയും ചെയ്യും.

ഇപ്പോൾ തന്നെ യാത്രാ ഇൻഷുറൻസ് നേടൂ

ട്രാവൽ ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുള്ള രാജ്യങ്ങൾ

വിസ ആവശ്യകതകളുടെ ഭാഗമായി സാധുവായ ട്രാവൽ മെഡിക്കൽ ഇൻഷുറൻസ് പോളിസിയുടെ തെളിവ് ആവശ്യപ്പെടുന്ന രാജ്യങ്ങളുടെ ലിസ്റ്റ് ആണ് ചുവടെ നൽകിയിരിക്കുന്നത്:

  • യുറോപ്പിലെ 29 ഷെഞ്ചൻ അംഗത്വ രാജ്യങ്ങൾ ( ഫ്രാൻസ് ജർമ്മനി ഇറ്റലി സ്പെയിൻ കൂടാതെ ഫിൻലാൻഡ് പോലുള്ളവ )
  • യുണൈറ്റഡ് അറബ് എമിറൈറ്റ്സ്
  • തുർക്കി
  • USA ( ചില പ്രത്യേക സർവകലാശാലകളുടെ നിയമങ്ങൾ അനുസരിച്ച് വിദ്യാർത്ഥികൾക്ക് നിർബന്ധമാക്കിയിരിക്കുന്നു )
  • അൾജീരിയ

ന്യൂസിലൻഡ്, ഓസ്ട്രേലിയ പോലുള്ള മറ്റു പല രാജ്യങ്ങളും ട്രാവൽ മെഡിക്കൽ ഇൻഷുറൻസ് കൈവശം വയ്ക്കുന്നതിന് ശക്തമായി ശുപാർശ ചെയ്യുന്നുവെങ്കിലും അവ നിർബന്ധിതമാക്കിയിട്ടില്ല.

ഇപ്പോൾ തന്നെ യാത്രാ ഇൻഷുറൻസ് നേടൂ

ട്രാവൽ ഇൻഷുറൻസ് പോളിസി ക്ലെയിം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ

ट्रैवल इंश्योरेंस पॉलिसी क्लेम प्रोसेस

ട്രാവൽ ഇൻഷുറൻസിന് കീഴിൽ ഒരു ക്ലെയിം ഫയൽ ചെയ്യുന്നതിനായി നിങ്ങൾ ചെയ്യേണ്ടവ എന്താണെന്ന് നോക്കാം:

  1. സ്റ്റെപ്പ് 1: നിങ്ങളുടെ ഇൻഷുറൻസ് ദാതാവിനെ ബന്ധപ്പെടുകയും എന്താണ് സംഭവിച്ചത് എന്ന് അറിയിക്കുകയും ചെയ്യുക.

  2. സ്റ്റെപ് 2: നിങ്ങളുടെ ക്ലെമിനെ പിന്തുണയ്ക്കുന്നതിനായി ഹോസ്പിറ്റൽ ബില്ലുകൾ, ഹോട്ടൽ ചിലവുകളുടെ ഇൻവോയ്സുകൾ, പാസ്പോർട്ട് നഷ്ടപ്പെടുന്നത് പോലുള്ള ക്ലെയിംമുകൾക്ക് പോലീസ് ഫയൽ ചെയ്ത് റിപ്പോർട്ടുകൾ എന്നിങ്ങനെയുള്ള സഹായക രേഖകൾ ശേഖരിക്കുക.

  3. സ്റ്റെപ്പ് 3: പൂർത്തിയാക്കിയ ഒരു ക്ലെയിം ഫോം നിങ്ങളുടെ ഇൻഷുറൻസ് ദാദാവിനു മുൻപാകെ സമർപ്പിക്കുക

  4. സ്റ്റെപ്പ് 4: ഫോളോ അപ് ചെയ്യുന്നതിനായി നിങ്ങളുടെ ഇൻഷുറൻസ് ദാതാവുമായി ഫോൺ അല്ലെങ്കിൽ ഇമെയിലിലൂടെ സ്ഥിരമായി സമ്പർക്കം സൂക്ഷിക്കുക കൂടാതെ ആവശ്യമെങ്കിൽ അധിക രേഖകൾ സമർപ്പിക്കുക.

ट्रैवल इंश्योरेंस पॉलिसी क्लेम प्रोसेस

ഇപ്പോൾ തന്നെ യാത്രാ ഇൻഷുറൻസ് നേടൂ.

ഒരു ട്രാവൽ ഇൻഷുറൻസ് ഓൺലൈനായി വാങ്ങുന്നതിന് മുൻപ് പരിഗണിക്കേണ്ട വസ്തുതകൾ

ഒരു ട്രാവൽ ഇൻഷുറൻസ് ഓൺലൈൻ ആയി വാങ്ങുന്നതിന് മുൻപ് ഇനി പറയുന്ന വസ്തുതകൾ പരിഗണിക്കേണ്ടതാണ്.

  • ഭാവിയിൽ ക്ലെയിം സമർപ്പിക്കേണ്ടി വരുന്നത് നിരസിക്കുന്നത് ഒഴിവാക്കുന്നതിനായി മുൻപ് നിലവിലുള്ള ആരോഗ്യ അവസ്ഥകളെക്കുറിച്ച് കൃത്യമായി അറിയിക്കുക.
  • നിങ്ങളുടെ പോളിസി പ്രകാരമുള്ള ഏറ്റവും കുറഞ്ഞ സംരക്ഷണം മാനദണ്ഡങ്ങൾ അനുസരിച്ചുള്ളതാണെന്ന് ഉറപ്പുവരുത്തുന്നതിനായി നിങ്ങൾ പോകുന്ന രാജ്യത്തെ വിസയുടെ നിയമങ്ങളും പ്രവേശന ആവശ്യകതകളും പരിശോധിക്കുക.
  • നിങ്ങളുടെ യാത്രാ പ്ലാനുകൾക്ക് അനുയോജ്യമായ ആഡ്-ഓണുകൾ, അതായത് സാഹസിക കായിക വിനോദങ്ങൾ, ക്രൂയിസുകൾ മുൻപ് നിലവിലുള്ള അവസ്ഥകൾ എന്നിവയ്ക്കായുള്ള ഉചിതമായ ആഡോണുകൾ വാങ്ങാവുന്നതാണ്.
  • നിങ്ങൾ പോകുന്ന രാജ്യത്ത് വിസ റീജക്ഷൻ നിരക്ക് വളരെ ഉയർന്നതാണെങ്കിൽ, സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിന് വിസ ഫീ റീഫണ്ട് പരിരക്ഷയുള്ളവ തിരഞ്ഞെടുക്കാവുന്നതാണ്
  • ഒരു പോളിസി തിരഞ്ഞെടുക്കുന്നതിന് മുൻപ് ഒന്നിലധികം പ്ലാനുകളും പരിരക്ഷ ആനുകൂല്യങ്ങളും ക്ലെയിം സെറ്റിൽമെന്റ് റേഷ്യോകളും താരതമ്യം ചെയ്യാൻ മറക്കരുത്

ട്രാവൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

  • ചോദ്യം: ഞാൻ ട്രാവൽ ഇൻഷൂറൻസ് എപ്പോഴാണ് വാങ്ങേണ്ടത്?

    ഉത്തരം: നിങ്ങളുടെ യാത്രയ്ക്ക് മുമ്പ് എപ്പോൾ വേണമെങ്കിലും ഇൻഷുറൻസ് നിങ്ങൾക്ക് എടുക്കാനാകും. നിങ്ങളുടെ യാത്രയ്ക്ക് മുൻപ് മുതൽ തന്നെ പരമാവധി പരിരക്ഷ ഉറപ്പാക്കാൻ (യാത്ര റദ്ദാക്കൽ, വിസ റീഫണ്ട് മുതലായവ) നിങ്ങളുടെ ഫ്ലൈറ്റുകൾ ബുക്ക് ചെയ്താലുടൻ ട്രാവൽ ഇൻഷുറൻസ് വാങ്ങുന്നതാണ് ഉചിതം.
  • ചോദ്യം: ട്രാവൽ ഇൻഷുറൻസിന് കീഴിൽ പരിരക്ഷ നൽകാത്തവ എന്തെല്ലാമാണ്?

    ഉത്തരം: സാധാരണയായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ, മുമ്പുണ്ടായിരുന്ന രോഗങ്ങൾ (പരിരക്ഷ ഏർപ്പെടുത്തിയിട്ടില്ലെങ്കിൽ), സ്വയം വരുത്തിയ പരിക്കുകൾ അല്ലെങ്കിൽ അത്യാവശ്യമല്ലാത്ത ചികിത്സകൾ എന്നിവ ട്രാവൽ ഇൻഷൂറൻസിൽ ഉൾക്കൊള്ളുന്നില്ല.
  • ചോദ്യം: അന്താരാഷ്ട്ര യാത്രയ്ക്ക് ഏത് ഇൻഷുറൻസാണ് എനിക്ക് ആവശ്യമായി വരുന്നത്?

    ഉത്തരം: വിദേശത്തായിരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ആരോഗ്യ സംബന്ധമോ അല്ലാത്തതോ ആയ അപകടസാധ്യതകൾ ഉൾക്കൊള്ളുന്ന സമഗ്രമായ ട്രാവൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് ആവശ്യമായി വന്നേക്കാം. നിങ്ങളുടെ പോളിസി പ്രകാരമുള്ള ഇൻഷുറൻസ് പരിരക്ഷ നിങ്ങൾ പോകുന്ന രാജ്യത്ത് പ്രസ്താവിച്ചിട്ടുള്ള വിസ നിയന്ത്രണങ്ങളും പ്രവേശന നിയമങ്ങളും അനുസരിച്ചുള്ളതായിരിക്കണം.
  • ചോദ്യം: ഒരു അന്താരാഷ്ട്ര ട്രാവൽ ഇൻഷുറൻസിന് വരുന്ന ചെലവ് എത്രയാണ്?

    ഉത്തരം: നിങ്ങൾക്ക് Policybazaar.comൽ നിന്നും 19 രൂപ/ പ്രതിദിനം ചെലവ് വരുന്ന ട്രാവൽ ഇൻഷൂറൻസുകൾ കണ്ടെത്താവുന്നതാണ്. എന്നിരുന്നാലും, അന്താരാഷ്ട്ര ട്രാവൽ ഇൻഷുറൻസ് എടുക്കുന്നതിനുള്ള ചിലവ് നിങ്ങളുടെ യാത്രയുടെ ലക്ഷ്യസ്ഥാനമായ രാജ്യം, പരിരക്ഷ ഓപ്ഷനുകൾ, ഇൻഷുർ ചെയ്യുന്ന വ്യക്തിയുടെ പ്രായം, പോളിസിയുടെ കാലാവധി കൂടാതെ മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചായിരിക്കും.
  • ചോദ്യം: അന്താരാഷ്ട്ര യാത്രകൾക്ക് ട്രാവൽ ഇൻഷുറൻസ് എടുക്കണമെന്ന് നിർബന്ധമാണോ?

    ഉത്തരം: എല്ലാ അന്താരാഷ്ട്ര യാത്രകൾക്കും ട്രാവൽ ഇൻഷുറൻസ് എടുക്കണമെന്ന് നിർബന്ധമില്ല, എന്നാൽ ചില രാജ്യങ്ങൾക്ക് ഇത് ഒരു നിബന്ധന തന്നെയാണ്. ഷെഞ്ചൻ അംഗത്വ രാജ്യങ്ങൾ, തുർക്കി, യുണൈറ്റഡ് അറബ് എമിറൈറ്റ്സ് കൂടാതെ മറ്റ് പല രാജ്യങ്ങളിലും വിസ അനുവദിക്കുന്നതിന് ട്രാവൽ മെഡിക്കൽ ഇൻഷുറൻസ് നിർബന്ധിതമാക്കിയിട്ടുണ്ട്.
  • ചോദ്യം: എന്റെ യാത്ര തുടങ്ങിയതിനുശേഷം എനിക്ക് ട്രാവൽ ഇൻഷുറൻസ് നേടാൻ ആകുമോ?

    ഉത്തരം: ഇല്ല, നിങ്ങളുടെ യാത്ര തുടങ്ങിയതിനുശേഷം നിങ്ങൾക്ക് ട്രാവൽ ഇൻഷുറൻസ് എടുക്കാനാകില്ല. പൊതുവെ, യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ പോളിസി വാങ്ങണമെന്ന് ഇൻഷുറൻസ് ദാതാക്കൾ നിർദേശിക്കുന്നു.
  • ചോദ്യം: ഹൈപ്പർ ടെൻഷൻ, പ്രമേഹം എന്നിവയുള്ള യാത്രക്കാർക്ക് ട്രാവൽ ഇൻഷുറൻസ് വാങ്ങാൻ സാധിക്കുമോ?

    ഉത്തരം: അതെ, ഹൈപ്പർടെൻഷൻ, പ്രമേഹം, മറ്റ് രോഗാവസ്ഥകൾ എന്നിവ നിലവിലുള്ള യാത്രക്കാർക്കും ട്രാവൽ ഇൻഷുറൻസ് വാങ്ങാൻ സാധിക്കുന്നതാണ്. എന്നാൽ പോളിസി വാങ്ങുന്ന സമയത്ത് തന്നെ നിലവിലുള്ള ആരോഗ്യ അവസ്ഥകളെക്കുറിച്ച് ഇൻഷുറൻസ് ദാതാവിനോട് പറയേണ്ടത് പ്രധാനമാണ്.
  • ചോദ്യം: ഞാൻ ചെറിയ യാത്രകൾക്കായി ട്രാവൽ ഇൻഷുറൻസ് വാങ്ങേണ്ടതുണ്ടോ?

    ഉത്തരം: അതെ, ചെറിയ യാത്രകൾ നടത്തുമ്പോഴും ട്രാവൽ ഇൻഷുറൻസ് വാങ്ങുന്നത് ഞങ്ങൾ ശുപാർശ ചെയ്യുന്നു. നിങ്ങളുടെ യാത്രയുടെ ദൈർഘ്യം ഒരു പക്ഷേ ചെറുതായിരിക്കാം, എന്നാൽ വൈദ്യ സംബന്ധമായ അടിയന്തരാവസ്ഥകൾ, ഫ്ലൈറ്റ് റദ്ദാക്കലുകൾ അല്ലെങ്കിൽ ബാഗേജ് നഷ്ടപ്പെടലുകൾ എന്നിവ എന്നിങ്ങനെയുള്ള അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നു. ഇവ ഗണ്യമായ ചിലവുകൾക്കും കാരണമാകുന്നു.
  • ചോദ്യം: ഒരു യാത്രയ്ക്ക് ഒന്നിലധികം ട്രാവൽ ഇൻഷുറൻസ് പോളിസികൾ എനിക്ക് വാങ്ങാൻ സാധിക്കുമോ?

    ഉത്തരം: ഇല്ല, ക്ലെയിമുകളുടെ സങ്കീർണതകൾ മൂലം ഒരേ യാത്രയ്ക്ക് തന്നെ ഒന്നിലധികം പോളിസികൾ വാങ്ങാൻ നിങ്ങൾക്ക് സാധിക്കുകയില്ല.
Got a query about insurance?
Simply ask us and we will find the best solution to your problem
We want to give you the best answers,
and it all starts with your details.
Back
Query received!
we have received your query. Will will connect with you soon with the best solution for your problem

Travel Insurance Companies

Disclaimer: The list of insurers mentioned are arranged according to the alphabetical order of the names of insurers respectively. Policybazaar does not endorse, rate or recommend any particular insurer or insurance product offered by any insurer. The list of plans listed here comprise of insurance products offered by all the insurance partners of Policybazaar. For complete list of insurers in India refer to the Insurance Regulatory and Development Authority of India website www.irdai.gov.in

Travel Insurance Articles

  • Recent Article
  • Popular Articles
27 Aug 2026

Average Hospitalisation Cost in Popular Tourist...

Choosing among France, Singapore, Vietnam, or the UK means

Read more
27 Aug 2026

Cost of Ambulance Services Abroad

A holiday can go from sightseeing to an emergency room in minutes

Read more
24 Aug 2026

Hospitalisation in Thailand: Real Cost vs...

Thailand has always been a dream destination for many, thanks to

Read more
24 Aug 2026

Common Travel Insurance Claim Mistakes

Planning a trip abroad usually means obsessing over flight deals

Read more
19 Aug 2026

Travel Insurance Claim for Lost Passport

Reaching into your bag in Paris or Hanoi only to realise that your

Read more

Travel Insurance Policies in India

Finding the best travel insurance plan in India can get overwhelming with dozens of options available. Every

Read more

Travelling Overseas? 6 Credit Cards with Zero...

‘Travelling abroad’ brings different imagery – from stunning places to shopping thrills to new experiences

Read more

Best Student Travel Insurance Plans in India

Do you plan to travel abroad for higher studies? Then you must already know about high airfares and other expenses

Read more

14 Countries Where Indian Rupee has a Higher Value

Travelling abroad can feel like an expensive dream, especially with elaborate visa requirements and rising

Read more

US Visa Fees for Indians 2026

If you wish to travel to the US for studies or work, you first need to apply for a US visa for Indians. The US

Read more

STANDARD TERMS AND CONDITIONS APPLY. For more details on risk factors, terms, and conditions, please read the sales brochure carefully before concluding a sale.

Policybazaar Insurance Brokers Private Limited, Registered Office - Plot No.119, Sector - 44, Gurgaon, Haryana - 122001 | CIN: U74999HR2014PTC053454 | Policybazaar is registered as a Composite Broker | Registration No. 742, Valid till 09/06/2027 | License category - Composite Broker | Contact Us | Legal and Admin Policies

*Price shown is for a 90 day trip to Thailand with 50,000 dollar coverage for an adult of age 25 years

Coverage, exclusions and claim outcomes may vary depending on insurer, policy wording and circumstances of the loss.

Claude
top